സൗ​ദി പ​റ​ഞ്ഞു; അ​ഹ്​​ല​ൻ കേ​ര​ള

07:39 AM
09/11/2019
ahlan-kerala-91119.jpg
ഗ​ള്‍ഫ് മാ​ധ്യ​മം ഏ​ര്‍പ്പെ​ടു​ത്തി​യ പ്ര​ഥ​മ ഇ​ന്തോ അ​റ​ബ് ബി​സി​ന​സ് ഐ​ക്ക​ൺ അ​വാ​ർ​ഡ് ​ ഡോ. ​സി​ദ്ദീ​ഖ് അ​ഹ​മ്മ​ദി​ന് റിയാദിൽ ‘അ​ഹ്​​ല​ൻ കേ​ര​ള’ വേ​ദി​യി​ൽ ന​ട​ൻ ടൊ​വി​നോ തോ​മ​സ്​ സ​മ്മാ​നി​ക്കു​ന്നു. ഗ​ൾ​ഫ്​ മാ​ധ്യ​മം ചീ​ഫ്​ എ​ഡി​റ്റ​ർ വി.​കെ. ഹം​സ അ​ബ്ബാ​സ്​ അ​മീ​പം

റി​യാ​ദ്​: ര​ണ്ടു നാ​ൾ  സൗ​ദി അ​റേ​ബ്യ​യി​ലെ റി​യാ​ദി​നെ കേരളമാ​ക്കി അ​ഹ്​​ല​ൻ കേ​ര​ള മ​ഹോ​ത്സ​വം. ഭാ​ഷ​യു​ം ദേ​ശ​വും മ​റ​ന്ന്​ മ​ല​യാ​ള​ത്തി​​െൻറ മ​ഹാ സം​ഗ​മ ​േ​വ​ദി​യി​ലേ​ക്ക്​ പ​തി​നാ​യി​ര​ങ്ങ​ൾ ഒ​​ഴ​ു​​കി​യെ​ത്തി​യ​തോ​ടെ അ​ത്​ അ​റ​ബ്​ നാ​ട്ടി​ൽ പു​തി​യ അ​ത്ഭു​ത ച​രി​ത്ര​മെ​ഴു​തി. 

റി​യാ​ദി​ലെ ദു​ർ​റ അ​ൽ​റി​യാ​ദ് എ​ക്സ്പോ ഗ്രൗ​ണ്ടി​ൽ ഗ​ൾ​ഫ് മാ​ധ്യ​മ​വും എ​ക്സ്പോ ഹൊ​റൈ​സ​ണും കേ​ര​ള സ​ർ​ക്കാ​റി​​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ര​ണ്ടു​ദി​വ​സ​ത്തെ സാം​സ്കാ​രി​ക-​വാ​ണി​ജ്യ മേ​ള ഒ​രു​ക്കി​യ​ത്. സൗ​ദി എ​ൻ​റ​ർ​ടെ​യി​ൻ​റ്​​മ​െൻറ്​ അ​തോ​റി​റ്റി​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ പ​രി​പാ​ടി​യാ​ണ്​ അ​ഹ്​​ല​ൻ കേ​ര​ള. വ്യാ​ഴാ​ഴ്​​ച മ​ല​യാ​ള​ത്തി​​െൻറ പ്രി​യ താ​രം ടൊ​വി​നോ തോ​മ​സ്​ ആ​ദ്യ ദി​നം അ​വി​സ്​​മ​ര​ണീ​യ​മാ​ക്കി​യ​പ്പോ​ൾ വെ​ള്ളി​യാ​ഴ്​​ച മ​ല​യാ​ള​ത്തി​​െൻറ പ്രി​യ വാ​ന​മ്പാ​ടി കെ.​എ​സ്​ ചി​ത്ര​യാ​യി​രു​ന്നു മു​ഖ്യ ആ​ക​ർ​ഷ​ണം. സാം​സ്​​കാ​രി​ക മ​ന്ത്രി എ.​കെ. ബാ​ല​ൻ സ​മാ​പ​ന​ദി​വ​സ​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​െ​ങ്ക​ടു​ത്തു. 

ഗ​ള്‍ഫ് മാ​ധ്യ​മം ഏ​ര്‍പ്പെ​ടു​ത്തി​യ പ്ര​ഥ​മ ഇ​ന്തോ അ​റ​ബ് ബി​സി​ന​സ് ഐ​ക്ക​ൺ അ​വാ​ർ​ഡ് ഡോ. ​സി​ദ്ദീ​ഖ് അ​ഹ​മ്മ​ദി​ന് ടൊ​വി​നോ തോ​മ​സ് സമ്മാനിച്ചു. ഗ​ൾ​ഫ്​ മാ​ധ്യ​മം ചീ​ഫ്​ എ​ഡി​റ്റ​ർ വി.​കെ. ഹം​സ അ​ബ്ബാ​സ്, മാ​ധ്യ​മം പ​ബ്ലി​ഷ​ർ ടി.​കെ. ഫാ​റൂ​ഖ്, സി.​ഇ.​ഒ പി. ​മു​ഹ​മ്മ​ദ്​ സാ​ലി​ഹ്, മാ​ർ​ക്ക​റ്റി​ങ്​​ മാ​നേ​ജ​ർ മു​ഹ​മ്മ​ദ്​ റ​ഫീ​ഖ്​ എ​ന്നി​വ​ർ സംസാരിച്ചു.

Loading...
COMMENTS