സൗദി ദലമിൽ വീണ്ടും വാഹനാപകടം; ഇന്ത്യക്കാരി ഡോക്ടർ മരിച്ചു
text_fieldsജിദ്ദ: റിയാദ് അതിവേഗപാതയിൽ ദലമിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യക്കാരിയായ ഡോക്ടർ മരിച്ചു. ആന്ധ്രപ്രദേശ് ഗുണ്ടൂർ നസറോപേട്ട് സ്വദേശി ഡോ.സഹീറിെൻറ ഭാര്യ ഡോ. സരീന ഷൈഖ് (30) ആണ് മരിച്ചത്. ഇരുവരും സുൽഫ് ജനറൽ ആശുപത്രിയിലെ ഡോക്ടർമാരാണ്.
ഭർത്താവ് സഹീറിനും എട്ട് വയസ്സുള്ള മകൻ ഷൈഖ് റയ്യാൻ അഹമ്മദിനും മൂന്ന് വയസ്സുള്ള മകൾ ഷൈഖ് റിംഷാ തസ്നീമിനും അപകടത്തിൽ പരിക്കേറ്റു. റിംഷയുടെ പരിക്ക് സാരമുള്ളതാണ്. ഉംറ നിർവഹിച്ചു മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച വാഹനം ശനിയാഴ്ച രാവിലെ 8.30 ഒാടെ അപകടത്തിൽ പെടുകയായിരുന്നു. ഡോ. സരീന ഷൈഖിെൻ്റ മൃതദേഹം ദലം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. കുടുംബം സുൽഫിൽ എത്തിയിട്ട് ഒരുവർഷമേ ആയിട്ടുള്ളു. കഴിഞ്ഞ ദിവസവും ദലമിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് പിഞ്ചുകുഞ്ഞുടക്കം മൂന്ന് പേർ മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
