Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
‘അഹ്​ലൻ കേരള’ ടിക്കറ്റ്​ വിൽപന തുടങ്ങി;​ മികച്ച പ്രതികരണം
cancel

റി​യാ​ദ്​: ച​രി​ത്രം സൃ​ഷ്​​ടി​ക്കാ​നൊ​രു​ങ്ങു​ന്ന സൗ​ദി അ​റേ​ബ്യ​യി​ലെ ആ​ദ്യ ഇ​ന്ത്യ​ൻ മ​ഹോ​ത്സ​വം ‘അ​ ഹ്​​ല​ൻ കേ​ര​ള’​യു​ടെ ടി​ക്ക​റ്റ്​ വി​ൽ​പ​ന​ക്ക്​​​ പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്ന്​ വ​മ്പി​ച്ച പ്ര​തി​ക​ര​ണ ം. വി​ൽ​പ​ന​യാ​രം​ഭി​ച്ച വെ​ള്ളി​യാ​ഴ്​​ച ത​ന്നെ എ​ല്ലാ നി​ര​ക്കി​ലു​മു​ള്ള ടി​ക്ക​റ്റു​ക​ൾ​ക്കും വ​ർ​ധി​ ച്ച തോ​തി​ൽ ആ​വ​ശ്യ​ക്കാ​രു​ണ്ടാ​യി. സ​മൂ​ഹ​ത്തി​​​െൻറ വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്ന്​ പ​രി​പാ​ടി​യെ​ക്കു ​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ൾ പ്ര​വ​ഹി​ക്കു​ക​യാ​ണ്. മൂ​ന്ന്​ കാ​റ്റ​ഗ​റി​ക​ളി​ലാ​ണ്​​ ടി​ക്ക​റ്റ്​ ല​ഭ്യം. ഏ​റ്റ​വും ഉ​യ​ർ​ന്ന വി.​വി.​െ​എ.​പി കാ​റ്റ​ഗ​റി​യാ​ണ്​ ‘റെ​ഡ്​ കാ​ർ​പ്പെ​റ്റ്​’.

വി.​െ​എ.​പി കാ​റ്റ​ഗ​റി ‘പ്ലാ​റ്റി​നം’, ജ​ന​റ​ൽ കാ​റ്റ​ഗ​റി ‘ഡ​യ​മ​ണ്ട്​’ എ​ന്നി​വ​യാ​ണ്​ മ​റ്റു​ വി​ഭാ​ഗ​ങ്ങ​ൾ. ‘ഗ​ൾ​ഫ് മാ​ധ്യ​മ’​വും എ​ക്സ്പോ ഹൊ​റൈ​സ​ണും കേ​ര​ള സ​ർ​ക്കാ​റി​​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ ഇ​ന്ത്യ​ൻ അ​ന്താ​രാ​ഷ്​​ട്ര ഉ​ത്സ​വ​മാ​യ ‘അ​ഹ്​​ല​ൻ കേ​ര​ള’ ന​വം​ബ​ർ ഏ​ഴ്, എ​ട്ട് തീ​യ​തി​ക​ളി​ൽ റി​യാ​ദ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ക​ൺ​വെ​ൻ​ഷ​ൻ ആ​ൻ​ഡ്​ എ​ക്സി​ബി​ഷ​ൻ സ​​െൻറ​റി​ലാ​ണ്. സൗ​ദി സ​ർ​ക്കാ​റി​​​െൻറ അ​നു​മ​തി​യോ​ടെ ന​ട​ക്കു​ന്ന സാം​സ്​​കാ​രി​ക വാ​ണി​ജ്യ മാ​മാ​ങ്കം ഇ​ന്ത്യ -സൗ​ദി നി​ക്ഷേ​പ സൗ​ഹൃ​ദം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും സാം​സ്​​കാ​രി​ക വി​നി​മ​യ​ത്തി​ലൂ​ടെ ഇ​ന്തോ- അ​റ​ബ്​ ബ​ന്ധ​ങ്ങ​ൾ​ക്ക്​ തി​ള​ക്കം കൂ​ട്ടു​ന്ന​തി​നു​മാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. ര​ണ്ടു​ദി​വ​സ​വും കാ​ണി​ക​ൾ​ക്ക്​ വ​മ്പി​ച്ച കാ​ഴ്​​ച​വി​രു​ന്നൊ​രു​ക്കു​ന്ന​താ​ണ്​ മേ​ള.

കെ.​എ​സ്.​ ചി​ത്ര, ടൊ​വീ​നോ തോ​മ​സ്, മി​ഥു​ൻ, യും​ന അ​ജി​ൻ, അ​ക്​​ബ​ർ ഖാ​ൻ, രാ​ജ​ല​ക്ഷ്​​മി, വ​ർ​ഷ ര​ഞ്​​ജി​ത്, രാ​ജ്​ ക​ലേ​ഷ്, അ​ഫ്​​സ​ൽ, നി​ഷാ​ദ്,​ ക​ലാ​ഭ​വ​ൻ സ​തീ​ഷ്, മു​ഹ​മ്മ​ദ്​ അ​ഫ്​​സ​ൽ, ഫ​ലാ​ഹ്​ അ​ലി, ഹി​ഷാം അ​ബ്​​ദു​ൽ വ​ഹാ​ബ്, ല​ക്ഷ്​​മി ജ​യ​ൻ തു​ട​ങ്ങി​യ വ​ൻ താ​ര​നി​ര​യും കേ​ര​ള സ​ർ​ക്കാ​ർ അ​യ​ക്കു​ന്ന​ ക​ള​രി​പ്പ​യ​റ്റ്, ക​ഥ​ക​ളി, തെ​യ്യം, മ​യി​ലാ​ട്ടം, കൂ​ടി​യാ​ട്ടം തു​ട​ങ്ങി​യ ക​ലാ​സം​ഘ​ങ്ങ​ളും വി​നോ​ദ വി​രു​ന്നൊ​രു​ക്കും. മ​ല​യാ​ള​ത്തി​​​െൻറ വാ​ന​മ്പാ​ടി കെ.​എ​സ്.​ ചി​ത്ര​യു​ടെ നാ​ല്​ പ​തി​റ്റാ​ണ്ട്​ പി​ന്നി​ട്ട സം​ഗീ​ത വ​ഴി​ക​ളി​ലൂ​ടെ​യു​ള്ള സ​ഞ്ചാ​ര​മാ​യ ‘ചി​ത്ര​വ​ർ​ഷ​ങ്ങ​ൾ’, 2018, 19 വ​ർ​ഷ​ങ്ങ​ളി​ൽ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വൈ​റ​ലാ​യ മി​ക​ച്ച ക​ലാ​കാ​ര​ന്മാ​ർ അ​ണി​നി​ര​ക്കു​ന്ന പ്ര​ത്യേ​ക ക​ലാ​സ​ന്ധ്യ​യാ​യ ‘വൈ​റ​ൽ സൂ​പ്പ​ർ സ്​​റ്റാ​ർ​​സ്’ എ​ന്നി​വ​യാ​ണ്​ മു​ഖ്യ ആ​ക​ർ​ഷ​കം.

സൗ​ദി അ​റേ​ബ്യ​യു​ടെ വി​നോ​ദ​സ​ഞ്ചാ​ര സാ​ധ്യ​ത​ക​ളി​ലേ​ക്ക്​ ​ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള വാ​താ​യ​ന​മാ​യി മാ​റും ഇൗ ​പ​രി​പാ​ടി. ബി​സി​ന​സ്​ കോ​ൺ​ക്ലേ​വ്, സാം​സ്കാ​രി​ക- വി​നോ​ദ​സ​ഞ്ചാ​ര -വ്യാ​പാ​ര പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, ‘ടേ​സ്​​റ്റീ കേ​ര​ള’ എ​ന്ന ഭ​ക്ഷ്യ​മേ​ള എ​ന്നി​വ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ൽ നി​ന്നും സൗ​ദി​യി​ൽ നി​ന്നും മ​ന്ത്രി​മാ​രും വ്യ​വ​സാ​യ സാ​മൂ​ഹി​ക സാം​സ്​​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും സം​ബ​ന്ധി​ക്കും. ഹെ​ൽ​ത്ത്, ഹോ​സ്പി​റ്റാ​ലി​റ്റി, ബാ​ങ്കി​ങ്, ബി​ൽ​ഡേ​ഴ്​​സ്, ​െഎ.​ടി, ​െഎ.​ടി.​ഇ.​എ​സ്, ടൂ​റി​സം, വ്യ​വ​സാ​യ മേ​ഖ​ല​ക​ളി​െ​ല പ്ര​മു​ഖ സ്​​ഥാ​പ​ന​ങ്ങ​ളും മേ​ള​യി​ൽ പ​െ​ങ്ക​ടു​ക്കു​ന്നു​ണ്ട്. കു​ടും​ബ​ങ്ങ​ൾ​ക്കും കൂ​ട്ടി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും ആ​സ്വ​ദി​ക്കാ​വു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളു​ടെ സം​ഗ​മ​വേ​ദി​യാ​ണ്​ ‘അ​ഹ്​​ല​ൻ കേ​ര​ള’. കു​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​: 0542071303, 0504507422, 0582369029 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsahlan kerala
News Summary - ahlan kerala-saudi-gulf news
Next Story