Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅർധരാത്രിയെത്തിയ...

അർധരാത്രിയെത്തിയ ദുരന്തവാർത്ത; വിറങ്ങലിച്ച്​ പ്രവാസി സമൂഹം

text_fields
bookmark_border
അർധരാത്രിയെത്തിയ ദുരന്തവാർത്ത; വിറങ്ങലിച്ച്​ പ്രവാസി സമൂഹം
cancel

ദമ്മാം: വെള്ളിയാഴ്​ച അർധരാത്രിയോടെയാണ്​ മൂന്ന്​ മലയാളികളുടെ ജീവൻ കവർന്ന അൽ അഹ്​സയിലെ അപകട വിവരം പുറലോകത് തേക്ക്​ വന്നു തുടങ്ങിയത്​​. ദമ്മാമിൽ നിന്ന്​ 200 ലധികം കിലോമീറ്റർ ദൂരെ നടന്ന അപകടത്തെ കുറിച്ച്​ വ്യക്​തമായ വി വരങ്ങൾ ലഭിക്കാത്തതിനാൽ എല്ലാവരും ആശങ്കയിലായിരുന്നു. മരണമടഞ്ഞ ഫിറോസ്ഖാ​​​െൻറ സുഹൃത്ത്​ അബ്​ഖൈഖിൽ ജോലിചെ യ്യുന്ന നാസറിനാണ്​ അപകടത്തെ കുറിച്ച വിവരം ആദ്യമെത്തുന്നത്​. രാത്രി നാസറിനെ തേടി വന്ന ഫോൺ കോൾ വിചിത്രമായിരു ന്നു. ഹഫൂഫ്​ പൊലീസ്​ സ്​റ്റേഷനിൽ നിന്നായിരുന്നു വിളി. ആരാണ്​ സംസാരിക്കുന്നതെന്നായിരുന്നു ചോദ്യം. ‘നാസറാണ്​ ’ എന്ന്​ മറുപടി. നാസറോ, വീണ്ടും ആവർത്തിച്ചുള്ള ചോദ്യം. അതേയെന്ന്​ ഉത്തരം ആവർത്തിച്ചതോടെ അവർ പറഞ്ഞു. ‘ഇൗ പേരിലുള്ള ആളി​​​െൻറ വണ്ടിയിൽ ഉള്ളവരെല്ലാം മരിച്ചല്ലോ? നീ അതിലില്ലായിരുന്നോ?’ ചോദ്യം കേട്ട്​ നാസർ പകച്ചിരുന്നു. സുഹൃത്തായ ഫിറോസും മറ്റ്​ രണ്ടു​പേരും വൈകിട്ട്​ കാണാൻ വരു​േമ്പാഴും അവർക്ക്​ യാത്ര ചെയ്യാൻ ത​​​െൻറ വാഹനം കൊടു​ക്കു​േമ്പാഴും ഇങ്ങനെയൊരു ദുരന്ത വാർത്ത തേടി വരുമെന്ന്​ നാസർ കരുതിയിരുന്നില്ല. നാസർ പൊലീസുകാരോട്​ കാര്യങ്ങൾ വിശദീകരിച്ചു.

കൊറോള കാറിലാണ്​ ഫിറോസും, അനിലും, സിയാദും എത്തിയത്​. അനിലും സിയാദും ജുബൈലിൽ നിന്നും വന്ന്​ ദമ്മാമിലുള്ള ഫിറോസിനെ കൂട്ടിക്കൊണ്ട്​ പോവുകയായിരുന്നു. ഹർദിലേക്ക്​ ​ അബ്​ഖൈഖിൽ നിന്ന്​ ഏതാണ്ട്​ 150 കിലോമീറ്ററോളം പോകണം. ഒറ്റയടിപ്പാതയാണ്​. മണൽക്കാറ്റുണ്ടാകാം. എതിരെ വഹാനങ്ങൾ വരാം. കൊറോള കാർ സർവീസ്​ ചെയ്​തിട്ട്​ കുറച്ചു കാലമായി. നാസർ തന്നെയാണ്​ ഉപദേശിച്ചത്​ നിങ്ങൾ ഇൗ കാറിൽ ഹർദിലേക്ക്​ പോകുന്നത്​ സുരക്ഷിതമല്ല. ത​​​െൻറ 2008 നിസാൻ അർമദ കാർ നൽകു​േമ്പാൾ സുഹൃത്തുക്കളുടെ സുരക്ഷിതമായ യാത്രമായിരുന്നു നാസറി​​​െൻറ മനസ്സിൽ.
ഫിറോസാണ്​ വാഹനമോടിച്ചിരുന്നത്​. 110 കിലോമീറ്റർ വേഗതയിൽ കൂടുതൽ ഫിറോസ്​ വാഹനമോടിക്കാറില്ല. ശ്രദ്ധയോടെ മാത്രം വാഹന മോടിക്കുന്ന ആൾ. പക്ഷെ വിധി തടുക്കാൻ മൂവർക്കും കഴിയുമായിരുന്നില്ല. എതിരെ വന്ന ട്രെയിലർ നേരിട്ട്​ വന്ന്​ ഇടിക്കുകയായിരുന്നു എന്നാണ്​ പൊലീസ്​ റിപ്പോർട്ട്​.​ പൂർണമായും ട്രെയിലർ ഡ്രൈവറുടെ തെറ്റായാണ്​ പൊലീസ്​ രേഖ.

ഫിറോസിനേയും, അനിലിനേയും വൈകാതെ തിരിച്ചറിഞ്ഞെങ്കിലും കൂടെയുണ്ടായിരുന്ന സിയാദിനെ അപകടം നടന്ന്​ ഏതാണ്ട്​ 20 മണിക്കൂറിന്​​ ശേഷമാണ് തിരിച്ചറിഞ്ഞത്​. ശൈലേഷ്​ എന്ന പേരാണ്​ ആദ്യം രേഖപ്പെടുത്തിയിരുന്നത്​. ഒടുവിൽ അൽ അഹ്​സയിലെ നാസർ മദനി ഇഖാമ നമ്പർ ഉപയോഗിച്ചാണ്​ സിയാദി​​​െൻറ വിവരങ്ങൾ എടുക്കുന്നത്​. അനിലി​​​െൻറ കൂടെയുണ്ടായിരുന്ന ആളിനെ കണ്ടെത്താൻ സുഹൃത്തുക്കൾ തീവ്ര ശ്രമമാണ്​ നടത്തിയത്​. അനിൽ ജോലി ചെയ്​തിരുന്ന സഹാറ ജുബൈൽ കമ്പിനിയിലെ അഹമ്മദ്​ മീരാൻ ആദ്യം അനിലി​​​െൻറ ഫെയ്​സ്​ ബുക്ക്​ ഫ്രണ്ട്​ ലിസ്​റ്റിൽ നിന്നും സിയാദി​​​െൻറ ഫോ​േട്ടായും മറ്റും കണ്ടെത്തി. തുടർന്ന്​ 20 ഒാളം പേർക്ക്​​ ഇൻ ബോക്​സിലേക്ക്​ സന്ദേശങ്ങളയച്ചു. ഒടുവിൽ റാബഖിൽ നിന്നുള്ള ഒരു സുഹൃത്ത്​​ ​െവെകിട്ട്​ നാല്​ മണിയോടെ അഹമ്മദ്​ മീരാനെ ഫോണിൽ വിളിക്കുകയായിരുന്നു.

സിയാദ്​ ഹർദിലേക്ക്​ പോയ വിവരം സുഹൃത്തുക്കൾ അധിക പേരും അറിഞ്ഞിരുന്നില്ല. കൂടെ താമസിച്ചിരുന്ന അൻസാർ വെള്ളിയാഴ്​ച രാത്രി മുതൽ വിളിക്കുന്നുണ്ടെങ്കിലും മൊബൈബൽ പ്രവർത്തന രഹിതമാണ്​. ചാർജ്​​ തീർന്ന്​ ഫോൺ ഒാഫായതായിരിക്കും എന്നാണ്​ കരുതിയിരുന്നത്​. സിയാദ്​ സൗദിയിലെത്തിയിട്ട്​ ഏഴ്​ വർഷമേ ആയിട്ടുള്ളൂ. വിവാഹം കഴിഞ്ഞ്​ ഭാര്യ ഹിബയെ രണ്ട്​ തവണ സന്ദർശക വിസയിൽ കൊണ്ടുവന്നിരുന്നു. മൂന്ന്​ മാസം​ മുമ്പാണ്​ ഭാര്യ മടങ്ങിപ്പോയത്​. മക്കളില്ല. വലിയ സൗഹൃദ വലയമുള്ളവരാണ്​ മരിച്ച മൂന്നുപേരും. ഫിറോസ​ി​​െൻറ സഹോദരി ഭർത്താവ്​ ബഷീർ റിയാദിൽ നിന്ന്​ എത്തിയിട്ടുണ്ട.്​ മൃതദേഹം സൗദിയിൽ തന്നെ ഖബറടക്കുമെന്ന്​ അദ്ദേഹം പറഞ്ഞു. എക്​സ്ൽ എൻജിനീയറിങ് കമ്പനിയിലെ ജീവനക്കാരനാണ്​ ഫിറോസ്​ഖാൻ.16 കൊല്ലമായി സൗദിയിലുണ്ട്​. സഹാറ അൽ ജുബൈൽ കമ്പനിയിലാണ്​ അനിൽ തങ്കപ്പൻ ജോലി ചെയ്​തിരുന്നത്​. രണ്ട്​ വർഷത്തിനു മുമ്പാണ്​ ഇൗ കമ്പനിയിലേക്ക്​ അനിലെത്തുന്നത്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsAccident News
News Summary - accident-saudi-gulf news
Next Story