Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightത​വ​ക്ക​ൽ​ന​യി​ൽ...

ത​വ​ക്ക​ൽ​ന​യി​ൽ കൂ​ടു​ത​ൽ സേ​വ​ന​ങ്ങ​ൾ

text_fields
bookmark_border
ത​വ​ക്ക​ൽ​ന​യി​ൽ കൂ​ടു​ത​ൽ സേ​വ​ന​ങ്ങ​ൾ
cancel

ജി​ദ്ദ: രാ​ജ്യ​ത്തെ താ​മ​സ​ക്കാ​രു​ടെ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ള​ട​ങ്ങു​ന്ന ത​വ​ക്ക​ൽ​നാ ആ​പ്ലി​ക്കേ​ഷ​നി​ൽ കൂ​ടു​ത​ൽ സേ​വ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി. വാ​ഹ​ന​ത്തി​െൻറ സ്ഥി​തി വി​വ​ര​ങ്ങ​ളാ​ണ് പു​തു​താ​യി ചേ​ർ​ത്ത​ത്. ഇ​ത​ട​ക്കം 26 സേ​വ​ന​ങ്ങ​ളാ​ണ് വ്യ​ക്തി​ഗ​ത ആ​പ്പാ​യ ത​വ​ക്ക​ൽ​നാ​യി​ൽ ഉ​ള്ള​ത്. സൗ​ദി​യി​ൽ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ പു​റ​ത്തി​റ​ക്കി​യ ആ​പ്പാ​യി​രു​ന്നു ത​വ​ക്ക​ൽ​നാ. കോ​വി​ഡ് വി​വ​ര​ങ്ങ​ള​ട​ക്ക​മു​ള്ള ഈ ​ആ​പ്​ നി​ല​വി​ൽ സൗ​ദി​യി​ൽ താ​മ​സി​ക്കു​ന്ന​വ​രു​ടെ ഹെ​ൽ​ത്ത് പാ​സ്പോ​ർ​ട്ട് കൂ​ടി​യാ​ണ്. വാ​ക്സി​നേ​ഷ​ൻ സ്​​റ്റാ​റ്റ​സ് അ​ട​ക്കം ആ​പ്പി​ൽ നി​ല​വി​ൽ 26 സേ​വ​ന​ങ്ങ​ളു​ണ്ട്. വ്യ​ക്തി​ക​ളു​ടെ വാ​ഹ​നം, ഇ​തി​െൻറ സ്ഥി​തി എ​ന്നി​വ ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് പു​തി​യ അ​പ്ഡേ​റ്റ്. രാ​ജ്യ​ത്തെ എ​ല്ലാ പ​രി​പാ​ടി​ക​ൾ​ക്കു​മു​ള്ള ടി​ക്ക​റ്റു​ക​ളും നി​ല​വി​ൽ ത​വ​ക്ക​ൽ​നാ ആ​പ്പി​ൽ ലി​ങ്ക് ചെ​യ്തു മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​നാ​കൂ. ഇ​താ​യി​രു​ന്നു അ​വ​സാ​നം വ​ന്ന അ​പ്ഡേ​റ്റ്. ഓ​രോ വ്യ​ക്തി​യു​ടെ​യും ഡി​ജി​റ്റ​ൽ കാ​ർ​ഡു​ക​ൾ, ആ​ശ്രി​ത വി​സ​യി​ലു​ള്ള​വ​രു​ടെ വി​വ​ര​ങ്ങ​ൾ, ഉം​റ​ക്കും മ​ക്ക മ​ദീ​ന പ്ര​വേ​ശ​ന​ത്തി​നു​മു​ള്ള അ​നു​മ​തി​പ​ത്ര​ങ്ങ​ൾ, അ​ടി​യ​ന്ത​ര മെ​ഡി​ക്ക​ൽ സേ​വ​നം, വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്കു​ള്ള അ​നു​മ​തി പ​ത്രം നേ​ട​ൽ എ​ന്നി​വ​യും പു​തി​യ സേ​വ​ന​ങ്ങ​ളി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Services
News Summary - Additional services in the field
Next Story