റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് പരിക്കേറ്റ മലയാളി മരിച്ചു
text_fieldsഅൽഖോബാർ: അൽഖോബാറിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് അബോധാവസ്ഥയിലായിരുന്ന പാലക്കാട്, പട്ടാമ്പി, മരുതൂർ സ്വദേശി പന്നിയൻ കുന്നത്ത് മുഹമ്മദ് ഷരീഫ് (48) മരിച്ചു.
കഴിഞ്ഞ ശനിയാഴ്ച്ച വൈകുന്നേരം ജലവി പാർക്കിന്നടുത്തുള്ള റോഡ് മുറിച്ച് കടക്കുന്നതിന്നിടയിൽ യൂടേൺ ചെയ്തു വന്ന സുഡാനി സ്വദേശിയുടെ വാഹനമിടിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്ക് പറ്റിയ മുഹമ്മദ് ശരീഫിനെ ഉടൻ ദോസരി ഹോസ്പിറ്റലിലെത്തിച്ചിരുന്നു.
തീവ്രപരിചരണ വിഭാഗത്തിൽ നീരീക്ഷണത്തിലായിരുന്ന ശരീഫ് വെള്ളിയാഴ്ച്ച പുലർച്ചെയാണ് മരിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടികൾ പുരോഗമിക്കുന്നു. അൽഖോബാറിലെ ഐ.എസ്.സി കമ്പനി മെയിൻറനൻസ് സൂപ്പർ വൈസറായിരുന്നു മുഹമ്മദ് ഷരീഫ്. പിതാവ്: മുഹമ്മദ്, മാതാവ്: ഖദീജ, ഭാര്യ: റസിയ ബീഗം, മക്കൾ: ഹന്ന , ഫിദൽ സഹോദരങ്ങൾ: നാസർ, അലി (രണ്ടു പേരും ദുബൈ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
