‘ഞാൻ മയക്കത്തിലാവുേമ്പാൾ എെന്റെ ശരീരത്തിൽ നിന്ന് കുഞ്ഞനിയെൻറ ചികിൽസക്ക് വേണ്ടതെല്ലാമെടുത്തോളൂ....’
text_fieldsജിദ്ദ: ‘ഞാൻ മയക്കത്തിലാവുേമ്പാൾ തെൻറ ശരീരത്തിൽ നിന്ന് കുഞ്ഞനിയെൻറ ചികിൽസക്ക് വേണ്ടതെല്ലാമെടുത്തോളൂ, ഒന്നും തിരിച്ചുവെക്കേണ്ടതില്ല......’ സഹോദരന് രക്താർബുദം മാറാൻ സ്വന്തം മജ്ജ നൽകുന്നതിന് മുമ്പ് അമേരിക്കയിലെ ആശുപത്രിയിൽ സൗദി ബാലൻ പുഞ്ചിരിയോടെ പറഞ്ഞ വാക്കുകൾ ഡോക്ടർമാരെയും പരിചാരകരെയും അമ്പരപ്പിച്ചു.
അമേരിക്കയിലെ മയോ ക്ലിനിക്കിലാണ് ദമ്മാമിൽ നിന്നുള്ള കുടുംബത്തിലെ അഹമദ് രകാൻ എന്ന പത്ത് വയസ് പോലും തികയാത്ത കുട്ടി സ്ഥൈര്യവും സഹോദര സ്നേഹവും സമർപ്പണ മനോഭാവവും കൊണ്ട് ബഹുമാന്യനായത്. ലോക പ്രശസ്ത ആതുരാലയമായ മയോ ക്ലിനിക് ‘മെഡൽ ഒാഫ് കറേജ്’ അവാർഡ് നൽകി ആദരിച്ചിരിക്കയാണ് അഹമദ് രകാനെ. ഹഫർ അൽ ബാത്വിനിലെ ആരോഗ്യമന്ത്രാലയം ഒാഫിസിൽ ജോലി ചെയ്യുന്ന രകാൻ അൽ ഷമ്മാരിയുടെ മൂത്ത മകനാണ് അഹമദ് രകാൻ. രണ്ടാമത്തെ കുഞ്ഞ് സിയാദിന് ഒരു വർഷം മുമ്പാണ് രക്താർബുദം കണ്ടു പിടിച്ചത്. ദമ്മാമിലെ ആശുപത്രിയിൽ കീമോ തെറാപ്പി നടത്തിയെങ്കിലും ഫലം കണ്ടില്ല. അങ്ങനെയാണ് അമേരിക്കയിലെ റോചെസ്റ്ററിലുള്ള മയോ ക്ലിനിക്കിൽ ചികിൽസക്കു കൊണ്ടു പോയത്. മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയായിരുന്നു ഡോക്ടർമാർ നിർദേശിച്ച പരിഹാരം. മജ്ജ നൽകാൻ പിതാവിലടക്കം പലരിലും പരിശോധന നടത്തി. അഹമദ് രകാെൻറ മജ്ജയാണ് സിയാദിന് ഏറ്റവും ചേരുകയെന്ന് കണ്ടെത്തി.
ഇതറിഞ്ഞതോടെ അഹമദ് രകാന് സന്തോഷമായി. കുഞ്ഞനിയൻ സിയാദിെൻറ രോഗം മാറാൻ തെൻറ ശരീരത്തിൽ നിന്ന് എന്തും നൽകാൻ തയാറായിരുന്നു അവൻ. പക്ഷെ ഉമ്മക്ക് വലിയ ആശങ്ക. സങ്കീർണമായ ശസ്ത്രക്രിയ അഹമദ് രകാെൻറ ആരോഗ്യത്തിന് പ്രയാസമുണ്ടാക്കുമോ എന്ന ഉൽകണ്ഠയായിരുന്നു ഉമ്മക്ക്. ഡോക്ടർമാർ അഹമദ് രകാെൻറ മനസ് അറിയാൻ പല തവണ അവനുമായി സംസാരിച്ചു.
എന്നാൽ താൻ എന്തിനും റെഡി എന്നായിരുന്നു അവെൻറ മറുപടി. അവസാന നിമിഷം അവെൻറ മനം മാറുമോ എന്നറിയാൻ ഒാപറേഷൻ തിയറ്ററിലും ഡോക്ടർമാർ ശ്രമം നടത്തി. അവനുമായി അവെൻറ ഭാഷയിൽ സംസാരിക്കാൻ ആളെ ഏർപാടാക്കി. ഏറ്റവുമൊടുവിൽ അനസ്തേഷ്യ വിദഗ്ധനോട് അഹമദ് രകാൻ പുഞ്ചിരിയോടെ പറഞ്ഞു. ‘ഞാൻ മയക്കത്തിലായാൽ തെൻറ ശരീരത്തിൽ നിന്ന് സിയാദിന് വേണ്ടതെല്ലാം എടുത്തോളൂ... ’ ഇത് കേട്ട ഡോക്ടർമാർ മനസ്സാന്നിധ്യം വീണ്ടെടുത്ത് അഹമദ് രകാനെ മയക്കി ശസ്ത്രക്രിയ നടത്തി.
ശസ്ത്രക്രിയ പൂർണവിജയമായെന്ന് ഡോക്ടർമാർ അറിയിച്ചതായി പിതാവ് രകാൻ ഷമ്മാരി പറഞ്ഞു. മജ്ജ മാറ്റിവെച്ച ശേഷം സിയാദ് സുഖം പ്രാപിച്ചു വരുന്നു. അഹമദ് രകാൻ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായി. ഏറെ സന്തോഷവാനാണ് അവൻ. ആശുപത്രിയിലെ താരം. സിയാദിന് ഇനിയും ആശുപത്രിയിൽ ദീർഘകാലം കഴിയേണ്ടതുണ്ട്. മകെൻറ ചികിൽസാവശ്യാർഥം ഒരു വർഷത്തെ ലീവിൽ പ്രവേശിച്ചിരിക്കയാണ് താനെന്ന് രകാൻ ഷമ്മാരി പറഞ്ഞു. കുഞ്ഞനിയൻ സുഖം പ്രാപിക്കുന്നു എന്ന കാര്യം അഹമദ് രഖാനെ സന്തോഷം കൊണ്ട് വീർപുമുട്ടിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
