വാഹനാപകടത്തിൽ പരിക്കേറ്റ്​  അജ്ഞാതൻ ഒരുമാസമായി ആശുപത്രിയിൽ

11:53 AM
13/09/2017

റിയാദ്: വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ്​ അജ്ഞാതൻ ഒരു മാസമായി റിയാദിലെ ആശുപത്രിയിൽ കഴിയുന്നു. നസീമിലെ നാഷനൽ ഗാർഡ്​ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ഇയാളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. ഇന്ത്യാക്കാരനായിരിക്കുമെന്ന സംശയത്താൽ ഇന്ത്യൻ എംബസി സാമൂഹിക ക്ഷേമവിഭാഗത്തി​​െൻറ അനുമതിയോടെ സാമൂഹിക പ്രവർത്തകൻ ഷാനവാസ്​ രാമൻചാലിൽ ആശുപത്രിയിലെത്തി രോഗിയെ കാണുകയും  അന്വേഷിക്കുകയും ചെയ്​തെങ്കിലും ആ​െള തിരിച്ചറിയാൻ സഹായിക്കുന്ന ഒരു വിവരവും ലഭിച്ചിട്ടില്ല. ഖുറൈസ്​ റോഡിൽ എക്​സിറ്റ്​ 30ന്​ സമീപം നസീമിൽ ആഗസ്​റ്റ്​ 13നുണ്ടായ അപകടത്തിൽ പരിക്കേറ്റാണ്​ പൊലീസ്​ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. ഇഖാമ ഉൾപ്പെടെ തിരിച്ചറിയാൻ സഹായിക്കുന്ന ഒരു ഒൗദ്യോഗിക രേഖകളും ഒപ്പമുണ്ടായിരുന്നില്ല. ഒരു മാസമായിട്ടും ഒരാളും ഇയാളെ അന്വേഷിച്ചെത്തിയതുമില്ല. തുടർന്ന്​ ആശുപത്രി ജീവനക്കാരായ ചിലരിൽ നിന്ന്​ വിവരം ലഭിച്ചാണ്​ ഷാനവാസ്​ ആശുപ​ത്രിയിലെത്തിയത്​. 

ഇന്ത്യാക്കാരനായിരിക്കും എന്ന സംശയമുണ്ട്​. എംബസി സാമൂഹിക ക്ഷേമവിഭാഗം മേധാവി അനിൽ നൊട്യാലി​​െൻറ ​​ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും കൂടുതൽ അന്വേഷിച്ച്​ വിവരം കണ്ടെത്താൻ അദ്ദേഹം അനുവാദം ത​ന്നെന്നും ഷാനവാസ്​ പറഞ്ഞു. അർധബോധാവസ്ഥയിൽ കഴിയുന്ന ഇയാൾക്ക്​ സംസാര ശേഷി നഷ്​ടപ്പെട്ടിരിക്കുകയാണ്​. വിവരങ്ങൾ ചോദിക്കു​േമ്പാൾ പറയാൻ ചുണ്ടുകളനക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ശബ്​ദം പുറത്തുവരുന്നില്ല. എഴുതിപ്പിക്കാൻ ശ്രമിച്ചെങ്കിലും കൈ വഴങ്ങുന്നില്ല. കൈകാലുകൾ ചലിക്കുന്നുണ്ട്​. ഇയാളെ കുറിച്ച്​ അറിയുന്നവർ  ബന്ധപ്പെടണമെന്ന്​ ഷാനവാസ്​ അഭ്യർഥിച്ചു.

COMMENTS