Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലുലു വേള്‍ഡ് ഫുഡ്...

ലുലു വേള്‍ഡ് ഫുഡ് ഫെസ്റ്റിവൽ നടി കല്യാണി പ്രിയദർശൻ ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
ലുലു വേള്‍ഡ് ഫുഡ് ഫെസ്റ്റിവൽ നടി കല്യാണി പ്രിയദർശൻ ഉദ്ഘാടനം ചെയ്തു
cancel
camera_alt

സൗദി ലുലുവിൽ ആരംഭിച്ച വേള്‍ഡ് ഫുഡ് ഫെസ്റ്റിവൽ നടി കല്യാണി പ്രിയദർശൻ റിയാദിൽ ഉദ്ഘാടനം ചെയ്യുന്നു

റിയാദ്: ലോക യൂനിവേഴ്സിൽനിന്ന് സൗദിയിൽ ലുലു ഒരുക്കിയ ഫുഡ് യൂനിവേഴ്സിലേക്ക് പറന്നിറങ്ങി നടി കല്യാണി പ്രിയദർശൻ. റിയാദിലെ മുറബ്ബയിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ നടന്ന ചടങ്ങിലാണ് 14 ദിവസങ്ങൾ നീളുന്ന ലുലു വേൾഡ് ഫുഡ് ഫെസ്റ്റിവൽ കല്യാണി പ്രിയദർശൻ ഉദ്ഘാടനം ചെയ്തത്. ഫെസ്റ്റിവൽ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്ത ശേഷം ഫുഡ് പവലിയനുകൾ താരം സന്ദർശിച്ചു. ചടങ്ങിൽ ലുലു സൗദി അറേബ്യ ഡയറക്ടർ മുഹമ്മദ് ഹാരിസ് അടക്കമുള്ളവർ സന്നിഹിതരായിരുന്നു.

ആഗോള രുചിവൈവിധ്യങ്ങളുടെ മാമാങ്കത്തില്‍ പാചകലോകത്തെ ട്രെന്‍ഡുകള്‍ പരിചയപ്പെടാനും, ലോക പ്രശസ്ത ഷെഫുമാരുടെ റെസിപ്പികളും ഡിഷുകളും അടുത്തറിയാനും സന്ദര്‍ശകര്‍ക്ക് അവസരം ലഭിക്കും. സൗദിയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലെല്ലാം ഫെസ്റ്റിവൽ സജീവമായിരിക്കും. ഏറെ പുതുമകളും വൈവിധ്യവും നിറഞ്ഞ വേൾഡ് ഫുഡ് ഫെസ്റ്റാണ് ഇത്തവണത്തേതെന്ന് ലുലു സൗദി അറേബ്യ ഡയറക്ടർ മുഹമ്മദ് ഹാരിസ് പറഞ്ഞു. ഷോപ്പിങ് അനുഭവം സാംസ്കാരിക വൈവിധ്യത്തിന്റെയും രുചികളുടെയും കൂടി ആഘോഷമാക്കി മാറ്റാനുള്ള ലുലുവിന്റെ ഉറച്ച പ്രതിബദ്ധതയാണിത് കാണിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ലോക പ്രശസ്ത ജാപ്പനീസ് പരമ്പരാഗത പാചകരീതികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള അനിമേ ഭക്ഷണ വിഭവങ്ങളായ സുഷി, റാമെന്‍, മോച്ചി തുടങ്ങിയവയാണ് ഫെസ്റ്റിവലിന്‍റെ മുഖ്യ ആകര്‍ഷണങ്ങളിലൊന്ന്. ചീസി പാസ്ത തയാറാക്കല്‍ അടക്കമുള്ള ലൈവ് കിച്ചണ്‍ ഷോകള്‍, നൂഡില്‍സ് കോണ്‍ടസ്റ്റ്, സൗദിയിലെ പരമ്പരാഗത മധുരവിഭവമായ ഖലിയെയേ ആസ്പദമാക്കിയുള്ള സ്വീറ്റ് ചലഞ്ച് അടക്കം സന്ദര്‍ശകര്‍ക്ക് കൗതുകം പകരുന്ന നിരവധി പരിപാടികളും ഫെസ്റ്റിലുണ്ട്.

കുട്ടികൾക്കായി സാൻഡ്‌വിച് മേക്കിങ് മത്സരം, കുട്ടികളും അമ്മമാരും ചേർന്ന് പങ്കെടുക്കുന്ന കേക്ക് ഐസിങ് ചലഞ്ച്, മിസ്റ്ററി ബോക്സ് ചലഞ്ച്, സമൂസ ഫോൾഡിംഗ് മത്സരം, കുട്ടികൾക്കായുള്ള ഹെൽത്തി സലാഡ് മേക്കിങ് ചലഞ്ച്, ബിരിയാണി കുക്കിങ് എന്നിവയടക്കം നിരവധി രസകരമായ ഇന്ററാക്ടീവ് മത്സരങ്ങളും ഫെസ്റ്റിൽ സംഘടിപ്പിച്ചിട്ടുണ്ട്. പ്രശസ്ത സൗദി ഇൻഫ്ലുവൻസർ ഷെഫുമാർ തത്സമയ പാചക പ്രകടനങ്ങൾ നടത്താൻ ഫെസ്റ്റിലെ പവലിയനുകളിലെത്തും. ഫെസ്റ്റിലെത്തുന്നവർക്ക് ഇവരുമായി സംവദിക്കാനും അവസരം ലഭിക്കും.

വൈവിധ്യം നിറഞ്ഞ തീമുകള്‍ക്ക് കീഴിലെ രുചികളുടെ പ്രദര്‍ശനമാണ് വേള്‍ഡ് ഫുഡ് ഫെസ്റ്റിവലിലെ മറ്റൊരാകര്‍ഷണം. ടേസ്റ്റ്‌സ് ഓഫ് സൗദി, വേൾഡ് ഫ്ലേവേഴ്‌സ്, പ്രീമിയം മീറ്റ്, ഗോർമേ സ്ലൈസസ്, സുഷി സ്റ്റോപ്പ്, ബ്രൂ മാജിക്, ബ്രൂ യൂർ മൊമെന്റ്, ചെഫ്സ് ടൂള്സ്, സ്മാർട്ട് അപ്ലയൻസസ്, ഒവൻ ഫ്രെഷ് എന്നിങ്ങനെയുള്ള ഫുഡ് തീമുകള്‍ അതുല്യമായ രുചിയനുഭവങ്ങളാണ് സമ്മാനിക്കുക. ഇതിന് പുറമെ മാറുന്ന കാലത്തെ ആരോഗ്യഘടകങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ഭക്ഷണരീതികള്‍ അവതരിപ്പിച്ച് സൂപ്പര്‍ ഫുഡ്സ് തീമും ഒരുക്കിയിട്ടുണ്ട്. നവംബർ 11ന് വേൾഡ് ഫുഡ് ഫെസ്റ്റിവൽ സമാപിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi NewsKalyani PriyadarshanLulu World Food FestivalInternational food festlulu saudi
News Summary - Actress Kalyani Priyadarshan inaugurated the Lulu World Food Festival
Next Story