Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറോയൽ ആശുപത്രി...

റോയൽ ആശുപത്രി പരിസരത്തെ അനധികൃത പാർക്കിങ്ങിനെതിരെ നടപടി

text_fields
bookmark_border
റോയൽ ആശുപത്രി പരിസരത്തെ അനധികൃത പാർക്കിങ്ങിനെതിരെ നടപടി
cancel

മസ്‌കത്ത്: റോയൽ ആശുപത്രി പരിസരത്ത് അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനെതിരെ മുന്നറിയിപ്പുമായി അധികൃതർ.

നിയമലംഘനങ്ങൾക്ക് 15 ഒമാനി റിയാൽ പിഴ ഈടാക്കുമെന്ന് റോയൽ ഹോസ്പിറ്റൽ അധികൃതർ അറിയിച്ചു. ആശുപത്രി കെട്ടിടങ്ങൾക്കു ചുറ്റുമുള്ള അനധികൃത പാർക്കിങ് ഒഴിവാക്കണമെന്നും പകരം സന്ദർശകർ, സുൽത്താൻ ഖാബൂസ് സ്​പോർട്സ് ​കോംപ്ലക്സിലുള്ള സൗജന്യ പാർക്കിംഗ് സൗകര്യം ഉപയോഗപ്പെടുത്തണം. അവിടെ നിന്ന് ആശുപത്രിയിലേക്കും തിരിച്ചും സൗജന്യ ബസ് ഷട്ടിൽ സേവനം ഒരുക്കിയിട്ടുണ്ടെന്നും ഇതു പ്രയോജനപ്പെടുത്താനും അധികൃതർ നിർദേശിച്ചു.

ഇത്തരത്തിലുള്ള ക്രമീകരണം ഗതാഗത പ്രവാഹം സുഗമമാക്കാനും പരിസരപ്രദേശങ്ങളിലെ തിരക്ക് കുറക്കാനും രോഗികൾക്കും അടിയന്തരാവശ്യങ്ങൾക്കും ആശുപത്രിയിലെത്താനുള്ള സൗകര്യം മെച്ചപ്പെടുത്താനും സഹായിക്കും.

സന്ദർശകർക്ക് സമയവും ഇന്ധനവും ലാഭിക്കാനും ഇത് ഉപകരിക്കുമെന്ന് ആശുപത്രി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - Action against illegal parking around Royal Hospital
Next Story