Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലൈ​സ​ൻ​സി​ല്ലാ​തെ...

ലൈ​സ​ൻ​സി​ല്ലാ​തെ അ​ക്കൗ​ണ്ടി​ങ് സേ​വ​നം; ര​ണ്ട് സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി

text_fields
bookmark_border
representative image
cancel
camera_alt

പ്രതീകാത്മക ചിത്രം

Listen to this Article

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ മ​തി​യാ​യ ലൈ​സ​ൻ​സി​ല്ലാ​തെ അ​ക്കൗ​ണ്ടി​ങ്, ഓ​ഡി​റ്റി​ങ് സേ​വ​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട ര​ണ്ട് സ്ഥാ​പ​ന​ങ്ങ​ളെ അ​ധി​കൃ​ത​ർ പി​ടി​കൂ​ടി. അ​ക്കൗ​ണ്ടി​ങ് ആ​ൻ​ഡ് ഓ​ഡി​റ്റി​ങ് തൊ​ഴി​ൽ നി​യ​മം ലം​ഘി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന്, സൗ​ദി ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഫോ​ർ ചാ​ർ​ട്ടേ​ഡ് ആ​ൻ​ഡ്​ പ​ബ്ലി​ക് അ​ക്കൗ​ണ്ട​ൻ​റ്​​സ്​ (സോ​ക്​​പ) സു​ര​ക്ഷ വി​ഭാ​ഗ​വു​മാ​യി ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ന​ട​പ​ടി.

ലൈ​സ​ൻ​സി​ല്ലാ​തെ അ​ക്കൗ​ണ്ടി​ങ്, ഓ​ഡി​റ്റി​ങ് സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്നു​ണ്ടെ​ന്ന് കാ​ണി​ച്ച് പ​ര​സ്യ​ങ്ങ​ൾ ന​ൽ​കു​ക​യും പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്ത​താ​യി ക​ണ്ടെ​ത്തി.

ഒ​രു സ്ഥാ​പ​നം ത​ങ്ങ​ളു​ടെ വെ​ബ്‌​സൈ​റ്റ് വ​ഴി അ​ന​ധി​കൃ​ത​മാ​യി ഓ​ഡി​റ്റ് സേ​വ​ന​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്യു​ക​യും, ആ​സ്ഥാ​ന​ത്തി​ന് മു​ന്നി​ൽ ഇ​തു സം​ബ​ന്ധി​ച്ച ബോ​ർ​ഡ് സ്ഥാ​പി​ക്കു​ക​യും ചെ​യ്ത​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി.

അ​ക്കൗ​ണ്ടി​ങ് ആ​ൻ​ഡ് ഓ​ഡി​റ്റി​ങ് തൊ​ഴി​ൽ നി​യ​മ​ത്തി​ലെ ആ​ർ​ട്ടി​ക്കി​ൾ 10 പ്ര​കാ​രം ലൈ​സ​ൻ​സി​ല്ലാ​ത്ത ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഗു​രു​ത​ര​മാ​യ കു​റ്റ​കൃ​ത്യ​മാ​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.

നി​യ​മ​ലം​ഘ​നം ന​ട​ത്തി​യെ​ന്ന്​ ക​ണ്ടെ​ത്തി​യ ഈ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്ത്​ കൂ​ടു​ത​ൽ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി.

ഗു​ണ​മേ​ന്മ​യു​ള്ള സേ​വ​ന​വും സു​താ​ര്യ​ത​യും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി അം​ഗീ​കൃ​ത ലൈ​സ​ൻ​സു​ള്ള സ്ഥാ​പ​ന​ങ്ങ​ളെ മാ​ത്രം ഇ​ത്ത​രം ജോ​ലി​ക​ൾ​ക്കാ​യി സ​മീ​പി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ പൊ​തു​ജ​ന​ങ്ങ​ളെ ഓ​ർ​മി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - Accounting services without a license; Action taken against two establishments
Next Story