സൗദിയിൽ മലയാള മഹോത്സവം; അഹ്‌ലൻ കേരള തുടങ്ങി

21:32 PM
07/11/2019
ahlan-kerala-7119.jpg

റിയാദ്: ജനസഞ്ചയം സാക്ഷിയായി 'ഗൾഫ് മാധ്യമം' അഹ്‌ലൻ കേരള മഹോത്സവത്തിന് സൗദി അറേബ്യയുടെ മണ്ണിൽ തുടക്കം.  റിയാദിലെ ദുർറ അൽറിയാദ് എക്സ്പോ ഗ്രൗണ്ടിൽ മലയാളനാട് പുതിയ ചരിത്രമാണെഴുതിയത്. 

'ഗൾഫ് മാധ്യമ'വും എക്സ്പോ ഹൊറൈസണും കേരള സർക്കാറിന്‍റെ സഹകരണത്തോടെയാണ് രണ്ട് ദിവസത്തെ സാംസ്കാരിക വാണിജ്യ മേള ഒരുക്കിയത്. സൗദിയിൽ ആദ്യമായാണ് മറുനാട്ടുകാർ ഇത്ര വലിയ സാംസ്കാരിക ഉത്സവം സംഘടിപ്പിക്കുന്നത്.

റിയാദ് നഗരത്തിൽ നിന്ന് 65 കിലോമീറ്റർ അകലെയാണ് മേളനഗരി. അഹ്‌ലൻ കേരളയുടെ പ്രധാനവാതിൽ തുറന്നപ്പോഴേക്കും ജനനിബിഡമായി വേദികൾ. 

Loading...
COMMENTS