അഡ്വാൻസ് വേൾഡ് ഗ്രൂപ് ആന്വല്‍ ഗാല
text_fieldsഅഡ്വാൻസ് വേൾഡ് ഗ്രൂപ് 22ാമത് വാര്‍ഷികാഘോഷം ആന്വല്‍ ഗാല ചടങ്ങ്
ഉമ്മുല്‍ഖുവൈന്‍: കഴിഞ്ഞ 22 വർഷമായി മിഡിലീസ്റ്റില്‍ എയർകണ്ടീഷനിങ് റഫ്രിജറേഷൻ സ്പെയർ പാർട്സ് മേഖലയിലെ പ്രമുഖ സ്ഥാപനമായ അഡ്വാൻസ് വേൾഡ് ഗ്രൂപ് 22ാമത് വാര്‍ഷികം ആഘോഷിച്ചു. ആന്വല്‍ ഗാല-2025 എന്ന പേരില്‍ റാഡിസൺ ബ്ലൂ ഹോട്ടലിൽ നടന്ന ചടങ്ങ് ഉമ്മുൽഖുവൈനിലെ രാജകുടുംബാംഗം ശൈഖ് ഖാലിദ് അൽ മുല്ല ഉദ്ഘാടനം ചെയ്തു.
കമ്പനിയുടെ പ്രമുഖ പാർട്ണർമാരും സപ്ലയേഴ്സും പരിപാടിയിൽ പങ്കെടുത്തു. പ്രമുഖ ബ്രാൻഡ് ആയ ഈസി കോൾഡ്, സ്കഡി യുടെ പ്രതിനിധി സ്പെയിനിൽ നിന്നുള്ള ഇഗ്നേഷ്യോ റേസ്, ഡി.സി.ഐ ബ്രാൻഡ് പ്രതിനിധി അമേരിക്കയിൽനിന്നുള്ള സോണിയ ഫ്രെഡറിക്സൺ തുടങ്ങിയ പ്രമുഖർ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
കമ്പനിയുമായി ബന്ധപ്പെട്ട എല്ലാ സ്റ്റാഫുകളും കുടുംബങ്ങളും വാര്‍ഷികാഘോഷ ചടങ്ങില്‍ നിറസാന്നിധ്യമായിരുന്നു. അഡ്വാൻസ് കുടുംബത്തിന്റെ ഒരു ഒത്തുചേരൽ കൂടിയായി വാര്‍ഷികാഘോഷ ചടങ്ങ്. കമ്പനി ചെയർമാൻ ഖലീൽ ഇബ്രാഹീം, മാനേജിങ് ഡയറക്ടർ ജസീം തുടങ്ങിയവർ കമ്പനിയുടെ ഭാവിപരിപാടികളെ കുറിച്ച് സംസാരിച്ചു. ഡയറക്ടർമാരായ ഗോപേഷ് കുമാര്‍, ലിറ്റി ജോർജ്, നൗഫൽ, ജമനാസ് റോഷൻ എന്നിവർ ആശംസ നേർന്നു.
കമ്പനിയുടെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച സ്റ്റാഫുകൾക്ക് സര്‍ട്ടിഫിക്കറ്റും ഉപഹാരവും ചടങ്ങില്‍ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

