Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹാ​ജ​ർ...

ഹാ​ജ​ർ രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം; ജോ​ലി ചെ​യ്യാ​തെ മു​ങ്ങു​ന്ന​വ​ർക്ക് എ​തി​രെ ക​ടു​ത്ത ന​ട​പ​ടി

text_fields
bookmark_border
ഹാ​ജ​ർ രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം; ജോ​ലി ചെ​യ്യാ​തെ മു​ങ്ങു​ന്ന​വ​ർക്ക് എ​തി​രെ ക​ടു​ത്ത ന​ട​പ​ടി
cancel
camera_alt

റി​യാ​ദി​ലെ ദി​വാ​ൻ അ​ൽ മ​ദാ​ലിം (പ​രാ​തി പ​രി​ഹാ​ര ബോ​ർ​ഡ്) ആ​സ്ഥാ​നം

റി​യാ​ദ്: ജോ​ലി​സ്ഥ​ല​ത്ത് ഹാ​ജ​ർ രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം കൃ​ത്യ​നി​ർ​വ​ഹ​ണം ന​ട​ത്താ​തെ മു​ങ്ങു​ന്ന ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​നം റി​യാ​ദ് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് കോ​ട​തി ശ​രി​വെ​ച്ചു. ഹാ​ജ​ർ പ​ട്ടി​ക​യി​ൽ ഒ​പ്പി​ടു​ന്ന​ത് മാ​ത്രം ജോ​ലി​യാ​യി ക​ണ​ക്കാ​ക്കാ​നാ​വി​ല്ലെ​ന്നും, വി​ശ്വ​സ്ത​ത​യോ​ടെ ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ക്കാ​ത്ത​ത് ജോ​ലി​യി​ൽ നി​ന്നു​ള്ള വി​ട്ടു​നി​ൽ​ക്ക​ലാ​യി (ഹു​റൂ​ബ്) കാ​ണ​ണ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. ഒ​രു സ​ർ​ക്കാ​ർ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നെ പി​രി​ച്ചു​വി​ട്ട ന​ട​പ​ടി നി​യ​മ​പ​ര​മാ​ണെ​ന്ന് പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ടാ​ണ് കോ​ട​തി​യു​ടെ ഈ ​സു​പ്ര​ധാ​ന ഉ​ത്ത​ര​വ്. ഹാ​ജ​ർ പു​സ്ത​ക​ത്തി​ൽ ഒ​പ്പി​ട്ട ശേ​ഷം ഔ​ദ്യോ​ഗി​ക ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ക്കാ​തെ ഉ​ട​ൻ ത​ന്നെ ജോ​ലി​സ്ഥ​ല​ത്ത് നി​ന്ന് പോ​യ ജീ​വ​ന​ക്കാ​ര​നെ​തി​രെ​യാ​യി​രു​ന്നു അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ത്ത​ത്. ഇ​തി​നെ​തി​രെ ന​ഷ്​​ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് ജീ​വ​ന​ക്കാ​ര​ൻ കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും പ​രാ​തി ത​ള്ളു​ക​യാ​യി​രു​ന്നു.

താ​ൻ ഒ​പ്പി​ട്ടി​രു​ന്ന​തി​നാ​ൽ ജോ​ലി​യി​ൽ നി​ന്ന് വി​ട്ടു​നി​ന്നു എ​ന്ന് പ​റ​യാ​നാ​കി​ല്ലെ​ന്നാ​യി​രു​ന്നു ഹ​ർ​ജി​ക്കാ​ര​െൻറ വാ​ദം. എ​ന്നാ​ൽ, ഒ​രു മാ​സം മു​ഴു​വ​ൻ ഇ​ത്ത​ര​ത്തി​ൽ ഒ​പ്പി​ട്ട ശേ​ഷം ജോ​ലി ചെ​യ്യാ​തെ മ​ട​ങ്ങി​യ​ത് കോ​ട​തി​യി​ൽ തെ​ളി​ഞ്ഞു. പ​രാ​തി​ക്കാ​ര​ൻ ത​ന്നെ ഈ ​വ​സ്തു​ത സ​മ്മ​തി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഔ​ദ്യോ​ഗി​ക ഹാ​ജ​ർ എ​ന്ന​ത് കേ​വ​ലം ഒ​പ്പി​ട​ല​ല്ല, മ​റി​ച്ച് ജോ​ലി പൂ​ർ​ത്തി​യാ​ക്ക​ലാ​ണ് എ​ന്ന ത​ത്വം കോ​ട​തി ഇ​വി​ടെ അ​ടി​വ​ര​യി​ട്ടു. മ​തി​യാ​യ കാ​ര​ണ​ങ്ങ​ളി​ല്ലാ​തെ തു​ട​ർ​ച്ച​യാ​യി 15 ദി​വ​സ​മോ, അ​ല്ലെ​ങ്കി​ൽ വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി 30 ദി​വ​സ​മോ ജോ​ലി​യി​ൽ നി​ന്ന് വി​ട്ടു​നി​ന്നാ​ൽ ജീ​വ​ന​ക്കാ​ര​നെ പി​രി​ച്ചു​വി​ടാ​ൻ നി​യ​മം അ​നു​വ​ദി​ക്കു​ന്നു​ണ്ടെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഭ​ര​ണ​കൂ​ട​ത്തി​െൻറ ന​ട​പ​ടി പൂ​ർ​ണ​മാ​യും നി​യ​മ​പ​ര​മാ​ണെ​ന്നും യാ​തൊ​രു പി​ഴ​വും ഇ​തി​ൽ സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നും കോ​ട​തി വി​ധി​യി​ൽ പ​റ​യു​ന്നു.

ദി​വാ​ൻ അ​ൽ മ​ദാ​ലിം (പ​രാ​തി പ​രി​ഹാ​ര ബോ​ർ​ഡ്) ത​ങ്ങ​ളു​ടെ ഡി​ജി​റ്റ​ൽ പോ​ർ​ട്ട​ൽ വ​ഴി​യാ​ണ് ഈ ​വി​ധി​ന്യാ​യ​ത്തി​െൻറ വി​ശ​ദാം​ശ​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ളെ അ​റി​യി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - After registering for the event; Strict action against those who do not work
Next Story