ഏജൻറിൻെറ വഞ്ചന: വഴിയിൽ കുടുങ്ങിയ മലയാളി ഉംറ യാത്രികർ നാട്ടിലേക്ക് 

18:27 PM
15/05/2019

ജിദ്ദ: ഉംറക്കെത്തിയ തീർഥാടകർ ട്രാവല്‍ ഏജൻറി​​െൻറ ചതി കാരണം വഴിയാധാരമായ സംഭവത്തിൽ ഒടുവിൽ പ്രശ്ന പരിഹാരം. ജിദ്ദയിൽ കുടുങ്ങിയ  ഉംറ തീര്‍ഥാടകര്‍ ബുധനാഴ്ച നാട്ടിലേക്ക് തിരിക്കും. സൗദിയിലെ ഉംറ ഏജന്‍സി നല്‍കിയ ടിക്കറ്റിലാണ് മടക്കയാത്ര. 

പാലക്കാടുള്ള ഗ്ലോബല്‍‌‍ ഗൈഡ് ട്രാവല്‍സിന് കീഴിലാണ് കഴിഞ്ഞ മാസാവസാനം 84 തീര്‍ഥാടകരെ ഘട്ടം ഘട്ടമായി മക്കയില്‍ എത്തിച്ചത്. ട്രാവല്‍ ഏജൻറ് ഹോട്ടല്‍ തുകയും യാത്രാ ചെലവും അടക്കാതിരുന്നതോടെ തീര്‍ഥാടകര്‍ മക്കയില്‍ കുടുങ്ങി. ഏജൻറ് ടിക്കറ്റ് ക്യാന്‍സല്‍‌ ചെയ്ത് റീഫണ്ട് ചെയ്തതോടെ മടക്കയാത്രയും മുടങ്ങി. ഒടുവില്‍  കോണ്‍സുലേറ്റും ഹജ്ജ് ഉംറ മന്ത്രാലയവും വിഷയത്തില്‍ ഇടപെടുകയായിരുന്നു.

നാട്ടിലേക്ക് അടിയന്തിരമായി എത്തേണ്ട 64 പേര്‍ നേരത്തെ സ്വന്തം നിലയില്‍ മടങ്ങിയിരുന്നു. തീര്‍ഥാടകര്‍  പതിനായിരം രൂപ വീതം നല്‍കാം എന്ന ധാരണിയാലണ് ബാക്കിയുള്ളവരുടെ മടക്ക യാത്ര. ബാക്കി തുക സൗദിയിലെ ഏജൻറ് നല്‍കി. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചിനു 19 തീര്‍ഥാടകരടങ്ങുന്ന സംഘം നാട്ടിലേക്ക്  തിരിക്കും.

Loading...
COMMENTS