Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതീ​ർ​ഥാ​ട​ക​ർ​ക്ക്...

തീ​ർ​ഥാ​ട​ക​ർ​ക്ക് ഉം​റ പാ​ക്കേ​ജി​ലെ മു​ഴു​വ​ൻ സേ​വ​ന​ങ്ങ​ളും ഏ​ജ​ൻ​സി​ക​ൾ ഉ​റ​പ്പാ​ക്ക​ണം

text_fields
bookmark_border
തീ​ർ​ഥാ​ട​ക​ർ​ക്ക് ഉം​റ പാ​ക്കേ​ജി​ലെ മു​ഴു​വ​ൻ സേ​വ​ന​ങ്ങ​ളും ഏ​ജ​ൻ​സി​ക​ൾ ഉ​റ​പ്പാ​ക്ക​ണം
cancel

അബ്​ദുറഹ്​മാൻ തുറക്കൽ

ജി​ദ്ദ: ഉം​റ സ​ർ​വി​സ് ക​മ്പ​നി​ക​ൾ പാ​ക്കേ​ജു​ക​ളി​ൽ പ​റ​ഞ്ഞ മു​ഴു​വ​ൻ സേ​വ​ന​ങ്ങ​ളും തീ​ർ​ഥാ​ട​ക​ർ​ക്ക് ന​ൽ​ക​ണ​മെ​ന്ന് ഹ​ജ്ജ്​-​ഉം​റ മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു. സേ​വ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​യ​ർ​ത്തു​ക, തീ​ർ​ഥാ​ട​ക​രു​ടെ യാ​ത്ര സു​ഗ​മ​മാ​ക്കു​ക, വി​ഷ​ൻ2030​ന്റെ ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ക എ​ന്നി​വ ല​ക്ഷ്യ​മി​ട്ടാ​ണ്​ ഈ ​നി​ർ​ദേ​ശം. മ​ക്ക​യി​ൽ താ​മ​സി​ക്കു​ന്ന സ​മ​യ​ത്ത് കൂ​ടു​ത​ൽ ഉം​റ ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക്​ ഉം​റ പെ​ർ​മി​റ്റ്​ ന​ൽ​കാ​ൻ സ​ർ​വി​സ് ക​മ്പ​നി​ക​ൾ ബാ​ധ്യ​സ്ഥ​രാ​യി​രി​ക്കും. മ​ദീ​ന റൗ​ദ​യി​ലെ ന​മ​സ്​​കാ​ര​ത്തി​ന് ആ​വ​ശ്യ​മാ​യ പെ​ർ​മി​റ്റു​ക​ളും ന​ൽ​കി​യി​രി​ക്ക​ണം. പെ​ർ​മി​റ്റി​ൽ പ​റ​യു​ന്ന സ​മ​യം അ​നു​സ​രി​ച്ച്​ ഹ​റ​മി​ലേ​ക്ക് തീ​ർ​ഥാ​ട​ക​രെ​ കൊ​ണ്ടു​പോ​കു​ക​യും വേ​ണം.

പാ​ക്കേ​ജു​ക​ൾ പ്ര​കാ​ര​മു​ള്ള സേ​വ​ന​ങ്ങ​ൾ തീ​ർ​ഥാ​ട​ക​ർ​ക്ക്​ ഉം​റ സ​ർ​വി​സ് ക​മ്പ​നി​ക​ൾ ന​ൽ​കു​ന്നു​ണ്ടോ എ​ന്ന്​ ഉ​റ​പ്പു​വ​രു​ത്താ​ൻ ഫീ​ൽ​ഡ്​ പ​രി​ശോ​ധ​ന സം​ഘം ഹ​റ​മു​ക​ളി​ലു​ണ്ടാ​വും. അ​വ​ർ നി​ര​ന്ത​രം നി​രീ​ക്ഷ​ണം ന​ട​ത്തും. ലം​ഘ​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കാ​ൻ മ​ന്ത്രാ​ല​യ​ത്തി​​ന്റെ മ​ക്ക​യി​ലും മ​ദീ​ന​യി​ലും ഹ​റ​മി​ന​ടു​ത്തു​ള്ള ഫീ​ൽ​ഡ് ടീ​മു​ക​ൾ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ലം​ഘ​നം ന​ട​ത്തു​ന്ന ക​മ്പ​നി​ക​ൾ​ക്കെ​തി​രെ നി​യ​മാ​നു​സൃ​ത ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:umrah package
News Summary - Agencies should ensure complete services in Umrah package for pilgrims
Next Story