ഓണാഘോഷം സംഘടിപ്പിച്ച് കേളി അഫ്ലാജ് യൂനിറ്റ്
text_fieldsകേളി സാംസ്കാരിക വേദി അൽഖർജ് ഏരിയ അഫ്ലാജ് യൂനിറ്റിന്റെ ഓണാഘോഷ മത്സര വിജയികൾക്ക് ഷഫീക് വള്ളികുന്നം സമ്മാനം വിതരണം ചെയ്യുന്നു
അൽഖർജ്: കേളി കലാ സാംസ്കാരിക വേദി അൽഖർജ് ഏരിയ അഫ്ലാജ് യൂനിറ്റിന്റെ നേതൃത്വത്തിൽ 'മഴവില്ല് 25' എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. റിയാദിൽ നിന്ന് 300 കിലോമീറ്റർ അകലെ തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഗ്രാമപ്രദേശത്ത് സംഘടിപ്പിച്ച പരിപാടിയിൽ വിവിധ സംഘടന പ്രതിനിധികളും കുടുംബങ്ങളും പങ്കെടുത്തു. ഓണക്കളികൾ കോർത്തിണക്കി സംഘടിപ്പിച്ച പരിപാടിയിൽ കുട്ടികളും മുതിർന്നവരും ഒരുപോലെ പങ്കാളികളായി.
സാംസ്കാരിക സമ്മേളനം മുഹമ്മദ് രാജ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് ആക്ടിങ് പ്രസിഡന്റ് ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ട്രഷറർ പ്രജു മുടക്കയിൽ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ പി.വി. കാസിം, നൗഷാദ്, രവീന്ദ്രൻ, എൻ. സതീശൻ, വി.ടി ബിജു എന്നിവർ ആശംസകളർപ്പിച്ചു. കസേരകളി, ലമൺ ആൻഡ് സ്പൂൺ, കണ്ണ് കെട്ടിക്കളി, സൂചിയിൽ നൂൽ കോർക്കൽ, ബോൾ പാസിങ്, മിഠായി പൊറുക്കൽ തുടങ്ങി വിവിധ തരത്തിലുള്ള മത്സരങ്ങളും ഓണസദ്യയും ഉണ്ടായിരുന്നു. മത്സര വിജയികൾക്ക് സാംസ്കാരിക സമ്മേളനത്തിൽ വിവിധ സമ്മാനങ്ങൾ വിതരണം ചെയ്തു. യൂനിറ്റ് സെക്രട്ടറി ഷഫീക് വള്ളിക്കുന്നം സ്വാഗതവും സംഘാടക സമിതി കൺവീനർ ഷാജി മുടക്കയിൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

