ഇഫ്താർ വിരുന്നൊരുക്കി കേളി അഫ്ലാജ് യൂനിറ്റ്
text_fieldsകേളി അഫ്ലാജ് യൂനിറ്റ് ഒരുക്കിയ ഇഫ്താർ
റിയാദ്: 300 കിലോമീറ്റർ അകലെയുള്ള അഫ്ലാജ് സ്വദേശികളെയും പ്രവാസികളെയും പങ്കെടുപ്പിച്ച് കേളി അഫ്ലാജ് യൂനിറ്റ് ഒരുക്കിയ ഇഫ്താർ ശ്രദ്ധേയമായി. അൽഖർജ് ഏരിയ കമ്മറ്റിയുടെ കീഴിലുള്ള അഫ്ലാജ് യൂനിറ്റ് നേതൃത്വം നൽകിയ ഇഫ്താറിൽ പ്രദേശത്തെ വിവിധ രാജ്യക്കാരായ പ്രവാസികളും സ്വദേശികളും വിവിധ സംഘടനാ പ്രതിനിധികളും പങ്കാളികളായി.
അഫ്ലാജിലെ പഴയ പച്ചക്കറി മാർക്കറ്റിനടുത്തുള്ള ജുമ മസ്ജിദ് അങ്കണത്തിൽ നടത്തിയ സംഗമത്തിൽ 700ൽ പരം ആളുകൾ പങ്കെടുത്തു. യൂനിറ്റ് പ്രസിഡന്റ് രമേഷ്, സെക്രട്ടറി ഷുക്കൂർ, അംഗങ്ങളായ ഷഫീഖ്, സജി, പ്രജു, പി.വി. കാസിം, നാസർ എന്നിവർ നേതൃത്വം നൽകി. ഇതര സംഘടനാ നേതാക്കളായ മുഹമ്മദ് രാജ, സുബൈർ, ഹംസ, ഗഫൂർ എന്നിവരും കേളി ഏരിയ നേതാക്കളും ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

