സന്ദർശക വിസയിലെത്തിയ മംഗലാപുരം സ്വദേശിനി വാഹനാപകടത്തിൽ  മരിച്ചു

21:55 PM
23/01/2019

ജുബൈൽ: സന്ദർശക വിസയിൽ എത്തിയ മംഗലാപുരം സ്വദേശിനി ജുബൈലിൽ വാഹനാപകടത്തിൽ  മരിച്ചു. കർണാടക ബന്ദ്വാൽ സ്വദേശി പരേതനായ അഹമ്മദ് പാട്ടീലി​​​െൻറ ഭാര്യ  ജോഹറാബി (58) ആണ് മരിച്ചത്. രണ്ടുമാസം മുമ്പാണ്  അൽ റാബി കമ്പനി സെയിൽസ്മാനായി ജോലി ചെയ്യുന്ന മക​​​െൻറ അടുത്തെത്തിയത്. 

കഴിഞ്ഞ ദിവസം താമസ സ്ഥലത്തുനിന്നും ജുബൈൽ നഗരത്തിലേക്ക് വരുമ്പോൾ ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ സ്വദേശിയുടെ കാർ ഇടിക്കുകയായിരുന്നു. ജോഹറാബി തൽക്ഷണം മരിച്ചു. 

നേവൽ ബേസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച  മൃതദേഹം ഇവിടെ തന്നെ ഖബറടക്കുമെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന സന്നദ്ധ പ്രവർത്തകൻ അബ്​ദുൽകരീം ഖാസിമി അറിയിച്ചു. 


 

Loading...
COMMENTS