വിമാനത്താവളം: സ്വകാര്യകമ്പനികളുമായി കരാറിൽ ഒപ്പുവെച്ചു
text_fieldsജിദ്ദ: രാജ്യത്തെ വിവിധ വിമാനത്താവളങ്ങളുടെ നിർമാണത്തിനും ഒാപറേഷനും ദേശീയ അന്തർദേശീയ കമ്പനികളുമായി നിരവധി കരാറുകളിൽ ഗതാഗത മന്ത്രിയും സിവിൽ ഏവിയേഷൻ അതോറിറ്റി ഭരണസമിതി അധ്യക്ഷനുമായ സുലൈമാൻ ബിൻ അബ്ദുല്ല അൽഹംദാൻ ഒപ്പുവെച്ചു. ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, ത്വാഇഫ് അന്താരാഷ്ട്ര വിമാനത്താവളം, ഖസീം അമീർ നാഇഫ് ബിൻ അബ്ദുൽ അസീസ് വിമാനത്താവളം, ഹാഇൽ അന്താരാഷ്ട്ര വിമാനത്താവളം, യാമ്പു അമീർ അബ്ദുൽ മുഹ്സിൻ ബിൻ അബ്ദുൽ അസീസ് വിമാനത്താവളം എന്നിവ ഇതിലുൾപ്പെടും.
വിമാനത്താവള പദ്ധതികളിലും ആ മേഖലയിലെ തടസ്സങ്ങൾ ഇല്ലാതാക്കുന്നതിനും നിക്ഷേപങ്ങൾ വർധിപ്പിക്കുന്നതിനും സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ സിവിൽ ഏവിയേഷൻ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ ഭാഗമാണ് കരാറുകളെന്നും ഗതാഗത മന്ത്രി പറഞ്ഞു. അതോടൊപ്പം യാത്രക്കാർക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള സേവനങ്ങൾ ഉറപ്പുവരുത്തും. വിഷൻ 2030െൻറ ഭാഗമായാണ്പദ്ധതികൾ. വിമാനത്താവള വികസനത്തിൽ സ്വകാര്യ പങ്കാളിത്തം അനിവാര്യമാണ്. അത് പ്രവർത്തനങ്ങൾ മികച്ചതാക്കും.
മദീന വിമാനത്താവളത്തിെൻറ ചുവടുപിടിച്ചാണ് സ്വകാര്യ പങ്കാളിത്തമനുവദിക്കുന്നതെന്നും ഗതാഗത മന്ത്രി പറഞ്ഞു. പുതിയ കരാറുകൾ യാത്രക്കാരുടെ സേവനങ്ങൾ മികച്ചതാക്കുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അസിസ്റ്റൻറ് മേധാവി എൻജിനീയർ ത്വാരിഖ് ബിൻ ഉസ്മാൻ അൽ അബ്ദുജബ്ബാർ പറഞ്ഞു. യാത്രക്കാർക്ക് ആശ്വാസം പകരുന്നതുമാണിതെന്നും അദ്ദേഹം പറഞ്ഞു.
ജിദ്ദ വിമാനത്താള ഒാപറേഷൻ സിങ്കപ്പൂരിലെ ചാംഗി ഇൻറർനാഷണൽ കമ്പനിക്കാണ്. വിമാനത്താവള ഒാപറേഷന് 20 വർഷത്തേക്കുള്ള ലൈസൻസ് ഇൗ കമ്പനി നേടിയിട്ടുണ്ട്.
ത്വാഇഫ് വിമാനത്താവള വികസവും ഒാപറേഷനും അസിയാദ് ഹോർഡിങ് അലയൻസ്ിനാണ്. ഖസീം, ഹാഇൽ, യാമ്പു എന്നീ വിമാനത്താവളങ്ങളുടെ വികസനവും ഒാപറേഷനും അൽറാജി ഹോൾഡിങ് കമ്പനിക്കും തുർക്കി കമ്പനി ത്വാഇഫിനുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
