Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ഹ്​​ല​ൻ...

അ​ഹ്​​ല​ൻ കേ​ര​ള​യി​ലൊ​രു​ങ്ങു​ന്നത്​ വ​ൻ വാ​ണി​ജ്യ പ്ര​ദ​ർ​ശ​നവും വ്യാ​പാ​രി സം​ഗ​മ​വും

text_fields
bookmark_border
അ​ഹ്​​ല​ൻ കേ​ര​ള​യി​ലൊ​രു​ങ്ങു​ന്നത്​  വ​ൻ വാ​ണി​ജ്യ പ്ര​ദ​ർ​ശ​നവും വ്യാ​പാ​രി സം​ഗ​മ​വും
cancel

റി​യാ​ദ്​: ഇൗ ​മാ​സം ഏ​ഴ്, എ​ട്ട്​ തീ​യ​തി​ക​ളി​ൽ റി​യാ​ദ്​ സാ​ക്ഷ്യം വ​ഹി​ക്കാ​നൊ​രു​ങ്ങു​ന്ന ആ​ദ്യ ഇ​ന്ത ്യ​ൻ മ​ഹോ​ത്സ​വ​മാ​യ ‘അ​ഹ്​​ല​ൻ കേ​ര​ള’​യി​ൽ അ​ര​ങ്ങേ​റു​ന്ന​ത്​​ ക​ലാ​മാ​മാ​ങ്കം മാ​ത്ര​മ​ല്ല, വ​മ്പ​ൻ വ ാ​ണി​ജ്യ പ്ര​ദ​ർ​ശ​ന മേ​ള​യും വ്യാ​പാ​രി സം​ഗ​മ​വും​കൂ​ടി​യാ​ണ്. വ്യ​വ​സാ​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ പ​രി​ച​യ​പ്പെ ​ടു​ത്തു​ന്ന​തി​നും പ്ര​ദ​ർ​ശ​ന​ത്തി​നും വി​ൽ​പ​ന​ക്കു​മാ​യി ലോ​കോ​ത്ത​ര ബ്രാ​ൻ​ഡു​ക​ളും കേ​ര​ള​ത്തി​ ൽ​നി​ന്നു​ള്ള പ്രാ​ദേ​ശി​ക ബ്രാ​ൻ​ഡു​ക​ളും അ​ണി​നി​ര​ക്കു​ന്ന വി​പു​ല​മാ​യ വാ​ണി​ജ്യ​മേ​ള​യാ​ണ്​ മേ​ള​ന​ ഗ​രി​യി​ലെ പ്ര​ധാ​ന ഭാ​ഗ​ത്തുള്ള വി​പു​ല​മാ​യ ‘ട്രേ​ഡ്​ എ​ക്​​സ്​​പോ’​യി​ൽ ന​ട​ക്കു​ക.

കേ​ര​ള​ത്തി​​​െൻറ വ്യ​വ​സാ​യി​ക മു​ന്നേ​റ്റ​ം പ്ര​തി​ഫ​ലി​ക്കു​ന്ന​തു​കൂ​ടി​യാ​കും വാ​ണി​ജ്യ മേ​ളയെന്നാണ്​ പ്രതീക്ഷിക്കപ്പെടുന്നത്​. ഇ​ൻ​ഡോ, അ​റ​ബ്​ വാ​ണി​ജ്യ പ്ര​മു​ഖ​ർ പെ​ങ്ക​ടു​ക്കു​ന്ന സെ​മി​നാ​റു​ക​ളും സെ​ഷ​നു​ക​ളും ‘ബി​സി​ന​സ്​ കോ​ൺ​ക്ലേ​വ്​’ എ​ന്ന പേ​രി​ൽ വാ​ണി​ജ്യ​മേ​ള​യു​ടെ അ​നു​ബ​ന്ധ സെ​ഷ​നാ​യി സം​ഘ​ടി​പ്പി​ക്ക​പ്പെ​ടും. ഇ​ന്ത്യ​യി​ൽ​നി​ന്നും ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​മെ​ത്തു​ന്ന​വ​രും ത​ദ്ദേ​ശീ​യ​രു​മാ​യ വ്യാ​പാ​രി​ക​ളു​ടെ സം​ഗ​മ​മാ​കും ഇൗ ​സെ​ഷ​നി​ൽ മു​ഖ്യം. ര​ണ്ട്​ ദി​വ​സ​വും വൈ​കീ​ട്ട്​ നാ​ലു​മു​ത​ൽ രാ​ത്രി 12 വ​രെ​യാ​ണ്​ ട്രേ​ഡ്​ എ​ക്​​സ്​​പോ​യി​ലേ​ക്കു​ള്ള സ​ന്ദ​ർ​ശ​ന സ​മ​യം. ര​ണ്ടു​ദി​വ​സ​വും നൂ​റി​ലേ​റെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ പ​െ​ങ്ക​ടു​ക്കു​ന്ന വാ​ണി​ജ്യ പ്ര​ദ​ർ​ശ​ന മേ​ള​യു​മു​ണ്ടാ​കും.

വി​നോ​ദ​സ​ഞ്ചാ​രം, മെ​ഡി​ക്ക​ൽ ടൂ​റി​സം (ആ​യു​ർ​വേ​ദം, അ​ലോ​പ​തി), എ​ത്​​നി​ക്​ ഫു​ഡ്, ഒാ​ർ​ഗാ​നി​ക്​ ഫാ​മി​ങ്, ക​യ​ർ​ബോ​ർ​ഡ്​ തു​ട​ങ്ങി​യ രം​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​ദ​ർ​ശ​ക​രാ​ണ്​ കേ​ര​ള​ത്തി​ൽ​നി​ന്ന്​ എ​ത്തു​ന്ന​ത്. ഇ​വ​രു​ടെ സ്​​റ്റാ​ളു​ക​ൾ കൂ​ടാ​തെ ഇ​ന്ത്യ​യു​ടെ മ​റ്റ്​ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​മു​ള്ള വി​വി​ധ ട്രേ​ഡി​ങ്​ ക​മ്പ​നി​ക​ളും ചി​ല്ല​റ വി​ൽ​പ​ന വ്യാ​പാ​ര​ശാ​ല​ക​ളും പ്ര​മു​ഖ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളും സ്​​റ്റാ​ളു​ക​ളൊ​രു​ക്കും. ഭ​ക്ഷ​ണ​പാ​നീ​യ ഉ​ൽ​പാ​ദ​ന രം​ഗ​ത്തെ അ​തി​കാ​യ​രാ​യ സൗ​ദി ദേ​ശീ​യ കാ​ർ​ഷി​ക വി​ക​സ​ന സ​ഹ​ക​ര​ണ സ്ഥാ​പ​നം ‘നാ​ദെ​കി’​​​െൻറ സ​വി​ശേ​ഷ സ്​​റ്റാ​ളു​മു​ണ്ടാ​കും. കു​റ​ഞ്ഞ ചെ​ല​വി​ൽ ഏ​റ്റ​വും എ​ളു​പ്പ​ത്തി​ൽ നാ​ട്ടി​ലേ​ക്ക്​ പ​ണ​മ​യ​ക്കാ​നു​ള്ള എ​സ്.​ടി.​സി പേ​യു​ടെ ബൂ​ത്തു​മാ​യി സൗ​ദി ടെ​ലി​കോം ക​മ്പ​നി​യും എ​ക്​​സ്​​പോ​ക്ക്​ പൊ​ലി​മ ന​ൽ​കാ​നെ​ത്തും. മേ​ള സ​ന്ദ​ർ​ശി​ക്കു​ന്ന​വ​ർ​ക്കെ​ല്ലാം ഫ്രീ ​മെ​ഡി​ക്ക​ൽ ചെ​ക്ക​പ്പ്​ സൗ​ക​ര്യ​വും വൈ​ദ്യ​സ​ഹാ​യം ​ആ​വ​ശ്യം വ​ന്നാ​ൽ അ​തി​നു​ള്ള അ​ടി​യ​ന്ത​ര സൗ​ക​ര്യ​ങ്ങ​ളും ആം​​ബു​ല​ൻ​സു​ക​ളു​മാ​യി റി​യാ​ദി​ലെ സ​ഫാ​മ​ക്ക പോ​ളി​ക്ലി​നി​ക്കും മേ​ള​യി​ലെ​ത്തും. ​

െഎ.​ടി, ടാ​ലി സോ​ഫ്​​റ്റ്​വെ​യ​ർ ക​മ്പ​നി​ക​ൾ, ​ട്രാ​വ​ൽ ആ​ൻ​ഡ്​ ടൂ​റി​സം ഏ​ജ​ൻ​സി​ക​ൾ, വി​വി​ധ ഭ​േ​ക്ഷ്യാ​ൽ​പ​ന്ന ക​മ്പ​നി​ക​ൾ തു​ട​ങ്ങി സ്ഥാ​പ​ന​ങ്ങ​ളും സ്​​റ്റാ​ളു​ക​ളും അ​ണി​നി​ര​ക്കും. ബി​ൽ​​ഡേ​ഴ്​​സ്​ പ​െ​ങ്ക​ടു​ക്കു​ന്ന​ പ്രോ​പ്പ​ർ​ട്ടി എ​ക്​​സ്​​പോ​യും ഇ​തോ​ടൊ​പ്പം ന​ട​ക്കും. റി​യാ​ദ്​ ബ​ൻ​ബാ​നി​ലെ അ​ൽ​ഫൈ​സ​ലി​യ റി​സോ​ർ​ട്ടി​ന്​ സ​മീ​പ​മു​ള്ള ദു​ർ​റ അ​ൽ​റി​യാ​ദ്​ എ​ക്​​സ്​​പോ ഗ്രൗ​ണ്ടി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മേ​ള​യി​ലെ ‘ട്രേ​ഡ്​ എ​ക്​​സ്​​പോ’ സെ​ഷ​നി​ലേ​ക്ക്​ ര​ണ്ടു​ദി​വ​സ​വും പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#AHLANKERALA #AHLANKERALA2019 #SAUDIARABIA #GULFNEWS
News Summary - ahlan kerala-saudi-gulf news
Next Story