Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅഹമ്മദ്​ ജാവേദ്...

അഹമ്മദ്​ ജാവേദ് അംബാസഡറായി തുടരും 

text_fields
bookmark_border
അഹമ്മദ്​ ജാവേദ് അംബാസഡറായി തുടരും 
cancel
camera_alt???????? ???????

റിയാദ്​: സൗദിയിലെ ഇന്ത്യൻ അംബാസഡർ അഹമ്മദ്​ ജാവേദ്​ ഒരു വർഷം കുടി തൽസ്​ഥാനത്ത്​ തുടരും. കേന്ദ്രവിദേശകാര്യമന്ത്രാലയത്തിൽ നിന്ന്​ ഇതു സംബന്ധിച്ച സ്​ഥീരീകരണം ലഭ്യമായി​. ഫെബ്രുവരിയിൽ രണ്ട്​ വർഷം പൂർത്തിയാക്കുന്ന അംബാസഡർക്ക്​ സ്​ഥാനചലനമുണ്ടാവുമെന്ന്​  സൂചനയുണ്ടായിരുന്നു. 
ഇൗ സാഹചര്യത്തിലാണ്​ ഒൗദ്യോഗിക സ്​ഥിരീകരണം. നേരത്തെ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ്​ നൂർ റഹ്​മാൻ ശൈഖിനും സ്​ഥാനചലനം സംബന്ധിച്ച്​ നടപടികൾ പൂർത്തിയായിരുന്നെങ്കിലും പിന്നീട്​ അത്​ റദ്ദാവുകയായിരുന്നു.

 മൂന്ന്​ വർഷമാണ്​​ സാധാരണ സ്​ഥാനപതികൾക്ക്​ സർവീസ്​ കാലം. അഹമ്മദ്​ ജാവേദ്​ 2016 ഫെബ്രുവരി  17 നാണ്​ ചാ​ർജെടുത്തത്​. ഇന്ത്യൻ പ്രവാസികൾക്ക്​ ഗൗരവതരമായ പ്രശ്​നങ്ങളും പ്രതിസന്ധികളും വന്നുചേർന്ന സാഹചര്യത്തിൽ അംബാസഡറുടെ നേതൃത്വത്തിലുള്ള ഇടപെടലുകൾ ​ ശ്രദ്ധേയമായിരുന്നു. പ്രധാനമന്ത്രി മോദിയുടെ സൗദി സന്ദർശനമുൾപെടെ സുപ്രധാന സംഭവങ്ങളും അദ്ദേഹത്തി​​െൻറ കാലത്താണ്​ ഉണ്ടായത്​. 1980 ബാച്ച് ഐ.പി.എസ്​ ഓഫീസറായ അഹമദ് ജാവേദ് മുംബൈ പൊലീസ്​ കമീഷണറായി  2016 ജനുവരി 31ന് വിരമിക്കാനിരിക്കെയായിരുന്നു സൗദി അറേബ്യൻ അംബാസഡറായി നിയമിച്ചുകൊണ്ട് 2015 ഡിസംബർ 12ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തി​െൻറ ഉത്തരവിറങ്ങിയത്. 

1956 ജനുവരി രണ്ടിന് ഉത്തർപ്രദേശിലെ ലക്നൗവിൽ ജനിച്ച ജാവേദ് ഡൽഹി സ​െൻറ് സ്​റ്റീഫൻസ്​ കോളജിൽ നിന്ന് ബിരുദമെടുത്ത ശേഷം ഇന്ത്യൻ പൊലീസ്​ സർവീസിൽ ചേർന്നു. പിതാവ് ഖാസി മുക്താർ ഐ.എ.എസ്​ ഓഫീസറായിരുന്നു. ശബ്നമാണ്  പത്നി. അമീർ, സാറ എന്നിവർ മക്കൾ. സൗദി അറേബ്യയിലെ ഇന്ത്യൻ സ്​ഥാനപതിയായി നിയമിതനാവുന്ന നാലാമത്തെ ഐ.പി.എസ്​ ഓഫീസറാണ് അഹമദദ് ജാവേദ്.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newsahammed javed
News Summary - ahammed javed-saudi-gulf news
Next Story