യാംബു താജ് സോക്കർ കപ്പ്; എച്ച്.എം ആർ.എഫ്.സിയെ തകർത്ത് അക്നെസ് ടൗൺ ടീം ജേതാക്കൾ
text_fieldsയാംബു താജ് സോക്കർ കപ്പ് ഫുട്ബാൾ ടൂർണമെൻറിൽ ജേതാക്കളായ അക്നെസ് ടൗൺ ടീം കപ്പുമായി
യാംബു താജ് സോക്കർ കപ്പ് ഫുട്ബാൾ ടൂർണമെൻറിൽ റണ്ണറപ്പായ എച്ച്.എം ആർ.എഫ്.സി ടീം കപ്പുമായി
യാംബു: സോക്കർ ജി.എം 16 ഫുട്ബാൾ ക്ലബ്ബിെൻറ ആഭിമുഖ്യത്തിൽ ഈദുൽ ഫിത്ർ രാവിൽ സംഘടിപ്പിച്ച ‘താജ് സോക്കർ കപ്പ് 2026’ ഫുട്ബാൾ ടൂർണമെൻറിൽ അക്നെസ് ടൗൺ ടീം കിരീടം ചൂടി. യാംബു യൂറോപ്പ് ഫ്ലഡ് ലിറ്റ് ഗ്രൗണ്ടിൽ നടന്ന ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ എച്ച്.എം ആർ.എഫ്.സി ടീമിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് അക്നെസ് ടൗൺ ജേതാക്കളായത്. യാംബുവിലെ പ്രമുഖരായ 12 ടീമുകളാണ് ടൂർണമെൻറിൽ മാറ്റുരച്ചത്.
അക്നെസ് ടൗൺ ടീമിലെ ബാവ അരീക്കോടിനെ ടൂർണമെൻറിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു. എച്ച്.എം ആർ.എഫ്.സി ടീമിലെ ലല്ലു സുഹൈൽ മമ്പാട് മികച്ച ഗോൾ കീപ്പറായും, അൻസിൽ വടക്കൻ ടോപ് സ്കോററായും തെരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്കുള്ള ട്രോഫി ആഷിഫ് പെരിന്തൽമണ്ണയും റണ്ണേഴ്സിനുള്ള ട്രോഫി ഷൗഫർ വണ്ടൂരും വിതരണം ചെയ്തു. മറ്റു സമ്മാനങ്ങൾ ഫുട്ബാൾ കമ്മിറ്റി ഭാരവാഹികൾ നൽകി. ഫൈനൽ മത്സരത്തിന് മുന്നോടിയായി നടന്ന സാംസ്കാരിക സമ്മേളനത്തിൽ യാംബു ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ ചെയർമാൻ അബ്ദുൽ ഹമീദ് കാഞ്ഞിരങ്ങാടൻ, നാസർ നടുവിൽ എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ ആഷിഫ് പെരിന്തൽമണ്ണ, ഷൗഫർ വണ്ടൂർ, ഇബ്രാഹീം കുട്ടി പുലത്ത്, ഇദ്രീസ് തോട്ടത്തിൽ, അക്ബർ തിരൂർ, സിറാജ് മുസ്ലിയാരകത്ത്, അബ്ദുൽ ഹമീദ് കാസർകോട്, അനീസുദ്ദീൻ ചെറുകുളമ്പ്, അഷ്റഫ് കൊണ്ടോട്ടി, യാസിർ കൊന്നോല, ഷൗക്കത്ത് മണ്ണാർക്കാട്, ആരിഫ് ചാലിയം, സുനീർ ഖാൻ തിരുവനന്തപുരം, അലിയാർ മണ്ണൂർ തുടങ്ങിയവർ സംബന്ധിച്ചു.
അബ്ദുൽ കരീം പുഴക്കാട്ടിരി സ്വാഗതവും ശിഹാബ് വേങ്ങര നന്ദിയും പറഞ്ഞു. ജുനൈസ് ചേളാരി, ബാസിം മണ്ണാർക്കാട്, സാദിഖ് പെരിന്തൽമണ്ണ, നജീം കൊളപ്പുറം, മുഷ്താഖ് മഞ്ചേരി, റിയാസ് അമ്പലപ്പാറ, റബീഹ് ഇരുമ്പൂഴി, സുൽഫി, നിസാർ എന്നിവർ ടൂർണമെൻറിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

