മൂല്യങ്ങളിലൂന്നിയ പ്രവർത്തനങ്ങൾ കാലഘട്ടത്തിന്റെ അനിവാര്യത -ഐ.സി.എഫ്
text_fieldsഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) റിയാദ് ഘടകം ബദീഅ സെക്ടർ സംഘടിപ്പിച്ച ‘തിളക്കം 2023’ പ്രവർത്തക
ക്യാമ്പിൽ അബ്ദുറഹ്മാൻ സഖാഫി ചേളാരി സംസാരിക്കുന്നു
റിയാദ്: മൂല്യങ്ങളിലൂന്നിയ പ്രവർത്തനങ്ങൾ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) റിയാദ് ഘടകം ബദീഅ സെക്ടർ സംഘടിപ്പിച്ച ‘തിളക്കം 2023’ പ്രവർത്തക ക്യാമ്പിൽ അഭിപ്രായമുയർന്നു. സെക്ടർ പ്രസിഡന്റ് അബ്ദുല്ലത്തീഫ് മദനി അധ്യക്ഷത വഹിച്ചു. സഹജീവികളെ സ്നേഹിക്കുന്നതോടൊപ്പം സേവനതൽപരത ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ അബ്ദുറഹ്മാൻ സഖാഫി ചേളാരി ഉദ്ബോധിപ്പിച്ചു.
സമിതി പഠനം, ആത്മീയം, ആദർശം, വിഷയാവതരണം, ചർച്ചാനേരം, വിനോദം തുടങ്ങി വിവിധ സെഷനുകൾക്ക് അബ്ദുൽ ഖാദർ പള്ളിപ്പറമ്പ്, ഇസ്മാഈൽ സഅദി, ഹുസൈൻ സഖാഫി, അബ്ദുറഹ്മാൻ ഓമശ്ശേരി തുടങ്ങിയവർ നേതൃത്വം നൽകി. അഹ്മദ് ശരീഫ് തളിപ്പറമ്പ് സ്വാഗതവും മുസ്തഫ താറപ്പാറ നന്ദിയും പറഞ്ഞു. മുഹമ്മദ് കുട്ടി മുസ്ലിയാർ സുവൈദി, സാജിദ് പുത്തൂർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

