Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്ര​വ​ർ​ത്ത​നം...

പ്ര​വ​ർ​ത്ത​നം സ​ജീ​വ​മ​ല്ല; റി​യാ​ദ്​ കെ.​എം.​സി.​സി​ക്ക്​ മു​സ്​​ലിം ലീ​ഗി​​ന്‍റെ താ​ക്കീ​ത്​

text_fields
bookmark_border
kmcc
cancel

റി​യാ​ദ്: കെ.​എം.​സി.​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​ക്ക്​ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ച്​ മൂ​ന്നു മാ​സം ക​ഴി​ഞ്ഞി​ട്ടും പ്ര​വ​ർ​ത്ത​ന​രം​ഗ​ത്ത്​ സ​ജീ​വ​മാ​കു​ന്നി​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലി​ൽ​ മു​സ്​​ലിം ലീ​ഗ്​ നേ​തൃ​ത്വം.​ ഭാ​ര​വാ​ഹി യോ​ഗം​പോ​ലും വി​ളി​ക്കാ​ൻ കൂ​ട്ടാ​ക്കാ​തെ തു​ട​രു​ന്ന അ​ലം​ഭാ​വ​ത്തി​ന്​ എ​തി​രെ​ സം​സ്ഥാ​ന മു​സ്​​ലിം ലീ​ഗ് ക​മ്മി​റ്റി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ​ക്ക് താ​ക്കീ​ത് ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. പ്ര​ധാ​ന ഭാ​ര​വാ​ഹി​ക​ൾ ത​ന്നെ വി​ഭാ​ഗീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കു​ന്നു​വെ​ന്ന് സം​സ്ഥാ​ന മു​സ്​​ലിം ലീ​ഗ് നേ​തൃ​ത്വ​ത്തി​ന് ബോ​ധ്യ​പ്പെ​ട്ട​തി​നാ​ലാ​ണ് താ​ക്കീ​ത് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി 20 ന്​ ​മു​മ്പ് യോ​ഗം വി​ളി​ച്ചു പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു പോ​ക​ണ​മെ​ന്ന്​ ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​യ​ച്ച ക​ത്തി​ൽ മു​ന്ന​റി​യി​പ്പു ന​ൽ​കി.

റ​മ​ദാ​നി​ൽ മൂ​ന്ന്​ സി.​എ​ച്ച് സെ​ന്‍റ​റു​ക​ൾ​ക്ക് വേ​ണ്ടി ന​ട​ത്തു​ന്ന ധ​ന​സ​മാ​ഹ​ര​ണം, ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യി നി​ർ​മി​ക്കു​ന്ന ഖാ​യി​ദെ മി​ല്ല​ത്ത് സൗ​ധ​ത്തി​നു വേ​ണ്ടി സം​സ്ഥാ​ന ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ട സം​ഭാ​വ​ന സ​മാ​ഹ​ര​ണം, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ഇ​തു​മൂ​ലം മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണെ​​ന്നാ​ണ്​ നേ​തൃ​ത്വം ക​രു​തു​ന്ന​ത്. സം​ഘ​ട​ന​യെ ത​ള​ർ​ത്തു​ന്ന രീ​തി​യി​ലു​ള്ള വി​ഭാ​ഗീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നേ​തൃ​ത്വം ക​ടു​ത്ത നി​രാ​ശ​യി​ലും അ​മ​ർ​ഷത്തി​ലു​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muslim LeagueRiyadh KMCCSaudi Arabia News
News Summary - Action is not alive- Muslim League warns Riyadh KMCC
Next Story