പെൺകുട്ടികളുടെ വിവാഹപ്രായം 15 വയസ്സായി നിശ്ചയിക്കണമെന്ന് ശൂറ കൗണ്‍സില്‍
text_fieldsറിയാദ്: സൗദി സ്ത്രീകളുടെ വിവാഹപ്രായം ചുരുങ്ങിയത് 15 വയസ്സായി നിശ്ചയിക്കണമെന്നും 18ന് വയസ്സിന് താഴെ പ്രായമുള്ളവരെ വിവാഹം കഴിക്കുന്നതിന് നാല് നിബന്ധനകള്‍ ഏര്‍പ്പെടുത്തണമെന്ന് ശൂറ കൗണ്‍സില്‍ അംഗങ്ങള്‍ ശിപാര്‍ശ ചെയ്തു. ശൂറയിലെ വനിത അംഗങ്ങളായ ഡോ. ലതീഫ ശഅ്ലാൻ, ഡോ. മൗദ അല്‍ഖലഫ്, ഡോ. നൂറ അല്മുസാഇദ്, ഡോ. ഫൗസിയ അബല്‍ഖൈല്‍ എന്നിവര്‍ക്ക് പുറമെ ഡോ. ഈസ അല്ഗൈസും ഇതേ നിര്‍ദേശം ശിപാര്‍ശ ചെയ്തിട്ടുണ്ട്.
ശരീഅത്ത് പരിഗണനക്ക് പുറമെ സ്ത്രീകളുടെ ആരോഗ്യം, നേരത്തെ ഗര്‍ഭം ധരിക്കുന്നതിലൂടെ ഉണ്ടായേക്കാവുന്ന മാതാവിെൻറയും കുഞ്ഞിെൻറയും ശരീരികവും മാനസികവുമായ പ്രശ്നങ്ങള്‍, വിദ്യാഭ്യാസത്തിന് തുടര്‍ച്ച ലഭിക്കാതിരിക്കല്‍, സൗദി ഒപ്പുവെച്ച അന്താരാഷ്ട്ര കരാറുകളിലെ നിബന്ധനകള്‍ എന്നിവ പരിഗണിച്ചാണ് ശൂറ അംഗങ്ങളുടെ അഭിപ്രായ പ്രകടനം.
18ന് വയസ്സില്‍ കുറഞ്ഞ യുവതികളെ വിവാഹം കഴിക്കുന്നതിന് യുവതിയുടെയും മാതാവിെൻറയും സമ്മതം, ശാരീരിക, മാനസിക ആരോഗ്യ സാക്ഷ്യപത്രം, വരന് വധുവിെൻറ ഇരട്ടിപ്രായം ഇല്ലാതിരിക്കല്‍, അംഗീകൃത കോടതിയില്‍ നിന്ന് വിവാഹ നടപടികള്‍ പൂര്‍ത്തീകരിക്കല്‍ എന്നി നിബന്ധനകള്‍ നിശ്ചയിക്കണമെന്നും ശൂറ അംഗങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
