34 വർഷത്തെ പ്രവാസത്തിന് വിട; സോമൻ മടങ്ങുന്നു
text_fieldsനാട്ടിലേക്ക് മടങ്ങുന്ന സോമന് നമാസ് കെ.എം.സി.സിയുടെ ഉപഹാരം പ്രവർത്തകർ നൽകുന്നു
ഖമീസ് മുശൈത്ത്: 34 വർഷം മുമ്പ് ഖമീസ് മുശൈത്ത് അന്നമാസിലെ ബസ്സാമി സ്പെയർ പാർട്സ് ഷോപ്പിൽ ജോലിക്കെത്തിയ കൊല്ലം ശൂരനാട് കണ്ണമം മാവോലിൽ സോമൻ എന്ന ദാസേട്ടൻ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നു. അന്നമാസ് കെ.എം.സി.സി സ്ഥാപക നേതാവും സമൂഹിക സേവന പ്രവർത്തനങ്ങളിലെ നിറസാന്നിധ്യവുമായിരുന്നു ഇദ്ദേഹം.
ഒരേ സ്പോൺസറുടെ കീഴിൽ തന്നെയായിരുന്നു ഇക്കാലമത്രയും ജോലി ചെയ്തിരുന്നത്. പിതാവ് കുഞ്ഞുപണിക്കർ നേരത്തെ മരിച്ചു. മാതാവ്: നാരായണി അമ്മ. ഭാര്യ: സുരഭി. മക്കൾ: സുസ്മിത, സിദ്ധാർഥ്. നാട്ടിലേക്ക് മടങ്ങുന്ന സോമന് നമാസ് കെ.എം.സി.സി യാത്രയയപ്പ് നൽകി.

