അഹ്ലൻ കേരളയിൽ പങ്കെടുക്കാൻ കിഴക്കൻ പ്രവിശ്യയിൽ ഒരുക്കം
text_fieldsദമ്മാം: നവംബർ ഏഴ്, എട്ട് തീയതികളിൽ റിയാദിൽ നടക്കുന്ന ഇന്ത്യൻ മഹോത്സവമായ ‘അഹ്ല ൻ കേരള’യിൽ പങ്കെടുക്കാൻ കിഴക്കൻ പ്രവിശ്യയിലെ മലയാളികൾ ഒരുങ്ങി. ദമ്മാമിലും അൽഖോ ബാറിലും പരിപാടിയുടെ ടിക്കറ്റ് വിൽപനയുടെ പ്രവിശ്യതല ഉദ്ഘാടനങ്ങൾ നടന്നു. ദമ്മാം ഗ്രാൻഡ് മാർട്ട് ഹൈപ്പർ മാർക്കറ്റിൽ നടന്ന പരിപാടിയിൽ ‘അഹ്ലൻ കേരള’ ദമ്മാം മേഖല ജനറൽ കൺവീനർ ജമാൽ വലിയങ്ങാടി, സാജിദ നഹക്ക് ടിക്കറ്റ് കൈമാറി നിർവഹിച്ചു. പരിപാടിയിൽ കെ. സിറാജുദ്ദീൻ, ഷബീർ ചാത്തമംഗലം, ജംഷാദ് കണ്ണൂർ, സുനില സലീം എന്നിവർ സംബന്ധിച്ചു.
മേഖലയിൽനിന്ന് പരിപാടിക്ക് മികച്ച പ്രതികരണങ്ങൾ ലഭിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. അൽഖോബാർ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിൽ നടന്ന ‘അഹ്ലൻ കേരള’ പ്രചാരണ പരിപാടിയിൽ നെസ്റ്റൊ ഷോറൂം മാനേജർ രാംദാസ്, അബ്ദുൽ റഷാദിന് അഹ്ലൻ കേരളയുടെ ആദ്യ ടിക്കറ്റ് കൈമാറി. നെസ്റ്റോ ഫ്രണ്ട് ഓഫിസ് മാനേജർ ബഷീർ, ഷമീർ വണ്ടൂർ, കെ.എം. സാബിഖ്, റമീസ്, ഇ.കെ. നഈം, റഷീദ് രണ്ടത്താണി, ഹാജ അഹ്മദ് എന്നിവർ സന്നിഹിതരായിരുന്നു.
