Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹൂതികളുടെ ഭീഷണികൾ...

ഹൂതികളുടെ ഭീഷണികൾ അവസാനിപ്പിക്കാൻ നടപടിവേണം – യു.എൻ സൗദി പ്രതിനിധി

text_fields
bookmark_border
ഹൂതികളുടെ ഭീഷണികൾ അവസാനിപ്പിക്കാൻ നടപടിവേണം – യു.എൻ സൗദി പ്രതിനിധി
cancel
camera_alt

ഐക്യരാഷ്​ട്രസഭയിലെ സൗദിയുടെ സ്ഥിരം പ്രതിനിധി അംബാസഡർ അബ്​ദുല്ല ബിൻ യാഹ്​ അൽമുഅല്ലമി

ജിദ്ദ: അന്താരാഷ്​ട്ര സമാധാനത്തിനും സുരക്ഷക്കുമെതിരായ യമൻ വിമതവിഭാഗമായ ഹൂതികളുടെ ഭീഷണി അവസാനിപ്പിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന്​ യു.എൻ സുരക്ഷ കൗൺസിലിനോട്​ സൗദി അറേബ്യ ആവശ്യപ്പെട്ടു.

അബ​ഹ വിമാനത്താവളം ലക്ഷ്യമിട്ട്​ ഹൂതികൾ നടത്തിയ ഡ്രോൺ ആക്രമണത്തെ തുടർന്ന്​ ഐക്യരാഷ്​ട്രസഭയിലെ സൗദിയുടെ സ്ഥിരം പ്രതിനിധി അംബാസഡർ അബ്​ദുല്ല ബിൻ യാഹ്​ അൽമുഅല്ലമി സുരക്ഷ കൗൺസിലിന് അയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്​​. ഇറാ​​െൻറ പിന്തുണയുള്ള ഹൂതികൾ സൗദിക്കെതിരെ തുടരുന്ന ആക്രമണം അന്താരാഷ്​ട്ര നിയമത്തി​െൻറയും സുരക്ഷ കൗൺസിൽ തീരുമാനങ്ങളുടെയും കടുത്ത ലംഘനമാണ്​.

ഇക്കഴിഞ്ഞ ആഗസ്​റ്റ്​ 31നാണ്​ തെക്കൻ സൗദിയിലെ അബ​ഹ അന്താരാഷ്​ട്ര വിമാനത്താവളം ലക്ഷ്യമിട്ട്​​ ഹൂതികൾ ഡ്രോൺ ഉപയോഗിച്ച്​ ആക്രമണം നടത്തിയത്​.

ശ്രമം പരാജയപ്പെ​െട്ടങ്കിലും വിമാനത്താവളത്തിലെ കമ്പനി ജോലിക്കാരായ സൗദി അറേബ്യ, ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ള എട്ടു​ പേർക്ക് പരിക്കേറ്റു. അവരിൽ ചിലരുടെ നില ഗുരുതരമാണ്. സ്ഥാപനങ്ങളെയും നിരപരാധികളായ സിവിലിയന്മാരെയും ലക്ഷ്യമിട്ടുള്ള ഇത്തരം ഭീകരപ്രവർത്തനം ഹീനമായ യുദ്ധക്കുറ്റമാണ്​. അന്താരാഷ്​ട്ര മാനുഷിക നിയമങ്ങൾക്കനുസൃതമായി ഹൂതികൾക്കെതിരെ നടപടി ഉണ്ടാകേണ്ടതുണ്ടെന്നും സൗദി​ പ്രതിനിധി ആവശ്യപ്പെട്ടു. ഹൂതികളുടെ ആക്രമണങ്ങൾ യമനിൽ ഐക്യരാഷ്​ട്രസഭയുടെ ശ്രമങ്ങളെ ദുർബലപ്പെടുത്തുന്നതാണ്​.

പ്രാദേശിക സുരക്ഷയെ അസ്ഥിരപ്പെടുത്തും. സമഗ്രവും സമാധാനപരവുമായ അന്താരാഷ്​ട്ര സമാധാന രാഷ്​ട്രീയ പരിഹാരത്തിലേക്ക് നയിക്കുന്നതിനെ തടയുകയും ചെയ്യും. ഹൂതികളുടെ ഇത്തരം നടപടികളെ സൗദി അറേബ്യ ശക്തമായി അപലപിക്കുന്നു.

അതോടൊപ്പം സൗദി അറേബ്യ അന്താരാഷ്​ട്ര നിയമങ്ങൾക്ക്​ അസുസൃതമായി രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും ജീവനും സ്വത്തിനുമുള്ള സുരക്ഷയും രാജ്യരക്ഷയും ഉറപ്പുവരുത്താൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് യു.എൻ സുരക്ഷ കൗൺസിലിനോട്​ കത്തിലൂടെ സൗദി പ്രതിനിധി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:houthi attack
News Summary - Action must be taken to end the Houthi threats - UN-Saudi envoy
Next Story