Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘അ​ഹ്​​ല​ൻ കേ​ര​ള’യിൽ...

‘അ​ഹ്​​ല​ൻ കേ​ര​ള’യിൽ വ്യാ​പാ​ര രം​ഗ​ത്തെ സാ​ധ്യ​ത​ക​ൾ ആ​രാ​യാ​ൻ ബി​സി​ന​സ്​ കോ​ൺ​ക്ലേ​വ്​

text_fields
bookmark_border
‘അ​ഹ്​​ല​ൻ കേ​ര​ള’യിൽ വ്യാ​പാ​ര രം​ഗ​ത്തെ സാ​ധ്യ​ത​ക​ൾ ആ​രാ​യാ​ൻ ബി​സി​ന​സ്​ കോ​ൺ​ക്ലേ​വ്​
cancel

റി​യാ​ദ്​: ഗ​ൾ​ഫ്​ മാ​ധ്യ​മ​വും എ​ക്​​സ്​​പോ ഹൊ​റൈ​സ​ണും ‘അ​ഹ്​​ല​ൻ കേ​ര​ള’ സാം​സ്​​കാ​രി​ക വാ​ണി​ജ്യോ ​ത്സ​വ​ത്തി​ൽ ഒ​രു​ക്കു​ന്ന വ്യാ​പാ​ര പാ​ഠ​ശാ​ല​യാ​ണ്​ ‘ബി​സി​ന​സ്​ കോ​ൺ​ക്ലേ​വ്​’. വ്യാ​ഴം, വെ​ള്ളി ദി​വ ​സ​ങ്ങ​ളി​ൽ റി​യാ​ദ്​ ബ​ൻ​ബാ​നി​ലെ അ​ൽ​ഫൈ​സ​ലി​യ റി​സോ​ർ​ട്ടി​ന്​ സ​മീ​പം ദു​ർ​റ അ​ൽ​റി​യാ​ദ്​ എ​ക്​​സ്​ ​പോ ഗ്രൗ​ണ്ടി​ൽ അ​ര​ങ്ങേ​റു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ സാം​സ്​​കാ​രി​ക വാ​ണി​ജ്യ മാ​മാ​ങ്ക​ത്തി​ൽ ര​ണ്ടു​ദി​വ​സ​വും വ്യാ​പാ​രി സം​ഗ​മ​മു​ണ്ടാ​കും. ഇ​ൻ​ഡോ അ​റ​ബ്​ വാ​ണി​ജ്യ പ്ര​മു​ഖ​ർ പ​െ​ങ്ക​ടു​ക്കു​ന്ന സെ​മി​നാ​റു​ക​ളും സെ​ഷ​നു​ക​ളു​മാ​ണ്​ പ്ര​ധാ​ന പ​രി​പാ​ടി​ക​ൾ.

ഉ​ൽ​പ​ന്ന​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്ത​ൽ, വ്യാ​പാ​രി​ക​ളു​ടെ മു​ഖാ​മു​ഖം, പു​തി​യ നി​ക്ഷേ​പ​ക​രെ ക​ണ്ടെ​ത്ത​ൽ തു​ട​ങ്ങി വ്യാ​പാ​ര രം​ഗ​ത്തെ സ​ർ​വ​ത​ല​ങ്ങ​ളെ​യും സ്​​പ​ർ​ശി​ക്കു​ന്ന കോ​ൺ​ക്ലേ​വ്​ തു​ട​ക്ക​ക്കാ​ർ​ക്കും അ​തി​കാ​യ​ർ​ക്കും ഒ​രു​പോ​ലെ പ്ര​യോ​ജ​ന​പ്ര​ദ​മാ​യി​രി​ക്കും. വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ട്​ അ​ഞ്ച്​ മു​ത​ൽ ബി​സി​ന​സ്​ കോ​ൺ​ക്ലേ​വി​ലേ​ക്ക്​ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ക്കും. 5.45ന് ​കോ​ൺ​ക്ലേ​വി​​​​െൻറ വി​വി​ധ സെ​ഷ​നു​ക​ൾ​ക്ക്​ തു​ട​ക്ക​മാ​കും.​​ ‘എ​സ്.​ടി.​സി പേ’ ​ആ​പ്പി​നെ പ​രി​ച​യ​പ്പെ​ടു​ത്ത​ൽ, ബി​സി​ന​സ്​ മു​ഖാ​മു​ഖം തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളാ​ണ്​ ആ​ദ്യം. എ​സ്.​ടി.​സി പേ ​വൈ​സ്​ പ്ര​സി​ഡ​ൻ​റ് സ​അ​ദ്​ അ​ൽ​മു​ഹ​ന്ന പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ക്കും. വെ​ള്ളി​യാ​ഴ്​​ച ഉ​ച്ച​ക​ഴി​ഞ്ഞ്​ 3.30 മു​ത​ലാ​ണ്​ ര​ജി​സ്​​േ​​ട്ര​ഷ​ൻ. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലെ പ്ര​ഭാ​ഷ​ണ​ങ്ങ​ളാ​ണ്​ അ​ന്ന​ത്തെ പ്ര​ധാ​ന പ​രി​പാ​ടി.

ആ​ദ്യ സെ​ഷ​നി​ല ‘സൗ​ദി അ​റേ​ബ്യ​യി​ലെ വ്യ​വ​സാ​യ​സം​രം​ഭ​ങ്ങ​ളി​ലൂ​ടെ ഒ​രോ​ട്ട​പ്ര​ദ​ക്ഷി​ണം’ എ​ന്ന വി​ഷ​യ​ത്തി​ൽ അ​നെ​ക്​​സാ​സ്​ ക​ൺ​സ​ൾ​ട്ട​ൻ​സി സി.​ഇ.​ഒ അ​മി​താ​ഭ്​ സ​​ക്​​സേ​ന പ്ര​ഭാ​ഷ​ണം ന​ട​ത്തും. കേ​ര​ള​ത്തി​ലെ മെ​ഡി​ക്ക​ൽ ടൂ​റി​സ​ത്തെ​ക്കു​റി​ച്ച്​ കോ​ഴി​ക്കോ​ട്​ ബേ​ബി മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി ഡ​യ​റ​ക്​​ട​ർ ഡോ. ​വി​നീ​ത്​ അ​ബ്ര​ഹാം, ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്​ ശൃം​ഖ​ല​യി​ൽ ത​ങ്ങ​ളു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ എ​ങ്ങ​നെ ഇ​ടം ക​ണ്ടെ​ത്താം എ​ന്ന വി​ഷ​യ​ത്തി​ൽ ലു​ലു സൗ​ദി ഡ​യ​റ​ക്​​ട​ർ പി.​കെ. ഷ​ഹീം എ​ന്നി​വ​രും സം​സാ​രി​ക്കും. ര​ണ്ടാം സെ​ഷ​നി​ൽ ‘മാ​റ്റ​ത്തി​​​​െൻറ പാ​ത​യി​ലാ​യ സൗ​ദി അ​റേ​ബ്യ​യി​ലെ പു​തി​യ ബി​സി​ന​സ്​ അ​വ​സ​ര​ങ്ങ​ൾ’ എ​ന്ന വി​ഷ​യ​ത്തി​ൽ സിം​പോ​സി​യ​വും പാ​ന​ൽ ഡി​സ്​​ക​ഷ​നും ന​ട​ക്കും. മൂ​ന്നാം സെ​ഷ​നി​ൽ ബി​സി​ന​സി​ലെ​യും ജീ​വി​ത​ത്തി​ലെ​യും മൂ​ല്യ​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ അ​ൽ​ഫൊ​ഷാ​ൻ സി.​പി.​എ ആ​ൻ​ഡ്​ ക​ൺ​സ​ൾ​ട്ട​ൻ​റ്​​സ്​ സ്ഥാ​പ​ക​നും ഡ​യ​റ​ക്​​ട​റു​മാ​യ ഉ​മ​ർ എം. ​അ​ൽ​ഹൊ​ഷാ​ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ​

ലു​ലു​വി​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ ഇ​ടം കി​ട്ടു​ന്ന വി​ധം
റി​യാ​ദ്​: ഏ​റ്റ​വും വ​ലി​യ റീ​െ​ട്ട​യി​ൽ ശൃം​ഖ​ല​യാ​യ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​​​​െൻറ ഒൗ​ട്ട്​​ലെ​റ്റു​ക​ളി​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ ഇ​ടം ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന സെ​ഷ​ൻ ‘ബി​സി​ന​സ്​ കോ​ൺ​ക്ലേ​വി’​ലെ ശ്ര​ദ്ധേ​യ പ​രി​പാ​ടി​യാ​കും. ലോ​ക​മാ​കെ പ​ട​ർ​ന്നു​കി​ട​ക്കു​ന്ന ലു​ലു ശൃം​ഖ​ല​യി​ലൂ​ടെ സ്വ​ന്തം ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​ക്കാ​ൻ മാ​ർ​ഗം​ ആ​ലോ​ചി​ക്കു​ന്ന വ്യ​വ​സാ​യ സം​രം​ഭ​ക​ർ​ക്കെ​ല്ലാം ഒ​രു​പോ​ലെ ഗു​ണം ചെ​യ്യു​ന്ന സെ​ഷ​നാ​ണ്​ ലു​ലു മാ​നേ​ജ്​​മ​​​െൻറ്​ നേ​രി​ട്ടു​വ​ന്ന്​ മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കു​ന്ന ഇൗ ​സെ​ഷ​ൻ. വെ​ള്ളി​യാ​ഴ്​​ച​യി​ലെ ര​ണ്ടാം സെ​ഷ​നി​ലാ​ണ്​ ഇൗ ​പ​രി​പാ​ടി. ‘ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്​ ശൃം​ഖ​ല​യി​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ ഇ​ടം കി​ട്ടു​ന്ന വി​ധം’ ലു​ലു സൗ​ദി ഡ​യ​റ​ക്​​ട​ർ പി.​കെ. ഷ​ഹീം വി​ശ​ദീ​ക​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiagulf newsahlan keralaAHLAN KERALA 2019
News Summary - ahlan kerala-saudi-gulf news
Next Story