Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഐ.​സി.​സി...

ഐ.​സി.​സി മ​ദ്റ​സ​യി​ല്‍ പു​തി​യ അ​ധ്യ​യ​ന വ​ര്‍ഷ​ത്തേ​ക്കു​ള്ള പ്ര​വേ​ശ​നം ആ​രം​ഭി​ച്ചു

text_fields
bookmark_border
ഐ.​സി.​സി മ​ദ്റ​സ​യി​ല്‍ പു​തി​യ അ​ധ്യ​യ​ന വ​ര്‍ഷ​ത്തേ​ക്കു​ള്ള പ്ര​വേ​ശ​നം ആ​രം​ഭി​ച്ചു
cancel
camera_alt

ദ​മ്മാം ഇ​സ്​​ലാ​മി​ക് ക​ൾ​ച​റ​ൽ സെ​ന്റ​ർ മ​ദ്​​റ​സ പ്ര​വേ​ശ​ന അ​പേ​ക്ഷ​ഫോ​റം വി​ത​ര​ണം മു​ഹ​മ്മ​ദ്

അ​മീ​ൻ ആ​ല​പ്പു​ഴ​ക്ക് ന​ൽ​കി അ​ബ്​​ദു​ൽ ജ​ബ്ബാ​ർ അ​ബ്​​ദു​ല്ല മ​ദീ​നി നി​ർ​വ​ഹി​ക്കു​ന്നു

ദ​മ്മാം: സൗ​ദി മ​ത​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​​ന്റെ മേ​ല്‍നോ​ട്ട​ത്തി​ലു​ള്ള ഇ​സ്​​ലാ​മി​ക്​ ക​ള്‍ച​റ​ല്‍ സെ​ന്റ​ര്‍ മ​ല​യാ​ള വി​ഭാ​ഗ​ത്തി​​ന്റെ​യും ഇ​ന്ത്യ​ന്‍ ഇ​സ്​​ലാ​ഹി സെ​ന്റ​റി​​ന്റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ച്ച ഐ.​സി.​സി മ​ദ്റ​സ 2023-24 അ​ക്കാ​ദ​മി​ക വ​ര്‍ഷ​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന്​ അ​പേ​ക്ഷ​ക​ള്‍ സ്വീ​ക​രി​ച്ചു​തു​ട​ങ്ങി​യെ​ന്ന്​ ഐ.​സി.​സി മ​ല​യാ​ള വി​ഭാ​ഗം മേ​ധാ​വി അ​ബ്​​ദു​ല്‍ ജ​ബ്ബാ​ര്‍ മ​ദീ​നി അ​റി​യി​ച്ചു.

ഒ​ന്നു മു​ത​ല്‍ ഏ​ഴു വ​രെ ക്ലാ​സു​ക​ളി​ല്‍ 16 ഡി​വി​ഷ​നു​ക​ളി​ലാ​യി മു​ന്നൂ​റോ​ളം വി​ദ്യാ​ർ​ഥി വി​ദ്യാ​ർ​ഥി​നി​ക​ള്‍ നി​ല​വി​ല്‍ ഇ​വി​ടെ പ​ഠ​നം ന​ട​ത്തു​ന്നു​ണ്ട്.

ആ​ണ്‍കു​ട്ടി​ക​ള്‍ക്കും പെ​ണ്‍കു​ട്ടി​ക​ള്‍ക്കും പ്ര​ത്യേ​കം ക്ലാ​സു​ക​ളി​ലാ​യി വ​നി​ത​ക​ള​ട​ക്കം പ​തി​നാ​റോ​ളം അ​ധ്യാ​പ​ക​ര്‍ മ​ല​യാ​ള വി​ഭാ​ഗം പ്ര​ബോ​ധ​ക​ന്‍ അ​ബ്​​ദു​ല്‍ ജ​ബ്ബാ​ര്‍ അ​ബ്​​ദു​ല്ല മ​ദീ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​വി​ടെ സേ​വ​നം അ​നു​ഷ്​​ഠി​ക്കു​ന്നു​ണ്ട്.

ഖു​ര്‍ആ​ന് അ​ർ​ഥ​സ​ഹി​തം പാ​രാ​യ​ണം, മ​നഃ​പാ​ഠം, ഹ​ദീ​സ് പ​ഠ​നം, വി​ശ്വാ​സം, ഇ​സ്​​ലാ​മി​ക ക​ർ​മം, അ​ദ്കാ​റു​ക​ള്‍, ഇ​സ്​​ലാ​മി​ക ച​രി​ത്രം, സ്വ​ഭാ​വ പ​ഠ​നം, വ്യാ​ക​ര​ണം, അ​റ​ബി ഭാ​ഷ തു​ട​ങ്ങി​യ വി​ശാ​ല​മാ​യ സി​ല​ബ​സാ​ണ് നി​ല​വി​ലു​ള്ള​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ മു​ത​ൽ വൈ​കീ​ട്ട് വ​രെ ക്ലാ​സു​ക​ൾ ന​ട​ക്കും.

മ​ദ്​​റ​സ പ്ര​വേ​ശ​ന അ​പേ​ക്ഷ​ഫോ​റം വി​ത​ര​ണോ​ദ്ഘാ​ട​നം മു​ഹ​മ്മ​ദ് അ​മീ​ൻ ആ​ല​പ്പു​ഴ​ക്ക് ന​ൽ​കി അ​ബ്​​ദു​ൽ ജ​ബ്ബാ​ർ അ​ബ്​​ദു​ല്ല മ​ദീ​നി നി​ർ​വ​ഹി​ച്ചു.

റി​യാ​സ് പു​ലാ​മ​ന്തോ​ൾ, ഡോ. ​അ​ബ്​​ദു​ൽ ക​ബീ​ർ, ഷ​മീം ടി. ​ക​ണ്ണൂ​ർ, ഉ​സ്മാ​ൻ കൊ​ടു​വ​ള്ളി, അ​ബ്​​ദു​ന്നാ​സ​ർ ക​രൂ​പ്പ​ട​ന്ന എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​പേ​ക്ഷ​ക​ള്‍ക്ക് ശ​നി​യാ​ഴ്ച​ക​ളി​ൽ സീ​ക്കോ​യി​ലു​ള്ള ഐ.​സി.​സി മ​ദ്​​റ​സ​യി​ലും അ​ല്ലാ​ത്ത ദി​വ​സ​ങ്ങ​ളി​ൽ ദ​മ്മാം ഇ​ന്ത്യ​ന്‍ ഇ​സ്​​ലാ​ഹി സെ​ന്റ​റി​ലും ബ​ന്ധ​പ്പെ​ടാം. ഈ ​വ​ർ​ഷം ജൂ​ലൈ ഒ​ന്നി​ന് അ​ഞ്ചു വ​യ​സ്സ് പൂ​ര്‍ത്തി​യാ​യ കു​ട്ടി​ക​ള്‍ക്ക് മ​ദ്​​റ​സ​യി​ല്‍ പ്ര​വേ​ശ​നം നേ​ടാം. വി​വ​ര​ങ്ങ​ള്‍ക്ക് 0506995447, 0591454141, 0507904018 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Admissionnew academic yearICC Madrasah
News Summary - Admission for new academic year begins in ICC Madrasah
Next Story