മാഹി സ്വദേശികളുടെ മരണം: പ്രവാസി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി അപകട വാർത്ത
text_fieldsറിയാദ്: മാഹി സ്വദേശികളായ കുടുംബങ്ങൾ അപകടത്തിൽപെട്ട വിവരം റിയാദിലെ പ്രവാസിസമ ൂഹത്തെ ദുഃഖത്തിലാഴ്ത്തി. മാഹി സ്വദേശി ഷമീം മുസ്തഫയും സുഹൃത്തിെൻറ മകൻ അർഹാമുമാണ് അപകടത്തിൽ മരിച ്ചത്. ഷമീം മുസ്തഫയും അമീനും സാമൂഹികപ്രവർത്തകർ കൂടിയാണ്. റിയാദിലെ മാഹി പ്രവാസി കൂ ട്ടായ്മയായ ‘മൈവ’യുടെ പുതിയ ട്രഷററായി കഴിഞ്ഞയാഴ്ചയാണ് ഷമീം മുസ്തഫ ചുമതലയേറ്റത്.
രണ്ടുപേരും ഇൗ കൂട്ടായ്മയിലെ സജീവപ്രവർത്തകരാണ്. ഷമീമിെൻറ ഭാര്യ അഷ്മില എറിത്രീയൻ സ്കൂളിലെ അധ്യാപിക എന്ന നിലയിലും പാചകവിദഗ്ധ എന്ന നിലയിലും റിയാദിലെ മലയാളിസമൂഹത്തിന് സുപരിചിതയാണ്. അതുകൊണ്ടുതന്നെ തിങ്കളാഴ്ച രാവിലെ അപകടത്തെക്കുറിച്ചുള്ള വാർത്തകൾ എത്തിയത് മുതൽ വിവിധ കോണുകളിൽ നിന്ന് നിരവധിയാളുകളാണ് വിവരമാരാഞ്ഞ് മാധ്യമങ്ങളിലേക്ക് വിളിച്ചത്.
അറിഞ്ഞവർ പലരും അഷ്മിലയെയും അമീെൻറ ഭാര്യ ഷാനിബയെയും പ്രവേശിപ്പിച്ചിരിക്കുന്ന അൽഖുവയ്യ ജനറൽ ആശുപത്രിയിലേക്ക് തിരിക്കുകയും ചെയ്തു. എറിത്രീയൻ സ്കൂളിലെ അഷ്മിലയുടെ സഹപ്രവർത്തകരായ പലർക്കും വാർത്ത വിശ്വസിക്കാനായില്ല. ഏതാനും മണിക്കൂറുകൾക്കുമുമ്പ് പോലും അഷ്മിലയുമായി ഫോണിൽ സംസാരിച്ചതാണെന്ന് പലരും വിങ്ങലോടെ വെളിപ്പെടുത്തി.
വെള്ളിയാഴ്ച തീർഥാടനത്തിന് പുറപ്പെട്ട സംഘം ഞായറാഴ്ച വൈകീട്ടാണ് റിയാദിലേക്കു തിരിച്ചത്. തിങ്കളാഴ്ച പുലർച്ച രണ്ടേകാലോടെയാണ് റിയാദിലുള്ള ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അപകടത്തെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. പുലർച്ച രണ്ടോടെയായിരിക്കും അപകടം എന്നാണ് കരുതുന്നത്. ഇവർ സഞ്ചരിച്ച വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞായിരുന്നു അപകടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
