Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ഞ്ച്​–20...

അ​ഞ്ച്​–20 വയസ്സുകാർക്ക്​ ‘അ​ഹ്​​ല​ൻ കേ​ര​ള’​യി​ൽ ചി​ത്ര​പ്പാ​ട്ട്​ മ​ത്സ​രം

text_fields
bookmark_border
അ​ഞ്ച്​–20 വയസ്സുകാർക്ക്​ ‘അ​ഹ്​​ല​ൻ കേ​ര​ള’​യി​ൽ ചി​ത്ര​പ്പാ​ട്ട്​ മ​ത്സ​രം
cancel

റി​യാ​ദ്​: ഗ​ൾ​ഫ് മാ​ധ്യ​മ​വും എ​ക്സ്പോ ഹൊ​റൈ​സ​ണും കേ​ര​ള സ​ർ​ക്കാ​റി​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ ന​വം​ബ​ർ ഏ​ഴ്, എ​ട്ടു തീ​യ​തി​ക​ളി​ൽ റി​യാ​ദ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ക​ൺ​വെ​ൻ​ഷ​ൻ ആ​ൻ​ഡ്​ എ​ക്സി​ബി​ഷ​ൻ സ​െൻറ​റി​ൽ സം​ഘ​ട ി​പ്പി​ക്കു​ന്ന ഇ​ന്ത്യ​ൻ മ​ഹോ​ത്സ​വം ‘അ​ഹ്​​ല​ൻ കേ​ര​ള’​യി​ൽ, വ​ള​ർ​ന്നു​വ​രു​ന്ന സം​ഗീ​ത പ്ര​തി​ഭ​ക​ൾ​ക്ക്​ മാ​റ്റു​ര​​ക്കാ​ൻ അ​വ​സ​രം. ‘സി​ങ്​ ആ​ൻ​ഡ്​ വി​ൻ’ എ​ന്ന വി​ഭാ​ഗ​ത്തി​ൽ മ​ല​യാ​ള​ത്തി​​െൻറ വാ​ന​മ്പാ​ടി കെ.​എ​സ്. ചി​ത്ര പാ​ടി​യ പാ​ട്ടു​ക​ൾ പാ​ടാ​നാ​ണ്​ മ​ത്സ​രം. വി​ജ​യി​ക്കു​ന്ന​വ​ർ​ക്ക്​ ചി​ത്ര​യു​ടെ ക​ര​ങ്ങ​ളി​ൽ​നി​ന്ന്​ നേ​രി​ട്ട്​ സ​മ്മാ​നം ക​ര​സ്ഥ​മാ​ക്കാ​നു​ള്ള സൗ​ഭാ​ഗ്യം സി​ദ്ധി​ക്കും. മേ​ള​യു​ടെ ര​ണ്ടു​ദി​വ​സ​വും മ​ത്സ​ര​മു​ണ്ടാ​കും. അ​ഞ്ചു​ മു​ത​ൽ 20 വ​രെ പ്രാ​യ​മു​ള്ള​വ​ർ​ക്കാ​ണ്​ അ​വ​സ​രം.

പ​െ​ങ്ക​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ 0571851048 എ​ന്ന വാ​ട്​​സ്​ ആ​പ്​ ന​മ്പ​റി​ൽ കെ.​എ​സ്.​ ചി​ത്ര​യു​ടെ ഏ​തെ​ങ്കി​ലു​മൊ​രു ഗാ​നം ആ​ല​പി​ച്ച്​ ഒ​രു മി​നി​റ്റി​ൽ ക​വി​യാ​ത്ത വി​ഡി​യോ അ​യ​ക്ക​ണം. ആ​ലാ​പ​ന മി​ക​വി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ മ​ത്സ​ര​ത്തി​ലേ​ക്ക്​ പ്ര​വേ​ശ​നം. ഒ​ക്​​ടോ​ബ​ർ 31നു​ള്ളി​ൽ വി​ഡി​യോ അ​യ​ക്ക​ണം. ര​ണ്ടു​ദി​വ​സ​വും ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ നി​ന്ന്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന വി​ജ​യി​ക​ൾ​ക്കാ​ണ്​ ചി​ത്ര​യി​ൽ നി​ന്ന്​ നേ​രി​ട്ട്​ സ​മ്മാ​നം കൈ​പ്പ​റ്റാ​ൻ ഭാ​ഗ്യ​മു​ണ്ടാ​വു​ക. കെ.​എ​സ്.​ ചി​ത്ര​യു​ടെ നാ​ലു​ പ​തി​റ്റാ​ണ്ട്​ പി​ന്നി​ട്ട സം​ഗീ​ത വ​ഴി​ക​ളി​ലൂ​ടെ​യു​ള്ള സ​ഞ്ചാ​ര​മാ​യ ‘ചി​ത്ര​വ​ർ​ഷ​ങ്ങ​ൾ’ എ​ന്ന പ​രി​പാ​ടി​യി​ലാ​ണ്​ സ​മ്മാ​ന വി​ത​ര​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsahlan kerala
News Summary - ahlan kerala-saudi-gulfnews
Next Story