അഡ്വ. അനിൽ ബോസിന് റിയാദിൽ വരവേൽപ്പ്
text_fieldsറിയാദിലെത്തിയ കെ.പി.സി.സി വക്താവ് അഡ്വ. അനിൽ ബോസിനെ ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ സ്വീകരിക്കുന്നു
റിയാദ്: ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിയിൽ പങ്കെടുക്കാൻ നാട്ടിൽനിന്നെത്തിയ കെ.പി.സി.സി വക്താവ് അഡ്വ. അനിൽ ബോസിന് റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒ.ഐ.സി.സി ഭാരവാഹികൾ സ്വീകരണം നൽകി.
റിയാദ് സെൻട്രൽ കമ്മിറ്റി ആക്റ്റിങ് പ്രസിഡൻറ് സജീറ പൂന്തുറയുടെ നേതൃത്വത്തിൽ ഭാരവാഹികൾ ചേർന്ന് വരവേറ്റു. ചടങ്ങിൽ ഭാരവാഹികളായ റഹ്മാൻ മുനമ്പത്ത്, മുഹമ്മദലി മണ്ണാർക്കാട്, അമീർ പട്ടണത്ത്, യഹിയ കൊടുങ്ങല്ലൂർ, ഷാനവാസ് മുനമ്പത്ത്, ശരത് സ്വാമിനാഥൻ, തൽഹത്ത് തൃശൂർ, മൊയ്തീൻ മണ്ണാർക്കാട് എന്നിവർ പങ്കെടുത്തു.
വെള്ളിയാഴ്ച വൈകിട്ട് ഏഴിന് ബത്ഹയിലെ അപ്പോളോ ഡി പാലസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ‘ഓർമ്മയിൽ ഒസി’ പരിപാടിയിൽ അഡ്വ. അനിൽ ബോസ് ഉമ്മൻ ചാണ്ടി അനുസ്മരണ പ്രഭാഷണം നടത്തും. ചടങ്ങിൽ ഭാരവാഹികളും പ്രവർത്തകരുമടക്കം നിരവധി പേർ സംബന്ധിക്കും.

