Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘അ​ഹ്​​ല​ൻ...

‘അ​ഹ്​​ല​ൻ കേ​ര​ള’​യി​ൽ പാ​ടുന്നു മി​ന്നും​താ​ര​ങ്ങ​ളാ​യ യും​ന​യും വ​ർ​ഷ​യും

text_fields
bookmark_border
‘അ​ഹ്​​ല​ൻ കേ​ര​ള’​യി​ൽ പാ​ടുന്നു മി​ന്നും​താ​ര​ങ്ങ​ളാ​യ യും​ന​യും വ​ർ​ഷ​യും
cancel

റി​യാ​ദ്​: സം​ഗീ​ത​ന​ഭ​സ്സി​ലെ പു​തി​യ ര​ണ്ട്​ ന​ക്ഷ​ത്ര​ങ്ങ​ളാ​ണ്​ യും​ന​യും വ​ർ​ഷ​യും. കു​റ​ഞ്ഞ​കാ​ലം​ക ൊ​ണ്ട്​ ല​ക്ഷോ​പ​ല​ക്ഷം ആ​ളു​ക​ളു​ടെ മ​നം​ക​വ​ർ​ന്ന്​ പ്ര​ശ​സ്​​തി​യു​ടെ അം​ബ​രം തൊ​ട്ട ഇൗ ​മി​ടു​ക്കി ​ക​​ൾ റി​യാ​ദി​ലു​​മെ​ത്തും, സ​ഹൃ​ദ​യ​രു​ടെ മ​നം​കു​ളി​ർ​പ്പി​ക്കാ​ൻ. ഗ​ൾ​ഫ്​ മാ​ധ്യ​മ​വും എ​ക്​​സ്​​പോ ഹൊ​റൈ​സ​ണും കേ​ര​ള സ​ർ​ക്കാ​റി​​​​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ അടുത്തമാസം ഏ​ഴ്, എ​ട്ട്​ തീ​യ​തി​ക​ളി​ൽ റി​യാ​ദി ​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ‘അ​ഹ്​​ല​ൻ കേ​ര​ള’ എ​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ സാം​സ്​​കാ​രി​ക വാ​ണി​ജ്യ മ​ഹോ​ത്സ​വ​ത് തി​ലാ​ണ്​ ഇ​വ​ർ പു​തി​യ തി​ള​ക്കം സ​മ്മാ​നി​ക്കാ​നെ​ത്തു​ന്ന​ത്.


2018, 2019 വ​ർ​ഷ​ങ്ങ​ളി​ൽ സാ​മൂ​ഹി​ക മാ​ധ ്യ​മ​ങ്ങ​ളി​ലൂ​ടെ വൈ​റ​ലാ​യ മി​ക​ച്ച ക​ലാ​കാ​ര​ന്മാ​ർ അ​ണി​നി​ര​ക്കു​ന്ന പ്ര​ത്യേ​ക ക​ലാ​സ​ന്ധ്യ​യാ​യ ‘വ ൈ​റ​ൽ സൂ​പ്പ​ർ സ്​​റ്റാ​ഴ്​​സി’​ലാ​ണ്​ യും​ന​യും വ​ർ​ഷ​യും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ പ്ര​ക​ട​നം കാ​ഴ്​​ച​ വെ​ക്കു​ന്ന​ത്. മേ​ള​യു​ടെ ആ​ദ്യ​ദി​വ​സം വൈ​കീ​ട്ടാ​ണ്​ റി​യാ​ദ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​ക്​​സി​ബി​ഷ​ൻ ആ​ൻ​ഡ്​ ക​ൺ​വെ​ൻ​ഷ​ൻ സ​​​െൻറ​റി​ലൊ​രു​ക്കു​ന്ന വേ​ദി​യി​ൽ ഇ​വ​ർ പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കു​ക. പ​രി​പാ​ടി​ക്ക്​ മാ​റ്റു​കൂ​ട്ടാ​ൻ മ​ല​യാ​ള സി​നി​മ​യി​ലെ ന​വ​ത​രം​ഗ നി​ര​യി​ലെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​നാ​യ താ​രം ടൊ​വീ​നോ തോ​മ​സും പ്ര​ശ​സ്​​ത ചാ​ന​ൽ അ​വ​താ​ര​ക​ൻ മി​ഥു​ൻ ര​മേ​ശും എ​ത്തും.

സാ​ക്ഷാ​ൽ നാ​ൻ​സി അ​ജ്​​റാ​മി​​​​െൻറ​ ശ്ര​ദ്ധ
‘വി​ശ്വാ​സം’ എ​ന്ന ത​മി​ഴ്​ സി​നി​മ​യി​ലെ സൂ​പ്പ​ർ​ഹി​റ്റ്​ ഗാ​നം ‘ക​ണ്ണാ​നെ ക​ണ്ണേ, ക​ണ്ണാ​നെ ക​ണ്ണേ...’​യാ​ണ്​ വ​ർ​ഷ​യു​ടെ ഏ​റ്റ​വും വ​ലി​യ യു​ട്യൂ​ബ്​ ഹി​റ്റ്
അ​റ​ബ്​ ലോ​ക​ത്തെ പ്ര​ശ​സ്​​ത ​െല​ബ​നീ​സ്​ ഗാ​യി​ക നാ​ൻ​സി ന​ബീ​ൽ അ​ജ്​​റാ​മി​​​​െൻറ ഗ്ലോ​ബ​ൽ മെ​ഗാ​ഹി​റ്റ്​ ഗാ​നം ‘യാ ​ത​ബ്​ ത​ബ്...’ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ പാ​ടി വൈ​റ​ലാ​ക്കി ആ​സ്വാ​ദ​ക​രു​ടെ മ​നം പി​ടി​ച്ച​ട​ക്കി​യ മ​ല​യാ​ള​ത്തി​​​​െൻറ കൊ​ച്ചു​മി​ടു​ക്കി​യാ​ണ്​ വ​ർ​ഷ ര​ഞ്​​ജി​ത്ത്.

സം​ഗീ​താ​സ്വാ​ദ​ക​രു​ടെ മാ​ത്ര​മ​ല്ല, സാ​ക്ഷാ​ൽ നാ​ൻ​സി അ​ജ്​​റാ​മി​​​​െൻറ​യും ശ്ര​ദ്ധ പി​ടി​ച്ചെ​ടു​ത്തു ഇൗ ​കൗ​മാ​ര​ക്കാ​രി. ദു​ബൈ​യി​ൽ ഒ​രു പ​രി​പാ​ടി​ക്കെ​ത്തി​യ​പ്പോ​ൾ എം.​ബി.​സി ചാ​ന​ൽ റി​പ്പോ​ർ​ട്ട​റു​ടെ ഫോ​ണി​ൽ​നി​ന്നാ​ണ്​ വ​ർ​ഷ​യു​ടെ ഇൗ ​വൈ​റ​ൽ ഗാ​നം അ​വ​ർ ക​ണ്ട​ത്. അ​റ​ബി മാ​തൃ​ഭാ​ഷ​യ​ല്ലാ​ത്ത വ​ർ​ഷ​യു​ടെ അ​ക്ഷ​ര​സ്​​ഫു​ട​ത​യി​ലും അ​റേ​ബ്യ​ൻ സം​ഗീ​ത മി​ക​വി​ലു​മു​ള്ള പാ​ട്ടു​കേ​ട്ട്​ അ​ത്ഭു​ത​പ്പെ​ട്ട്​​ നി​ന്നു​പോ​യ നാ​ൻ​സി അ​ങ്ങ​ക​ലെ കേ​ര​ള​ത്തി​ലി​രു​ന്ന്​ ത​​​​െൻറ പാ​ട്ടു​പാ​ടി ദേ​ശാ​തി​ർ​വ​ര​മ്പു​ക​ളെ ലം​ഘി​ച്ച്​ ​കീ​ർ​ത്തി നേ​ടി​യ ആ ​കൊ​ച്ചു​മി​ടു​ക്കി​യു​ടെ ക​ഴി​വി​നെ തു​റ​ന്ന​ഭി​ന​ന്ദി​ക്കാ​നും മ​റ​ന്നി​ല്ല.

വ​ർ​ഷ ര​ഞ്​​ജി​ത്ത്​

പ്ര​ശ​സ്​​ത ച​ല​ച്ചി​ത്ര സം​ഗീ​ത സം​വി​ധാ​യ​ക​നാ​യ ശ​ര​ത്തി​​​​െൻറ സ​ഹോ​ദ​ര​നും സം​ഗീ​ത​ജ്ഞ​നു​മാ​യ ര​ഞ്​​ജി​ത്തി​​​​െൻറ മ​ക​ളാ​ണ്​ വ​ർ​ഷ. പു​ള്ളി​പ്പു​ലി​ക​ളും ആ​ട്ടി​ൻ​കു​ട്ടി​യും എ​ന്ന സി​നി​മ​യി​ൽ പാ​ടി 2013ൽ ​ച​ല​ച്ചി​ത്ര പി​ന്ന​ണി​രം​ഗ​ത്തും ചു​വ​ടു​റ​പ്പി​ച്ചു. വ​ർ​ഷ വൈ​റ​ലാ​ക്കി​യ പാ​ട്ടു​ക​ൾ അ​റ​ബി, മ​ല​യാ​ളം, ത​മി​ഴ്​ ഭാ​ഷ​ക​ളി​ൽ നി​ര​വ​ധി​യാ​ണ്​. ‘വി​ശ്വാ​സം’ എ​ന്ന ത​മി​ഴ്​ സി​നി​മ​യി​ലെ സൂ​പ്പ​ർ​ഹി​റ്റ്​ ഗാ​നം ‘ക​ണ്ണാ​നെ ക​ണ്ണേ, ക​ണ്ണാ​നെ ക​ണ്ണേ...’​യാ​ണ്​ വ​ർ​ഷ​യു​ടെ വൈ​റ​ൽ പാ​ട്ടു​ക​ളി​ലെ ഏ​റ്റ​വും വ​ലി​യ യു​ട്യൂ​ബ്​ ഹി​റ്റ്. 90 ല​ക്ഷം ആ​ളു​ക​ളാ​ണ്​ യു​ട്യൂ​ബി​ൽ മാ​ത്രം ഇ​തു ക​ണ്ട​ത്.

സം​ഗീ​താ​സ്വാ​ദ​ക​രു​ടെ ഹൃ​ദ​യം കവർന്ന മലപ്പുറം വേങ്ങരക്കാരി യും​ന അ​ജി​ൻ
ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും പ്ര​മു​ഖ ടി.​വി മ്യൂ​സി​ക്ക​ൽ റി​യാ​ലി​റ്റി ഷോ, ​സീ ടി.​വി​യി​ലെ ‘സ​രി​ഗ​മ​പ ലി​റ്റി​ൽ ചാ​മ്പ്യ​ൻ​സി’​ലൂ​ടെ 2017ൽ ​സം​ഗീ​താ​സ്വാ​ദ​ക​രു​ടെ ഹൃ​ദ​യം പി​ടി​ച്ചെ​ടു​ത്ത യും​ന അ​ജി​ൻ മ​ല​പ്പു​റം വേ​ങ്ങ​ര സ്വ​ദേ​ശി​നി​യാ​ണ്. ഇൗ 14​കാ​രി മൂ​ന്നാം വ​യ​സ്സ്​​ മു​ത​ൽ​ത​ന്നെ സം​ഗീ​ത ഷോ​ക​ളി​ൽ വി​സ്​​മ​യം സൃ​ഷ്​​ടി​ച്ചു​തു​ട​ങ്ങി​യി​രു​ന്നു. കൈ​ര​ളി ടി.​വി​യി​ലെ ‘കു​ട്ടി പ​ട്ടു​റു​മാ​ൽ’ ഷോ​യി​ൽ മ​ത്സ​രാ​ർ​ഥി​യാ​കു​േ​മ്പാ​ൾ പ്രാ​യം മൂ​ന്ന്. 2015ൽ ​സോ​ണി ടി.​വി​യി​ലെ ‘ഇ​ന്ത്യ​ൻ ​െഎ​ഡ​ൽ ജൂ​നി​യ​ർ’ എ​ന്ന മ്യൂ​സി​ക്ക​ൽ റി​യാ​ലി​റ്റി ഷോ ​അ​ന്ന​ത്തെ ആ ​പ​ത്തു​വ​യ​സ്സു​കാ​രി​യെ ലോ​ക​മെ​മ്പാ​ടു​മു​ള്ള സം​ഗീ​ത​പ്രേ​മി​ക​ളു​ടെ മ​ന​സ്സു​ക​ളി​ൽ പ്ര​തി​ഷ്​​ഠി​ച്ചു.

യും​ന അ​ജി​ൻ


സം​ഗീ​ത​വേ​ദി​ക​ളി​ലും ആ​ൽ​ബ​ങ്ങ​ളി​ലും യു​ട്യൂ​ബി​ലും ഒ​രു​പോ​ലെ മി​ക​വു​റ്റ പ്ര​ക​ട​നം കാ​ഴ്​​ച​വെ​ച്ച്​ മു​ന്നേ​റു​ന്ന യുംനയെ അറി​യാ​ത്ത​വ​ർ പാ​ട്ടു​പ്രി​യ​രി​ൽ വ​ള​രെ കു​റ​വാ​ണ്. 12 ല​ക്ഷം സ​ബ്​​സ്​​ക്രൈ​ബേ​ഴ്​​സു​ള്ള യു​ട്യൂ​ബ്​ ചാ​ന​ലി​​​​െൻറ ഉ​ട​മ​കൂ​ടി​യാ​ണ്​ യുംന. സാ​ക്ഷാ​ൽ എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്​​മ​ണ്യ​​ത്തി​​​​െൻറ​യും മ​മ്മൂ​ട്ടി, പ്ര​കാ​ശ്​ രാ​ജ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റ്​ താ​ര​ങ്ങ​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം യു.​എ.​ഇ​യി​ലെ വേ​ദി​യി​ൽ യും​ന പാ​ടി​യ വി​ഡി​യോ​യാ​ണ്​​ ഇൗ ​യു​ട്യൂ​ബ്​ ചാ​ന​ലി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ൾ ക​ണ്ട​ത്. ര​ണ്ടു​കോ​ടി 17 ല​ക്ഷം പേ​രാ​ണ്​ ഇ​തു​​വ​രെ ആ ​വി​സ്​​മ​യ​പ്ര​ക​ട​നം ദ​ർ​ശി​ച്ച​ത്. ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തുമാ​യി 700 വേ​ദി​ക​ളി​ൽ പാ​ടി​ക്ക​ഴി​ഞ്ഞു. ഇം​ഗ്ലീ​ഷ്, ഹി​ന്ദി, ത​മി​ഴ്, മ​ല​യാ​ളം, അ​റ​ബി ഭാ​ഷ​ക​ളി​ലെ പോ​പ്, ക്ലാ​സി​ക്ക​ൽ, ബോ​ളി​വു​ഡ്, ഫോ​ക്ക്, ഗ​സ​ൽ, സൂ​ഫി തു​ട​ങ്ങി എ​ല്ലാ സം​ഗീ​ത​ശാ​ഖ​ക​ളി​ലെ​യും പാ​ട്ടു​ക​ളും യുംന പാ​ടു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newssaudi newsahlan keralaCultural Expo
News Summary - ahlan kerala-saudi-gulf news
Next Story