അപകടങ്ങൾ ഇനി ‘അബ്ഷീർ’ വഴി പൊലീസിനെ അറിയിക്കാം
text_fieldsഅബ്ഷീറിൽ ഉൾപ്പെടുത്തിയ പുതിയ സേവനങ്ങളുടെ ഉദ്ഘാടനം പബ്ലിക് സെക്യൂരിറ്റി ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അൽബസ്സാമി നിർവഹിക്കുന്നു
റിയാദ്: സൗദി ആഭ്യന്തര വകുപ്പിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമായ ‘അബ്ഷിറി’ൽ നിരവധി പുതിയ പൊതു സുരക്ഷാസേവനങ്ങൾ ആരംഭിച്ചു. റിയാദിലെ പബ്ലിക് സെക്യൂരിറ്റി ആസ്ഥാനത്ത് നടന്ന ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ ഫോറത്തിൽ (ടെക്നോളജി ആൻഡ് ദ ഫ്യൂച്ചർ) പബ്ലിക് സെക്യൂരിറ്റി ഡയറക്ടർ ജനറൽ ലെഫ്റ്റനൻറ് ജനറൽ മുഹമ്മദ് അൽബസ്സാമി ഉദ്ഘാടനം ചെയ്തു. സ്ഥാപനങ്ങളുടെ പേരിലേക്ക് വാഹനങ്ങളുടെ ഉടമസ്ഥാവകാശ കൈമാറ്റം, എയർഗൺ സേവനങ്ങൾ (എയർഗൺ ഉടമസ്ഥാവകാശ കൈമാറ്റം, ലൈസൻസുകൾ പുതുക്കൽ) എന്നിവയാണ് അബ്ഷിർ (വ്യക്തിഗത ആപ്പി)ൽ ഉൾപ്പെടുത്തിയത്.
അപകടങ്ങൾ റിപ്പോർട്ട് ചെയ്യൽ, പാറ പൊട്ടിക്കാനുള്ള അനുമതി, പാറ പൊട്ടിക്കാനുള്ള വസ്തുക്കളുടെ ഉപയോഗത്തിനുള്ള പെർമിറ്റ് റദ്ദാക്കൽ, പാറ നീക്കം ചെയ്യുന്നതിനും കൊണ്ടുപോകുന്നതിനുമുള്ള പെർമിറ്റ് റദ്ദാക്കൽ, മറ്റ് പൊതുസുരക്ഷയുമായി ബന്ധപ്പെട്ട പെർമിറ്റുകൾ എന്നീ സേവനങ്ങൾ ‘അബ്ഷിർ ബിസിനസ്സി’ലാണ് ഉൾപ്പെടുത്തിയത്. പബ്ലിക് സെക്യൂരിറ്റി ഓഫീസുകളിൽ പോകാതെ തന്നെ ഈ പറഞ്ഞ നടപടിക്രമങ്ങളെല്ലാം സുഗമമായി പൂർത്തിയാക്കാനും അതുവഴി സമയവും പരിശ്രമവും കുറയ്ക്കാനും കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

