Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബസുകൾ കൂട്ടിയിടിച്ച്​...

ബസുകൾ കൂട്ടിയിടിച്ച്​ രണ്ട്​ ഉംറ തീർഥാടകർ മരിച്ചു; 25 പേർക്ക്​ പരിക്ക്​

text_fields
bookmark_border
ബസുകൾ കൂട്ടിയിടിച്ച്​ രണ്ട്​ ഉംറ തീർഥാടകർ മരിച്ചു; 25 പേർക്ക്​ പരിക്ക്​
cancel
camera_alt??????? ???????? ???????????????? ?????????????? ??? ??????????? ????

മക്ക: ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട്​ ഉംറ തീർഥാടകർ മരിച്ചു. 25 പേർക്ക്​ പരിക്കേറ്റു. ശനിയാഴ്​ച രാത്രിയാണ്​ മക്കയിലെ ബാശറാഇൗൽ സിഗ്​നലിനടുത്ത്​ വിവിധ രാജ്യക്കാരായ തീർഥാടകർ സഞ്ചരിച്ച ബസുകൾ കൂട്ടിയിടിച്ചത്​​. ഡ്രൈവർ ഉറങ്ങിയതാണ്​ അപകട കാരണമെന്നാണ്​ സൂചന​. സിഗ്​നലിന്​ അടുത്ത്​നിർത്തിയിരുന്ന ആറുവാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്​. 

ആശുപത്രിയിലെത്തിച്ച ശേഷമാണ്​ രണ്ട്​ പേർ മരിച്ചത്​.  അപകട വിവരം ലഭിച്ചയുടൻ മക്കയിലെ വിവിധ ആശുപത്രികൾക്ക്​ ജാഗ്രതാ നിർദേശം നൽകിയിരുന്നതായി മക്ക ആരോഗ്യ കാര്യാലയ എമർജൻസി വകുപ്പ്​ മേധാവി ഡോ. ഹത്താൻ മുഹമ്മദ്​ പറഞ്ഞു. പത്ത്​ പേരെ ഹിറാ ജനറൽ ആശുപത്രിയിലും എട്ട്​ പേരെ കിങ്​ അബ്​ദുൽ അസീസ്​ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആറ്​ പേർക്ക്​ സ്​ഥലത്തുവെച്ചു ചികിത്സ നൽകിയതായും അദ്ദേഹം പറഞ്ഞു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident deathsaudigulf newsmalayalam news
News Summary - accident death-saudi-gulf news
Next Story