Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകു​രീ​പ്പു​ഴ...

കു​രീ​പ്പു​ഴ ശ്രീ​കു​മാ​റി​ന് നേ​രെ​യു​ള്ള അ​തി​ക്ര​മം

text_fields
bookmark_border
കു​രീ​പ്പു​ഴ ശ്രീ​കു​മാ​റി​ന് നേ​രെ​യു​ള്ള അ​തി​ക്ര​മം
cancel
camera_alt

ക​വി കു​രീ​പ്പു​ഴ ശ്രീ​കു​മാ​ർ 

റി​യാ​ദ്: പ​ത്ത​നം​തി​ട്ട​യി​ലെ സാം​സ്കാ​രി​ക പ​രി​പാ​ടി​ക്കി​ടെ പ്ര​മു​ഖ ക​വി കു​രീ​പ്പു​ഴ ശ്രീ​കു​മാ​റി​െൻറ പ്ര​സം​ഗം ത​ട​സ്സ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വം അ​ങ്ങേ​യ​റ്റം പ്ര​തി​ഷേ​ധാ​ർ​ഹ​വും അ​പ​ല​പ​നീ​യ​വു​മാ​ണെ​ന്ന് റി​യാ​ദി​ലെ കേ​ളി ക​ലാ​സാം​സ്​​കാ​രി​ക വേ​ദി സെ​ക്ര​ട്ട​റി​യേ​റ്റ് പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. സ​മ​കാ​ലി​ക രാ​ഷ്​​ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും ഉ​ത്ത​രേ​ന്ത്യ​യി​ലെ ദ​ലി​ത്-​വ​ർ​ഗീ​യ പീ​ഡ​ന​ങ്ങ​ൾ​ക്കെ​തി​രെ കേ​ര​ളം ഉ​യ​ർ​ത്തു​ന്ന പ്ര​തി​രോ​ധ​ത്തെ​ക്കു​റി​ച്ചും സം​സാ​രി​ക്ക​വെ​യാ​ണ് ഒ​രു വി​ഭാ​ഗം ആ​ളു​ക​ൾ ഇ​ട​പെ​ട്ട് പ്ര​സം​ഗം ത​ട​സ്സ​പ്പെ​ടു​ത്തി​യ​ത്. സാം​സ്കാ​രി​ക വേ​ദി​ക​ളി​ലെ അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​ന് നേ​രെ​യു​ള്ള ഇ​ത്ത​ര​ത്തി​ലു​ള്ള ക​ട​ന്നാ​ക്ര​മ​ണ​ങ്ങ​ൾ ഭ​യാ​ന​ക​മാ​ണെ​ന്ന് കേ​ളി ചൂ​ണ്ടി​ക്കാ​ട്ടി.

ജാ​തി-​മ​ത ഭേ​ദ​മെ​ന്യേ എ​ല്ലാ​വ​ർ​ക്കും സു​ര​ക്ഷി​ത​മാ​യി ജീ​വി​ക്കാ​വു​ന്ന ഇ​ട​മാ​ണ് കേ​ര​ള​മെ​ന്ന ക​വി​യു​ടെ പ​രാ​മ​ർ​ശ​വും, വ​ർ​ഗീ​യ അ​തി​ക്ര​മ​ങ്ങ​ളി​ൽ നി​ന്ന് ര​ക്ഷ​തേ​ടി കേ​ര​ള​ത്തി​ലെ​ത്തി​യ പ്ര​ണ​യ​ദ​മ്പ​തി​ക​ളു​ടെ ഉ​ദാ​ഹ​ര​ണ​വു​മാ​ണ് ചി​ല​രി​ൽ അ​സ​ഹി​ഷ്ണു​ത​യു​ണ്ടാ​ക്കി​യ​തെ​ന്ന് വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു. എ​ന്നാ​ൽ സാം​സ്കാ​രി​ക വേ​ദി​യി​ൽ രാ​ഷ്​​ട്രീ​യം പ​റ​യാ​ൻ പാ​ടി​ല്ലെ​ന്ന നി​ല​പാ​ടി​നെ കു​രീ​പ്പു​ഴ ശ്രീ​കു​മാ​ർ ശ​ക്ത​മാ​യി ത​ള്ളി​ക്ക​ള​ഞ്ഞു. താ​നൊ​രു രാ​ഷ്​​ട്രീ​യ ക​വി​യാ​ണെ​ന്നും ത​െൻറ ക​വി​ത​യി​ൽ രാ​ഷ്​​ട്രീ​യം ഉ​ണ്ടാ​കു​മെ​ന്നും അ​ത് തു​ട​ർ​ന്നും പ​റ​യു​മെ​ന്നു​മു​ള്ള അ​ദ്ദേ​ഹ​ത്തി​െൻറ നി​ല​പാ​ട് ശ​ക്ത​മാ​യ ചെ​റു​ത്തു​നി​ൽ​പ്പി​െൻറ സ്വ​ര​മാ​ണ്. രാ​ജ്യ​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ലാ​കാ​ര​ന്മാ​രെ​യും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രെ​യും നി​ശ​ബ്​​ദ​രാ​ക്കാ​ൻ ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​മ്പോ​ൾ, അ​ത്ത​രം പ്ര​വ​ണ​ത​ക​ൾ കേ​ര​ള​ത്തി​െൻറ പു​രോ​ഗ​മ​ന മ​ണ്ണി​ൽ ന​ട​പ്പാ​കി​ല്ലെ​ന്ന ക​വി​യു​ടെ വാ​ക്കു​ക​ൾ സാം​സ്കാ​രി​ക കേ​ര​ള​ത്തി​െൻറ ഉ​റ​ച്ച ശ​ബ്​​ദ​മാ​യി മാ​റു​ന്നു.

ഈ ​സം​ഭ​വ​ത്തി​ൽ കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തു​ക​യും കു​രീ​പ്പു​ഴ ശ്രീ​കു​മാ​റി​നോ​ട് പൂ​ർ​ണ​മാ​യ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - Aggression against Kureeppuzha Sreekumar
Next Story