12 പേരടങ്ങുന്ന ബഹ്റൈനി കുടുംബം സഞ്ചരിച്ച വാഹനം റിയാദില്‍ അപകടത്തില്‍പെട്ടു
text_fieldsമനാമ: കഴിഞ്ഞ ദിവസം റിയാദിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റവരുടെ ആരോഗ്യ സ്ഥിതി അറിയുന്നതിനും ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനുമായി മെഡിക്കല്‍ സംഘത്തെ അയച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടാണ് 12 പേരടങ്ങുന്ന ബഹ്റൈനി കുടുംബം സഞ്ചരിച്ച വാഹനം റിയാദില്‍ അപകടത്തില്‍ പെട്ടത്. ഇവര്‍ ഉംറ നിര്‍വഹിച്ച് മടങ്ങുന്ന വഴിയായിരുന്നു. ഇതില്‍ രണ്ട് പേര്‍ മരണപ്പെടുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവർ ദമ്പതികളാണ്. ഇതില്‍ ആറ് പേരുടെ പരിക്ക് മാരകമല്ല. ഗുരുതരമായി പരിക്കേറ്റ നാല് പേരെ വിഗദ്ധ ചികില്‍സക്കായി റിയാദിലെ ഇമാം അബ്ദുറഹ്മാന്‍ ഫൈസല്‍ ആശുപത്രിയിലേക്ക് മാറ്റി.
ആരോഗ്യ മന്ത്രി ഫാഇഖ ബിന്‍ത് സഈദ് അസ്സാലിഹിെൻറ നിര്‍ദേശത്തത്തെുടര്‍ന്നാണ് സംഘം മെഡിക്കല്‍ സംഘം റിയാദിലേക്ക് തിരിച്ചത്. ഷോ. നബീല്‍ അല്‍ ഉഷൈരിയുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാര്‍ വിദേശകാര്യ മന്ത്രാലയം, റിയാദിലെ ബഹ്റൈന്‍ എംബസി എന്നിവരുമായി ബന്ധപ്പെട്ട് അടിയന്തിര യോഗം ചേര്‍ന്നു. പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികില്‍സ ഉറപ്പുവരുത്തുന്നതിനും യാത്ര സാധ്യമാകുന്ന മുറക്ക് തുടര്‍ ചികില്‍സക്കായി ബഹ്റൈനിലേക്ക് കൊണ്ടുവരുന്നതിനുമുള്ള സാധ്യതകള്‍ സംഘം വിലയിരുത്തി.
ബഹ്റൈന്‍ എംബസി, വിദേശകാര്യ മന്ത്രാലയം എന്നിവയുമായി ബന്ധപ്പെട്ട് മരണപ്പെട്ടവരുടെ ഭൗതിക ശരീരം ബഹ്റൈനിൽ എത്തിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ തിരിച്ചത്തെിയാല്‍ മെച്ചപ്പെട്ട ചികില്‍സ തുടരുന്നതിനുള്ള സംവിധാനം സല്‍മാനിയ ആശുപത്രിയില്‍ ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
