പ്രവാസ നഴ്സിങ് സേവനത്തിൽ 38 വർഷം; ഷേർലി ജി. പണിക്കർ മടങ്ങുന്നു
text_fieldsഅൽഖർജ്: മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസ സേവനത്തിന് ശേഷം തിരുവല്ല സ്വദേശിനി ഷേർലി ജി. പണിക്കർ സൗദി അറേബ്യയോട് വിടപറയുന്നു. അൽഖർജ് കിങ് ഖാലിദ് ആശുപത്രിയിലെ അസിസ്റ്റൻറ് നഴ്സിങ് ഡയറക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അവർ.
1980-കളുടെ അവസാനത്തിൽ സൗദി അറേബ്യയിലെത്തിയ ഷേർലി, വിവിധ ആരോഗ്യ കേന്ദ്രങ്ങളിലെ ഔദ്യോഗിക ജീവിതത്തിന് ശേഷമാണ് കിങ് ഖാലിദ് ആശുപത്രിയിലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തേക്ക് എത്തിയത്. 38 വർഷക്കാലം നീണ്ടു ഔദ്യോഗിക ജീവിതത്തിൽ പുലർത്തിയ കൃത്യനിഷ്ഠയും ആത്മാർഥതയും സഹപ്രവർത്തകർക്കും ആശുപത്രി ഭരണനേതൃത്വത്തിനും ഇടയിൽ അവർക്ക് വലിയ മതിപ്പാണ് നേടിക്കൊടുത്തത്.
തെൻറ തൊഴിൽ മേഖലയിലെ അനുഭവസമ്പത്ത് പുതിയ തലമുറയിലെ നഴ്സുമാർക്ക് പകർന്നുനൽകുന്നതിൽ അവർ എന്നും മുൻപന്തിയിലായിരുന്നു. നിരവധി യുവ നഴ്സുമാർക്ക് മാതൃകയും പ്രചോദനവുമായ ഷേർലിയെ, ഇന്ത്യൻ നഴ്സ് സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ സഹപ്രവർത്തകരും സുഹൃത്തുക്കളും ചേർന്ന് ആദരിച്ചു. നീണ്ട പ്രവാസ ജീവിതത്തിെൻറ സംതൃപ്തിയോടെ മടങ്ങുന്ന ഷേർലി ജി. പണിക്കർക്ക് ഊഷ്മളമായ യാത്രയയപ്പാണ് സഹപ്രവർത്തകർ നൽകിയത്. വരും ദിവസങ്ങളിൽ അവർ സ്ഥിരതാമസത്തിനായി നാട്ടിലേക്ക് തിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

