Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇന്ത്യൻ സ്കൂളിലെ ...

ഇന്ത്യൻ സ്കൂളിലെ രണ്ടുവിദ്യാർഥികൾ കാറപകടത്തിൽ മരിച്ചു

text_fields
bookmark_border
ഇന്ത്യൻ സ്കൂളിലെ  രണ്ടുവിദ്യാർഥികൾ   കാറപകടത്തിൽ മരിച്ചു
cancel

ജുബൈൽ: വാഹനാപകടത്തിൽ ജുബൈൽ ഇന്ത്യൻ സ്കൂളിലെ രണ്ടു വിദ്യാർഥികൾ മരിച്ചു. മുംബൈ സ്വദേശി ശർമയുടെ മകൻ ക്രിഷ്​ ശർമ (15), ഡൽഹി മുസാഫർ നഗർ സ്വദേശി അബ്​ദുല്ലയുടെ മകൻ മോയിൻ അബ്​ദുല്ല (15) മോയിൻ എന്നിവരാണ്​ മരിച്ചത്​. ഇരുവരും പത്താം ക്ലാസ്​ വിദ്യാർഥികളാണ്​. വ്യാഴാഴ്​ച ഉച്ചക്ക് ആയിരുന്നു സംഭവം. ക്രിഷ്​ വ്യാഴാഴ്​ച സ്കൂളിൽ പോയിരുന്നില്ല. അടുത്ത വീട്ടിലെ കാർ എടുത്ത്​ സുഹൃത്ത്​ മോയി​െനാപ്പം പോയതായിരുന്നു.

നേവൽ ​േബസിന് സമീപം ഇവർ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട്​ പോസ്​റ്റിൽ ഇടിക്കുകയായിരുന്നു. വാഹനം പൂർണമായി തകർന്നു. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ. സ്കൂൾ അധികൃതർ ആശുപത്രിയിൽ എത്തി നിയമനടപടികൾ പൂർത്തിയാക്കി.

Show Full Article
TAGS:accident saudi gulf news 
Next Story