നാല് പതിറ്റാണ്ട് ഒരേ സ്ഥാപനത്തിൽ; മുഹമ്മദ് ഷാഫി മടങ്ങുന്നു
text_fieldsജിസാനിൽനിന്നും പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന
വി.കെ.മുഹമ്മദ് ഷാഫിക്ക് സ്പോൺസറും ആലിയ പ്രവാസി
മലയാളി കൂട്ടായ്മയും സുഹൃത്തുക്കളും യാത്രയയപ്പ് നൽകിയപ്പോൾ
ബെയിഷ് ആലിയയിൽ 41 വർഷമായി സൂപ്പർമാർക്കറ്റ് ജീവനക്കാരനായി ജോലിചെയ്യുന്ന മലപ്പുറം ഒഴൂർ ഓമച്ചപ്പുഴ സ്വദേശി വി.കെ. മുഹമ്മദ് ഷാഫി പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്നു. 1985ൽ ജിസാനിൽ എത്തിയതുമുതൽ ബെയിഷ് ആലിയയിലെ ഷേഖാന സൂപ്പർ മാർക്കറ്റിൽ ജോലിചെയ്യുന്ന മുഹമ്മദ് ഷാഫി ജിസാനിലെ ആദ്യകാല പ്രവാസി മലയാളികളിൽ ഒരാളാണ്. ജിസാനിലും ബെയിഷിലുമായി വലിയൊരു സുഹൃത്ത് വലയത്തിന് ഉടമയാണ് ഇദ്ദേഹം. ആലിയ പ്രവാസി മലയാളി കൂട്ടായ്മയും സുഹൃത്തുക്കളും ചേർന്ന് കഴിഞ്ഞ ദിവസം മുഹമ്മദ് ഷാഫിക്ക് യാത്രയയപ്പ് നൽകി.
ആലിയയിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ സ്പോൺസർ മൂസ അഹ്മജ് ആശംസാ ഫലകം മുഹമ്മദ് ഷാഫിക്ക് കൈമാറി. ജല കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് ഹനീഫ മൂന്നിയൂർ, ബെയിഷ് യൂനിറ്റ് സെക്രട്ടറി മാഹിൻ കൊല്ലം, ഷെമി കോഴിക്കോട്, ഇസ്മാഈൽ കാവനൂർ, മുനീർ, റബീഹ് തലപ്പാറ, മുഹമ്മദലി കോഴിക്കോട്, നൗഫൽ എന്നിവർ ആശംസകൾ നേർന്നു. മലപ്പുറം ഓമച്ചപ്പുഴ വേരുംകുണ്ടൻ പോക്കറിന്റെയും ഉമയ്യാക്കുട്ടിയുടെയും മകനാണ് മുഹമ്മദ് ഷാഫി. ഖദീജയാണ് ഭാര്യ. മക്കളും കുടുംബവുമൊത്ത് നാട്ടിൽ വിശ്രമജീവിതം നയിക്കാൻ ആഗ്രഹിക്കുന്ന മുഹമ്മദ് ഷാഫി ഈ ആഴ്ച നാട്ടിലേക്ക് മടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

