സൗദി വ്യാപാര പ്രമുഖൻ അദ്നാൻ ഖഷോഗി അന്തരിച്ചു
text_fieldsറിയാദ്: സൗദി വ്യാപാര പ്രമുഖനും അന്താരാഷ്്ട്ര ആയുധ ഇടപാടുകാരനുമായ അദ്നാൻ ഖഷോഗി അന്തരിച്ചു. ചൊവ്വാഴ്ച ലണ്ടനിലായിരുന്നു മരണം. 81 വയസായിരുന്നു. 1970 കളിലും ’80 കളിലും നിരവധി രാജ്യാന്തര കരാറുകളുടെ ശിൽപിയും ഭാഗഭാക്കുമായിരുന്നു ഖഷോഗി. പാശ്ചാത്യ ലോകത്തെ നിരവധി രാഷ്ട്ര നേതാക്കളുമായി അടുത്ത ബന്ധവും ഉണ്ടായിരുന്നു. വിവിധ സംഭവങ്ങളിലായി ഇന്ത്യയിലും പരിചിതനാണ് ഖഷോഗി. 2011ൽ ഏെറ കോളിളക്കമുണ്ടാക്കിയ പുണെ സ്റ്റഡ്ഫാം കള്ളപ്പണക്കേസിൽ ആരോപണവിധേയനായിരുന്നു ഖഷോഗി.
സൗദി രാഷ്ട്രസ്ഥാപകൻ അബ്ദുൽ അസീസ് രാജാവിെൻറ സ്വകാര്യ ഡോക്ടർ മുഹമ്മദ് ഖഷോഗിയുടെ മകനായി 1935 ൽ മക്കയിലായിരുന്നു ജനനം. വാർധക്യസഹജമായ അസുഖങ്ങളാൽ ലണ്ടനിലെ സെൻറ് തോമസ് ഹോസ്പിറ്റലിലായിരുന്നു മരണമെന്ന് സുഹൃത്തുക്കളും ബന്ധുക്കളും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
