Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സൗദി അഭിനേത്രി അഹദ് കാമിൽ ഹോളിവുഡിലേക്ക്
text_fieldsbookmark_border
ജിദ്ദ: സൗദി അഭിനേത്രി അഹദ് കാമിൽ ഹോളിവുഡിലേക്ക്. അമേരിക്കൻ ഹൊറർ സിനിമയായ ‘ബീയിങ്ങി’ലാണ് അഹദ് കാമിൽ അഭിനയിക്കുക. ഇതാദ്യമായാണ് ഒരു സൗദി വനിത ഹോളിവുഡ് ചിത്രത്തിൽ അഭിനയിക്കുന്നത്. ഡഗ്ലസ് സി. വില്യം സംവിധാനം ചെയ്യുന്ന സിനിമ ഇൗ വർഷം അവസാനത്തോടെ റിലീസ് ചെയ്യും. നെറ്റ്ഫ്ലിക്സിൽ മുഖം കാണിക്കുന്ന ആദ്യ സൗദി വനിതയായി ഇൗ വർഷം തുടക്കത്തിൽ അഹദ് കാമിൽ മാറിയിരുന്നു. ബി.ബി.സിയിലും സംപ്രേഷണം ചെയ്ത കൊളാറ്ററൽ എന്ന മിനി സീരീസിലാണ് അവർ വേഷമിട്ടത്.
Next Story
