കോവിഡിനെതിരെ വീണ്ടും ശക്തമായ പ്രതിരോധ നടപടികൾ
text_fieldsജിദ്ദ: പുതിയ കൊറോണ വൈറസിനെ നേരിടാനുള്ള ശ്രമങ്ങൾ ശക്തമാക്കാൻ സൗദി മുനിസിപ്പൽ, ഗ്രാമകാര്യ, ഭവനമന്ത്രി മാജിദ് അൽഹുഖൈൽ രാജ്യത്തെ വിവിധയിടങ്ങളിലെ മുനിസിപ്പൽ, ബലദിയ ഒാഫിസുകൾക്ക് നിർദേശം നൽകി. പൗരന്മാരുടെയും വിദേശികളുടെയും ആരോഗ്യസുരക്ഷ കണക്കിലെടുത്തും വൈറസ് പടരുന്നത് തടയാനും പഴുതടച്ച നടപടികൾ കൈക്കൊള്ളാനാണ് നിർദേശം.
ഭക്ഷ്യസ്ഥാപനങ്ങളിലെയും പൊതുജനാരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഫാർമസി പോലുള്ള കടകളിലെയും ജീവനക്കാരുടെമേൽ നിരീക്ഷണം ശക്തമാക്കുക, നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, ലോഡിങ്, അൺലോഡിങ് തൊഴിലാളികൾ ൈകയുറകളും മാസ്കും ധരിക്കാൻ നിർബന്ധിക്കുക, മുഴുവൻ തൊഴിലാളികളെയും വ്യക്തിഗത ശുചിത്വത്തെക്കുറിച്ചും ഇടക്കിടെ കൈകൾ കഴുകുന്നതിനെക്കുറിച്ചും ബോധവത്കരണം നടത്തുക എന്നിവ നിർദേശങ്ങളിലുൾപ്പെടും.
എല്ലാ ഭക്ഷ്യസ്ഥാപനങ്ങളും പൊതുജനാരോഗ്യ സ്ഥാപനങ്ങളും ആരോഗ്യ പ്രതിരോധ നടപടികൾ നിർബന്ധമായും പാലിക്കണം, രോഗലക്ഷണങ്ങൾ കാണിക്കുന്ന തൊഴിലാളികളെ ജോലിയിൽനിന്ന് തടയണം, കച്ചവട കേന്ദ്രങ്ങളിൽ ഇടക്കിടെ പരിശോധന നടത്തണം എന്നിവയും നിർദേശത്തിലുൾപ്പെടും. മാലിന്യപ്പെട്ടികൾ കാലതാമസം വരുത്താതെ ശുചീകരിക്കുകയും അണുമുക്തമാക്കുകയും വേണം. ജോലിക്കാർ യൂനിഫോം ധരിക്കുകയും ശുചിത്വം പാലിക്കുകയും വേണം. മാസ്കും ൈകയുറയും ധരിക്കണം. ഭക്ഷ്യസ്ഥാപനങ്ങളിലെ മുഴുവൻ ജോലിക്കാരും മുൻകരുതൽ പാലിക്കുകയും ആരോഗ്യ മന്ത്രാലയത്തിെൻറ നിർദേശങ്ങൾ അനുസരിക്കുകയും ചെയ്യണം. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങൾ വിലയിരുത്തുന്നതിെൻറ ഭാഗമായാണ് പുതിയ നിർദേശങ്ങൾ. വ്യാപനം തടയാൻ ഗവൺമെൻറ് നടത്തുന്ന ശ്രമങ്ങൾ വിജയത്തിലെത്താൻ ഇൗ നിർദേശങ്ങൾ പാലിക്കൽ നിർബന്ധമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

