Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജിദ്ദയിൽ വഴിവാണിഭത്തിനെതിരെ നടപടി
text_fieldsbookmark_border
വഴിവാണിഭക്കാർക്കെതിരെ
ജിദ്ദ നഗരസഭയുടെ നടപടിയിൽ പിടികൂടിയ ഉന്തുവണ്ടികൾ നീക്കം ചെയ്യുന്നു
ജിദ്ദ: ജിദ്ദ നഗരസഭക്ക് കീഴിലുള്ള അസീസിയ ബലദിയ പരിധിയിലെ വഴിവാണിഭ കേന്ദ്രങ്ങളിൽ നഗരസഭാധികൃതർ നടത്തിയ റെയ്ഡിൽ 2.4 ടണ്ണിലേറെ പച്ചക്കറികളും പഴവർഗങ്ങളും പിടികൂടി. റോഡിൽ പാർക്ക് ചെയ്ത് നിയമ വിരുദ്ധമായി ഗ്യാസ് സിലിണ്ടർ വിൽപന നടത്തിയ ഏതാനും ലോറികളും കസ്റ്റഡിയിലെടുത്തതായി അസീസിയ ബലദിയ മേധാവി ഹിബ ഹുസൈൻ അൽബലവി പറഞ്ഞു. വഴിവാണിഭം അടക്കമുള്ള നിയമലംഘനങ്ങളെ കുറിച്ച് 940 എന്ന നമ്പറിൽ അറിയിക്കണമെന്ന് ജിദ്ദ നഗരസഭ ആവശ്യപ്പെട്ടു.
Next Story

