Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമു​ന്നേ​റ്റം:...

മു​ന്നേ​റ്റം: പ്ര​വാ​സി സാം​സ്കാ​രി​ക​വേ​ദി നേ​തൃ​പ​രി​ശീ​ല​ന ക്യാ​മ്പ്

text_fields
bookmark_border
മു​ന്നേ​റ്റം: പ്ര​വാ​സി സാം​സ്കാ​രി​ക​വേ​ദി   നേ​തൃ​പ​രി​ശീ​ല​ന ക്യാ​മ്പ്
cancel
camera_alt

‘മു​ന്നേ​റ്റം’ പ്ര​വാ​സി സാം​സ്കാ​രി​ക​വേ​ദി ക്യാ​മ്പി​ൽ സം​ബ​ന്ധി​ച്ച​വ​ർ

റി​യാ​ദ്‌: രാ​ഷ്​​്ട്രീ​യ- സാ​മൂ​ഹി​ക രം​ഗ​ത്തെ നൂ​ത​ന പ്ര​വ​ണ​ത​ക​ൾ ച​ർ​ച്ച​ചെ​യ്ത പ്ര​വാ​സി സാം​സ്കാ​രി​ക​വേ​ദി നേ​തൃ​പ​രി​ശീ​ല​ന ക്യാ​മ്പ് 'മു​ന്നേ​റ്റം' ക​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളോ​ടെ സ​മാ​പി​ച്ചു. പ്ര​സി​ഡ​ൻ​റ്​ സാ​ജു​ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്​​തു. വ​ർ​ത്ത​മാ​ന കാ​ല​ത്തെ ജ​നാ​ധി​പ​ത്യ​ര​ഹി​ത​വും ജ​ന​വി​രു​ദ്ധ​വു​മാ​യ ന​യ​ങ്ങ​ളെ ഇ​ച്ഛാ​ശ​ക്തി​കൊ​ണ്ടും ദീ​ർ​ഘ​വീ​ക്ഷ​ണം കൊ​ണ്ടും നേ​രി​ടാ​ൻ ക​രു​ത്തു​നേ​ട​ണ​മെ​ന്ന്​ ക്യാ​മ്പ്​ അം​ഗ​ങ്ങ​ളു​ടെ മാ​ർ​ച്ച്പാ​സ്​​റ്റി​ന് സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ച്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മേ​ഖ​ല ഭാ​ര​വാ​ഹി​ക​ളാ​യ അ​ഡ്വ. റെ​ജി, എ​ൻ​ജി. അ​ബ്​​ദു​റ​ഹ്മാ​ൻ കു​ട്ടി, ഷ​മീ​ർ ത​ല​ശ്ശേ​രി, റു​ഖ്‌​സാ​ന ഇ​ർ​ഷാ​ദ് എ​ന്നി​വ​ർ മാ​ർ​ച്ച്പാ​സ്​​റ്റി​ന് നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്ന് ന​ട​ന്ന ടീം ​ബി​ൽ​ഡി​ങ്​ പ​രി​പാ​ടി ഷം​നാ​ദ്, ഹാ​രി​സ് മ​ന​മ​ക്കാ​വി​ൽ എ​ന്നി​വ​ർ ന​യി​ച്ചു. നേ​താ​ക്ക​ളു​ടെ മ​ന​സ്സും പ്ര​വ​ർ​ത്ത​ന​വും എ​ങ്ങ​നെ​യാ​യി​രി​ക്ക​ണ​മെ​ന്ന് അ​നാ​വ​ര​ണം ചെ​യ്യു​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ സ​ലീം മാ​ഹി, ഷ​ഹ്ദാ​ൻ മാ​ങ്കു​നി​പ്പോ​യി​ൽ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.

ഉ​ച്ച​ക്ക് ശേ​ഷം ന​ട​ന്ന ഓ​പ​ൺ ഫോ​റ​ത്തി​ൽ 'കേ​ര​ള​ത്തി​െൻറ രാ​ഷ്​​ട്രീ​യ വ്യ​തി​ച​ല​ന​ങ്ങ'​ളെ കു​റി​ച്ച്​ സം​വാ​ദം ന​ട​ന്നു. പാ​ന​ലി​സ്​​റ്റു​ക​ളാ​യ അ​ജ്മ​ൽ ഹു​സൈ​ൻ, ഖ​ലീ​ൽ പാ​ലോ​ട്, റ​ഹ്മ​ത്ത് തി​രു​ത്തി​യാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ഡ്വ. റെ​ജി, റ​സാ​ഖ് മു​ണ്ടേ​രി, നി​ഹ്മ​ത്തു​ല്ല, സി​ദ്ദീ​ഖ് ആ​ലു​വ, സ​ക്കീ​ർ തി​രൂ​ർ എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. അ​ഷ്‌​റ​ഫ് കൊ​ടി​ഞ്ഞി മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു.

വി​വി​ധ മേ​ഖ​ല ക​മ്മി​റ്റി​ക​ൾ ന​ട​ത്തി​യ വൈ​വി​ധ്യ​മാ​ർ​ന്ന ആ​വി​ഷ്കാ​ര​ങ്ങ​ളി​ൽ യ​ഥാ​ക്ര​മം വെ​സ്​​റ്റ്​ മേ​ഖ​ല, ഈ​സ്​​റ്റ്​ മേ​ഖ​ല, സൗ​ത്ത് മേ​ഖ​ല ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. ആ​നു​കാ​ലി​ക വി​ഷ​യ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി ന​ട​ന്ന ആ​ക്ഷേ​പ​ഹാ​സ്യ പ്ര​ക​ട​ന​ങ്ങ​ൾ ചി​രി​യും ചി​ന്ത​യും ഉ​ണ​ർ​ത്തി. ഫൈ​സ​ൽ കൊ​ല്ലം, മു​ഫീ​ദ്, റ​ഷീ​ദ് വാ​ഴ​ക്കാ​ട്, അ​ബ്​​ദു​റ​ഹ്മാ​ൻ ഒ​ല​യാ​ൻ, ദി​ൽ​ഷാ​ദ്, സു​ലൈ​മാ​ൻ എ​ന്നി​വ​ർ വി​വി​ധ ആ​വി​ഷ്കാ​ര​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഔ​ട്ട്ഡോ​ർ ഗെ​യിം​സി​ൽ വെ​സ്​​റ്റ്, നോ​ർ​ത്ത് മേ​ഖ​ല​ക​ൾ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ നേ​ടി.

കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും പ​ങ്കെ​ടു​ത്ത ക​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളി​ൽ ദി​ൽ​ഷാ​ദ്, ഷ​ഹീ​ർ, യാ​സീ​ൻ അ​ഹ്‌​മ​ദ്‌ സ​ഹീ​ർ, അ​മാ​ൻ ഷാ​ന​വാ​സ്, ന​ഹ്​​യാ​ൻ അ​ബ്​​ദു​ല്ല​ത്തീ​ഫ്, ഹ​നി​യ ഇ​ർ​ഷാ​ദ്, അ​ബ്​​ദു​ൽ ബാ​സി​ത്, അ​മീ​ൻ അ​ഷ്ഫാ​ഖ്, ഇ​ഫാ സ​ഹീ​ർ, ഹ​മ​ദ് ബി​ൻ ആ​ദി​ൽ സ​ഹീ​ർ, സ​ഫാ മ​ഹ്ജ​ബി​ൻ, മു​ഹ​മ്മ​ദ് ഷി​നാ​സ് എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. സം​റി​ൻ ഷാ​ന​വാ​സ്, നി​വി​ന ന​സീ​ർ, ന​ദ ഷം​നാ​ദ്, ഫി​ദ ഷം​നാ​ദ്, ന​ഹി​ല റാ​ഫി, ദു​ആ മ​റി​യം, ദി​ൽ​ന യൂ​സ​ഫ്, ജി​യ അ​ബ്​​ദു​ൽ​മ​ജീ​ദ്, ഇ​ശാ ഫാ​ത്തി​മ എ​ന്നി​വ​ർ നൃ​ത്ത​ത്തി​ലും ഒ​പ്പ​ന​യി​ലും പ​ങ്കെ​ടു​ത്തു.

സ​മാ​പ​ന സെ​ഷ​നി​ൽ പ്ര​സി​ഡ​ൻ​റ്​ സാ​ജു ജോ​ർ​ജും മേ​ഖ​ല പ്ര​സി​ഡ​ൻ​റു​മാ​രും ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച​വ​ർ​ക്ക് സ​മ്മാ​ന വി​ത​ര​ണം നി​ർ​വ​ഹി​ച്ചു. ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി​യ റി​ഷാ​ദ് എ​ള​മ​രം, മി​യാ​ൻ തു​ഫൈ​ൽ, മു​നീ​ർ കാ​ളി​കാ​വ്, റു​ഷാ​ദ്‌, ന​ബീ​ൽ, ബ​ഷീ​ർ രാ​മ​പു​രം, ഷാ​ഹി​ന അ​ലി, ബാ​സി​ത്, ജം​ഷി​ദ്, ഷാ​നി​ദ് അ​ലി, അ​ഹ്ഫാ​ൻ, റെ​നീ​സ് എ​ന്നി​വ​രെ സാ​ജു ജോ​ർ​ജ് അ​ഭി​ന​ന്ദി​ച്ചു. സു​ലൈ​മാ​ൻ വി​ഴി​ഞ്ഞം അ​വ​താ​ര​ക​നാ​യി​രു​ന്നു. 'പ്ര​വാ​സി' ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഖ​ലീ​ൽ പാ​ലോ​ട് സ്വാ​ഗ​ത​വും ക്യാ​മ്പ് ക​ൺ​വീ​ന​ർ റി​ഷാ​ദ് എ​ള​മ​രം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Samskarika VediTraining Camp
News Summary - Advancement: Expatriate Samskarika Vedi Training Camp
Next Story