അബ്ഖൈഖ് വാഹനാപകടം: നഷ്ടമായത് പ്രവാസി ഫുട്ബാളിന് വേണ്ടപ്പെട്ടവനെ
text_fieldsറിയാദ്: നിയന്ത്രണം വിട്ട ട്രൈയ്ലറിെൻറ രൂപത്തിൽ വന്ന മരണം കവർന്നെടുത്തത് പ്രവാസി ഫുട്ബാളിന് വേണ്ടപ്പെട്ടവനെ. തിങ്കളാഴ്ച പുലർച്ചെ റിയാദിലെ മലയാളി കായികലോകം ഞെട്ടലോടെയാണ് ആ വാർത്ത കേട്ടുണർന്നത്. തങ്ങളുടെ പ്രിയപ്പെട്ട മുഹമ്മദ് ബഷീറിെൻറ വേർപാട് അവർക്കാദ്യം വിശ്വസിക്കാനായില്ല. തലേദിവസം വൈകീട്ടും റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (റിഫ) വെറ്ററൻസ് ടീമിെൻറ വാട്സ് ആപ് ഗ്രൂപ്പിൽ ആ ശബ്ദം അവർ കേട്ടതാണ്. എല്ലാ വ്യാഴാഴ്ചയും പതിവായ വെറ്ററൻസ് ഫുട്ബാൾ കളിയിൽ ഇൗയാഴ്ചയും താനുണ്ടാവുമെന്ന് അറിയിക്കാനായിരുന്നു ബഷീർ ശബ്ദസന്ദേശമയച്ചത്. അത് കഴിഞ്ഞിട്ട് ഒരു മണിക്കൂറായിട്ടില്ല, അപ്പോഴേക്കും ആ ജീവന് നേരെ ട്രെയ്ലർ പാഞ്ഞടുത്തുകഴിഞ്ഞിരുന്നു.
ഞായറാഴ്ച വൈകീട്ട് ഏഴോടെയാണ് ബഷീർ ഒാടിച്ച വാഹനത്തിലേക്ക് എതിർവശത്തെ റോഡിൽ നിന്ന് ഇടയിലുള്ള ഇരുമ്പുവേലി തകർത്തുവന്ന ട്രെയ്ലർ ഇടിച്ചുകയറിയത്. മുൻവശം നിശ്ശേഷം തകർന്ന വാഹനത്തിനുള്ളിൽ കുടുങ്ങിപ്പോയി ഡ്രൈവർ സീറ്റിലിരുന്ന ബഷീറും കൂടെ മുൻസീറ്റിലുള്ള ചെന്നൈ സ്വദേശി ശ്രീറാം ശ്രീനിവാസനും. ഇരുവരും തൽക്ഷണം മരിച്ചു. പിൻസീറ്റിലുണ്ടായിരുന്ന ഹൈദരബാദ് സ്വദേശി അയൂബ് ഖാൻ ഗുരുതര പരിക്കേറ്റ് അബ്ഖൈഖ് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. വാഹനം വെട്ടിപ്പൊളിച്ചാണ് മൂവരെയും പുറത്തെടുത്തത്.
23 വർഷമായി റിയാദിലുള്ള മുഹമ്മദ് ബഷീർ വലിയ കമ്പനികളുടെ ബിസിനസ് ഡെലിഗേറ്റുകൾക്ക് ഗതാഗത സൗകര്യം ഒരുക്കുന്ന ജോലിയാണ് ചെയ്തിരുന്നത്. ഇൗയാവശ്യാർഥം ബഹ്റൈനിൽ പതിവായി പോയി വരുമായിരുന്നു. പതിവുപോലെ സ്വകാര്യ കമ്പനി ഉദ്യോഗസ്ഥരായ ശ്രീറാമിനെയും അയൂബ് ഖാനെയും കൊണ്ട് ദമ്മാമിൽ നിന്ന് റിയാദിലേക്ക് വരവേയാണ് അപകടമുണ്ടായത്. പതിവ് സമയമായ രാത്രി 11 കഴിഞ്ഞും എത്താതായപ്പോൾ റിയാദിൽ ഒപ്പം താമസിക്കുന്ന തൃശൂർ സ്വദേശി ഹുസൈൻ നടത്തിയ അന്വേഷണത്തിലാണ് അബ്ഖൈഖിൽ അപകടത്തിൽ പെെട്ടന്ന വിവരമറിഞ്ഞത്. അതിരാവിലെ തന്നെ അബ്ഖൈഖിൽ എത്തി വിവരം സ്ഥിരീകരിച്ചതോടെ പരിചിത വൃത്തത്തിലെല്ലാം അത് വേദന പടർത്തി.
റിയാദിലുള്ള ഉറ്റ ബന്ധുക്കളും റിഫ പ്രസിഡൻറ് ബഷീർ ചേലേമ്പ്ര, പഴയകാല ഫുട്ബാൾ താരം ശരീഫ് കാളികാവ് എന്നിവരും അബ്ഖൈഖിൽ എത്തി അനന്തര നടപടികൾക്ക് നേതൃത്വം നൽകുന്നു. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള ഒരുക്കങ്ങൾ സാമൂഹിക പ്രവർത്തകരായ നാസ് വക്കത്തിെൻറയും റഫീഖ് കൂട്ടിലങ്ങാടിയുടെയും നേതൃത്വത്തിൽ പൂർത്തിയായി. ചൊവ്വാഴ്ച വൈകീട്ട് നാട്ടിൽ കൊണ്ടുപോകും.
ചെറുപ്പകാലം മുതലേ കാൽപന്ത് കളിക്കാരനായ മുഹമ്മദ് ബഷീർ റിയാദിലെത്തിയ ശേഷം കളിയിൽ കൂടുതൽ സജീവമാവുകയായിരുന്നു. തുടക്കത്തിൽ സി.ആർ.ബി എന്ന ടീമിലായിരുന്നു. പിന്നീട് പേരുമാറ്റി ഒ.എം.സി എന്നാക്കി. കളിക്കാരൻ മാത്രമല്ല സംഘാടകനുമായി മാറി. ഒേട്ടറെ ക്ലബുകൾക്ക് വേണ്ടി കളിച്ചു. പിന്നീട് പ്രവാസി ഫുട്ബാൾ രംഗത്തെ അറിയപ്പെടുന്ന ക്ലബ്ബായ റോയൽ റിയാദ് സോക്കറിെൻറ മുഖ്യ ഭാരവാഹികളിൽ ഒരാളായി മാറി. കേളി ഫുട്ബാളിൽ രണ്ടുതവണയും ഒ.െഎ.സി.സി ഫുട്ബാളിൽ ഒരു തവണയും ചാമ്പ്യന്മാരാവുേമ്പാൾ മുഖ്യ സംഘാടകനായി ബഷീർ ഉണ്ടായിരുന്നു. കെ.എം.സി.സി ഫുട്ബാളിൽ തുടർച്ചയായി രണ്ടുതവണ റണ്ണറപ്പുമായി. നിലവിലും ഇൗ ടീമിെൻറ മുഖ്യ ഭാരവാഹി പദവിയിൽ തുടരുകയാണ്.
റിഫ വെറ്ററൻസ് ടീമംഗമായി ഇപ്പോഴും കളിക്കുന്നു. എല്ലാ വ്യാഴാഴ്ചയും റിയാദിൽ വെറ്ററൻസ് കളിയുണ്ടാകുേമ്പാൾ മൈതാനിയിലെ സ്ഥിരസാന്നിദ്ധ്യമായ ബഷീറിെൻറ അസാന്നിദ്ധ്യം ഇനി സഹകളിക്കാരിൽ വേദനയായി ബാക്കിയാകും. തങ്ങളുടെ പ്രിയപ്പെട്ടവന് അേന്ത്യാപചാരം അർപ്പിക്കാൻ റിഫയുടെ നേതൃത്വത്തിൽ റിയാദിലുള്ള സുഹൃത്തുക്കളും കായികപ്രേമികളും ചൊവ്വാഴ്ച രാവിലെ ഒരു ബസിൽ അബ്ഖൈഖിലേക്ക് പോകും.
ബഷീറിെൻറ ആകസ്മിക വിയോഗത്തിൽ റിഫയും റിയാദ് റോയൽ സോക്കർ ക്ലബും എൻ.ആർ.കെ വെൽഫെയർ േഫാറവും അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
