Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബോളീവാർഡ് വിനോദ നഗരത്തിൽ പ്രവേശനം സൗജന്യമാക്കി

text_fields
bookmark_border
  • റിയാദ്​ സീസണി​െൻറ പ്രധാന വേദിയായിരുന്നു ബോളിവാർഡ്​
  • ബുധനാഴ്​ച മുതൽ സൗജന്യ പ്രവേശനം പ്രാബല്യത്തിലായി
boulevard
cancel
camera_alt

റിയാദിലെ ബോളീവാർഡ്​ വിനോദ നഗരം

Listen to this Article

റിയാദ്: റിയാദ് സീസൺ ആ​േഘാഷങ്ങളുടെ പ്രധാന വേദികളൊന്നായിരുന്ന ബോളീവാർഡ് വിനോദ നഗരത്തിലേക്ക് ഇനി പൊതുജനങ്ങൾക്ക്​ പ്രവേശനം സൗജന്യം. തലസ്ഥാന നഗരത്തിലെ ഏറ്റവും വലിയ കലാസാംസ്​കാരിക വിനോദ നഗരമായാണ്​ ബോളിവാർഡ്​ ഒരുക്കിയിട്ടുള്ളത്​. ഇവിടേക്കുള്ള പ്രവേശനം പൂർണമായും സൗജന്യമാക്കുന്നത് ഇതാദ്യമായാണ്.

ഇക്കഴിഞ്ഞ ഫെബ്രുവരി 22ന്​ സൗദി സ്ഥാപകദിനാഘോഷത്തി​െൻറ ഭാഗമായി അറേബ്യൻ പരമ്പരാഗത വസ്ത്രം ധരിച്ചുവരുന്നവർക്ക് സൗജന്യ പ്രവേശനം അനുവദിച്ചിരുന്നു. ആ ദിനാഘോഷം കഴിഞ്ഞതോടെ ആ സൗജന്യം അവസാനിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ എല്ലാവിഭാഗം ആളുകൾക്കും ഒരു ഉപാധിയുമില്ലാതെ തന്നെ പ്രവേശനം സൗജന്യമാക്കിയിരിക്കുകയാണ്​. ബുധനാഴ്​ച മുതൽ ഇത്​ പ്രാബല്യത്തിലായി.




വിദേശികൾ ഉൾപ്പടെയുള്ള ചെറിയ വരുമാനക്കാർക്ക് ബോളീവർഡിനെ കുറിച്ച് കേൾക്കുക എന്നല്ലാതെ അവിടെ പോയി പണംകൊടുത്ത്​ ടിക്കറ്റ് എടുക്കുക പ്രയാസമായിരുന്നു. ഒന്നിലധികം കുട്ടികളുള്ള കുടുംബത്തിന് നഗരിയിലേക്ക് പ്രവേശിക്കാൻ തന്നെ നല്ലയൊരു തുക വേണമായിരുന്നു. നഗരത്തിനുള്ളിൽ ചില മേഖലകളിൽ പ്രവേശിക്കാൻ വീണ്ടും ടിക്കറ്റുകൾ എടുക്കണമായിരുന്നു. ഇത് കുറഞ്ഞ വരുമാനക്കാരുടെ കീശക്ക്​ താങ്ങാനാവുന്നതായിരുന്നില്ല. എന്നാൽ ഇപ്പോൾ അതെല്ലാം തീർത്തും സൗജന്യമാക്കിയതോടെ എല്ലാത്തരം ആളുകൾക്കും ഇൗ വിനോദ നഗരത്തി​െൻറ വിസ്​മയിപ്പിക്കുന്ന കാഴ്​ചാനുഭവങ്ങൾ ആസ്വദിക്കാനുള്ള അവസരമാണ്​ തുറന്നുകിട്ടിയിരിക്കുന്നത്​.




റിയാദ് സീസണി​െൻറ തുടക്കത്തിൽ സാദാ പ്രവൃത്തി ദിവസങ്ങളിൽ 55 റിയാലും വാരാന്ത്യത്തിൽ 110 റിയലുമായിരുന്നു പ്രവേശന ഫീസ്. പിന്നീടത് എല്ലാ ദിവസവും 25 സൗദി റിയാലിലേക്ക് ചുരുക്കി. ഇപ്പോഴത് പൂർണമായും ഒഴിവാക്കുകയും ചെയ്​തു. സ്കൂൾ വിദ്യാർഥികളുടെ സംഘവും സ്ഥാപനങ്ങളിൽ നിന്ന് തൊഴിലാളികൾ കൂട്ടമായും ഇനി ബോളീവാർഡിലെത്തും. നൂറ് കണക്കിന് ടൂറിസ്റ്റുകളാണ് ദിനേന സൗദിയിലെത്തുന്നത്. അവർക്കും പുതിയ തീരുമാനം ആശ്വാസമാകും. ഞായറാഴ്ച മുതൽ ബുധനാഴ്ച വരെ കാർ പാർക്കിങ്ങും സൗജന്യമാക്കിയിട്ടുണ്ട്. വ്യാഴാഴ്​ച മുതൽ ശനിയാഴ്ച വരെ ആദ്യ മണിക്കൂറിന് 10 സൗദി റിയാലും പിന്നീടുള്ള ഓരോ മണിക്കൂറിനും അഞ്ച് സൗദി റിയലുമാണ് നൽകേണ്ടത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Admission to the Boulevard Recreation City is free
Next Story