‘ഫോക്കോ സോക്കർ’ ഫുട്ബാൾ അക്കാദമിയിൽ പ്രവേശനം ആരംഭിച്ചു
text_fields‘ഫോക്കോ സോക്കർ’ ഫുട്ബാൾ അക്കാദമി പ്രവേശന രജിസ്ട്രേഷൻ നൂഹ് പാപ്പിനിശ്ശേരി ഉദ്ഘാടനം ചെയ്യുന്നു
ജുബൈൽ: ‘ഫോക്കോ സോക്കർ’ എന്ന പേരിൽ ഫോക്കസ് ജുബൈൽ കുട്ടികൾക്കായി ആരംഭിക്കുന്ന ഫുട്ബാൾ അക്കാദമിയുടെ പ്രവേശന രജിസ്ട്രേഷൻ ആരംഭിച്ചു. ജുബൈലിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ നൂഹ് പാപ്പിനിശ്ശേരി ഉദ്ഘാടനം നിർവഹിച്ചു.
ഒക്ടോബർ ആദ്യവാരം ആരംഭിക്കുന്ന അക്കാദമിയിൽ ആറ് മുതൽ 16 വയസ്സ് വരെയുള്ള കുട്ടികൾക്ക് പ്രവേശനം ലഭിക്കും. എല്ലാ വെള്ളിയാഴ്ച്ചകളിലും രാവിലെ ആറ് മുതൽ എട്ട് വരെയാണ് പരിശീലനം നടക്കുക.
ഡിവിഷൻ ഡയറക്ടർ ഷുക്കൂർ മൂസ, ഓപ്പറേഷൻ മാനേജർ ഫൈസൽ പുത്തലത്ത്, ഡെപ്യൂട്ടി ഡയറക്ടർ എൻ.വി. ഫവാസ്, ഫോക്കോ സോക്കർ ഡയറക്ടർ ഷിബിൻ ഗസാലി, പരിശീലകൻ അബ്ദുറഹ്മാൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഫോക്കോ സോക്കർ അക്കാദമിയിൽ https://forms.gle/e3doNE1gWZCQy6yK6 എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാം.

